ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ളെ എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള സാഹിത്യത്തെപ്പറ്റിയല്ല ഞങ്ങളിവിടെ സൂചിപ്പിക്കുന്നത്.

ഫ്യൂഡൽ സമൂഹത്തെ അട്ടിമറിച്ചുകൊണ്ടിരുന്ന ഘട്ടത്തിലെ സാർവ്വത്രിക കോളിളക്കത്തിനിടയിൽ സ്വന്തം ലക്ഷ്യങ്ങൾ നേടുവാൻ തൊഴിലാളിവർഗ്ഗം നട്ടത്തിയ ആദ്യത്തെ പ്രത്യക്ഷസംരഭങ്ങൾ അനിവാര്യമായ പരാജയത്തിൽ കലാശിച്ചു. ഇതിനുള്ള കാരണം, തൊഴിലാളിവർഗ്ഗത്തിന്റെ അവികസ്ഥിതിയും അതിന്റെ മോചനത്തിനാവശ്യമായ സാമ്പത്തികോപാധികളുടെ അഭാവവുമായിരുന്നു. ഈ ഉപാധികൾ ഇനിയും സൃഷ്ടിക്കപ്പെടേണ്ടതായിട്ടാണിരുന്നത്. ആസന്നമായ ബൂർഷ്വാ യുഗത്തിനു മാത്രമേ അവയെ സൃഷ്ടിക്കുവാൻ കഴിയുമായിരുന്നുള്ളൂ. തൊഴിലാളി വർഗ്ഗത്തിന്റെ ഈ പ്രഥമസംരംഭങ്ങളെ അനുഗമിച്ചുണ്ടായ വിപ്ലവ സാഹിത്യത്തിന് അവശ്യം ഒരു പിന്തിരിപ്പൻ സ്വഭാവമുണ്ടായിരുന്നു. സാർവ്വത്രികമായ സർവ്വസംഗപരിത്യാഗവും ഏറ്റവും പ്രാകൃതമായ രൂപത്തിലുമുള്ള സാമൂഹ്യസമീകരണവുമാണ് അതു പഠിപ്പിച്ചത്.

സോഷ്യലിസ്റ്റെന്നും, കമ്മ്യൂണിസ്റ്റെന്നും ശരിക്കു വിളിക്കാവുന്ന സംഹിതകൾ - അതായത്, സെൻ-സിമോൻ, ഫര്യേ, ഓവൻ35 തുടങ്ങിയവരുടെ സംഹിതകൾ - നിലവിൽ വരുന്നത് തൊഴിലാളിവർഗ്ഗവും ബൂർഷ്വാസിയും തമ്മിലുള്ള (ബൂർഷ്വാകളും തൊഴിലാളിയും എന്ന ഒന്നാം അദ്ധ്യായം നോക്കുക) സമരത്തിന്റെ മുൻവിവരിച്ച പ്രാരംഭഘട്ടത്തിലാണ്.

ഈ സംഹിതകളുടെ സ്ഥാപകന്മാർ വർഗ്ഗവൈരങ്ങളും നിലവിലുള്ള സാമൂഹ്യക്രമത്തിലെ വിനാശകശക്തികളുടെ പ്രവർത്തനങ്ങളും കാണുന്നുവെന്നത് പരമാർത്ഥമാണ്. എന്നാൽ അന്ന് ശൈശവാവസ്ഥയിൽ മാത്രമായിരുന്ന തൊഴിലാളിവർഗ്ഗം ചരിത്രപരമായ മുൻകൈയോ സ്വതന്ത്രമായ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനമോ ഇല്ലാത്ത ഒരു വർഗ്ഗമായ്യിട്ടാണ് അവരുടെ കാഴ്ചയിൽ പെട്ടത്.

വർഗ്ഗവൈരത്തിന്റെ വികാസം വ്യവസായത്തിന്റെ വികാസവുമായി ചുവടൊപ്പിച്ചു നീങ്ങുന്നതുകൊണ്ട് അന്നത്തെ സാമ്പത്തികസ്ഥിതിയിൽ തൊഴിലാളിവർഗ്ഗത്തിന്റെ മോചനത്തിനാവശ്യമായ ഭൗതികോപാധികൾ അവർക്കു കാണുവാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവർ ഈ ഉപാധികളുടെ സൃഷ്ടിക്ക് ആവശ്യമായ ഒരു പുതിയ സാമൂഹ്യശാസ്ത്രത്തേയും പുതിയ സാമൂഹ്യ നിയമങ്ങളേയും തേടിപ്പോകുന്നു.

ചരിത്രത്തിന്റെ പ്രവർത്തനം അവർ സ്വന്തമായി കണ്ടുപിടിക്കുന്ന പ്രവർത്തനത്തിന് വഴങ്ങിക്കൊടുക്കണം, ചരിത്രപരമായി സൃഷ്ടിക്കപ്പെടുന്ന മോചനോപാധികൾ സങ്കല്പിതങ്ങളായ ഉപാധി

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/42&oldid=157898" എന്ന താളിൽനിന്ന് ശേഖരിച്ചത്