ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പടുത്തുയർത്തുകയും ചെയ്യാമെന്ന് - പുതിയ യരൂശലേമിന്റെ കൊച്ചുപതിപ്പുകൾ സ്ഥാപിക്കാമെന്ന് - അവർ ഇപ്പോഴും സ്വപ്നം കാണുന്നു. മാത്രമല്ല, ഈ ആകാശക്കോട്ടകൾ സാക്ഷാൽക്കരിക്കുവാൻ ബൂർഷ്വാകളുടെ വികാരങ്ങളേയും മടിശ്ശീലയേയും അവർക്കു ശരണം പ്രാപിക്കേണ്ടി വരുന്നു. മുൻവിവരിച്ച പിന്തിരപ്പൻ അഥവാ യാഥാസ്ഥിതിക സോഷ്യലിസ്റ്റുകാരുടെ ഗണത്തിലേക്ക് അവർ ക്രമേണ അധഃപതിക്കുകയും ചെയ്യുന്നു. പക്ഷേ, അവരിൽ നിന്നും ഒരു വ്യത്യാസം ഇവർക്കുണ്ട്. കൂടുതൽ ചിട്ടയോടെ കൂടിയ പാണ്ഡിത്യഗർവ്വും തങ്ങളുടെ സാമൂഹ്യശാസ്ത്രത്തിന്റെ അത്ഭുതസിദ്ധിയിലുള്ള ഭ്രാന്തുപിടിച്ച അന്ധവിശ്വാസവും പിന്തിരിപ്പൻ സോഷ്യലിസ്റ്റുകാരിൽ നിന്ന് ഇവരെ വേർതിരിക്കുന്നു.

അതുകൊണ്ട് ഇവർ തൊഴിലാളിവർഗ്ഗം നടത്തുന്ന എല്ലാ രാഷ്ട്രീയപ്രവർത്തനങ്ങളേയും രൂക്ഷമായി എതിർക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് കാരണം തങ്ങളുടെ പുതിയ സുവിശേഷത്തിലുള്ള അവിശ്വാസമാണെന്നത്രെ അവരുടെ അഭിപ്രായം.

ഇംഗ്ലണ്ടിലെ ഓവൻ പക്ഷക്കാരും ഫ്രാൻസിലെ ഫുര്യേ പക്ഷക്കാരും യഥാക്രമം ചാർട്ടിസ്റ്റ് പ്രസ്ഥാന36 ക്കാരേയും റിഫോർമിസ്റ്റ് പ്രസ്ഥാന37 ക്കാരേയും എതിർക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/45&oldid=157901" എന്ന താളിൽനിന്ന് ശേഖരിച്ചത്