സ്വിറ്റ്സർലണ്ടിൽ അവർ റാഡിക്കൽ കക്ഷിയെ അനുകൂലിക്കുന്നു. പക്ഷെ, ആ കക്ഷിയിൽ വിരുദ്ധശക്തികൾ - ഭാഗികമായി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകാരും (ഫ്രഞ്ച് അർത്ഥത്തിൽ) ഭാഗികമായി റാഡിക്കൽ ബൂർഷ്വാകളും - അടങ്ങിയിട്ടുണ്ടെന്ന യാഥാർത്ഥ്യം അവർ വിസ്മരിക്കുന്നില്ല.
ദേശീയമോചനത്തിനുള്ള പ്രാഥമികമായ ഉപാധി എന്ന നിലയിൽ കാർഷിക വിപ്ലവത്തിൽ ഊന്നിപ്പറയുന്ന പാർട്ടിയെയാണ്, 1846-ൽ ക്രക്കോവിലെ സായുധകലാപം ഇളക്കിവിട്ട പാർട്ടിയെ39യാണ്, പോളണ്ടിൽ കമ്മ്യൂണിസ്റ്റുകാർ പിന്താങ്ങുന്നത്.
സ്വേച്ഛാധിപത്യപരമായ രാജവാഴ്ചയ്ക്കും ഫ്യൂഡൽ ദുഷ്‌പ്രഭുത്വത്തിനും പെറ്റിബൂർഷ്വാസിക്കുമെതിരായി വിപ്ലവകരമായ രീതിയിൽ ജർമ്മനിയിലെ ബൂർഷ്വാസി എപ്പോഴെല്ലാം പ്രവർത്തിക്കുന്നുവോ അപ്പോഴെല്ലാം കമ്മ്യൂണിസ്റ്റുകാർ അവരോടൊപ്പം പോരാടുന്നു.
എന്നാൽ ബൂർഷ്വാസിക്ക് ആധിപത്യം കിട്ടുന്നതോടുകൂടി അത് നിലവിൽ വരുത്താതിരിക്കുവാൻ നിർവ്വാഹമില്ലാത്ത സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളെ ഉടൻതന്നെ ബൂർഷ്വാസിക്കെതിരായി അത്രയും ആയുധങ്ങളായി മാറ്റുവാനും ജർമ്മനിയിൽ പിന്തിരിപ്പൻ വർഗ്ഗങ്ങൾ നിലംപതിച്ചു കഴിഞ്ഞാൽ ഉടനടി ബൂർഷ്വാസിക്കെതിരായ പോരാട്ടം ആരംഭിക്കുവാനും വേണ്ടി ബൂർഷ്വാസിയും തൊഴിലാളിവർഗ്ഗവും തമ്മിലുള്ള വർഗ്ഗവൈരത്തെക്കുറിച്ച് സാദ്ധ്യമായത്ര ഏറ്റവും വ്യക്തമായ ബോധം തൊഴിലാളിവർഗ്ഗത്തിൽ ഉളവാക്കുന്നതിന് അവർ അനവരതം പ്രവർത്തിക്കും.
യൂറോപ്യൻ നാഗരികതയുടെ കൂടുതൽ വികസിച്ച സാഹചര്യങ്ങളിലും 17-ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലേയും 18-ആം നൂറ്റാണ്ടിലെ ഫ്രാൻസിലേയും തൊഴിലാളിവർഗ്ഗത്തേക്കാൾ എത്രയോ അധികം വളർന്നിട്ടുള്ള ഒരു തൊഴിലാളിവർഗ്ഗത്തിന്റെ പിൻബലത്തോടുകൂടിയും നടക്കുമെന്നുറപ്പിക്കാവുന്ന ഒരു ബൂർഷ്വാവിപ്ലവത്തിന്റെ വക്കത്ത് ജർമ്മനി എത്തിച്ചേർന്നിരിക്കുന്നതുകൊണ്ടും ജർമ്മനിയിലെ ബൂർഷ്വാ വിപ്ലവം അതേത്തുടർന്ന് ഉടനടിയുണ്ടാക്കുന്ന തൊഴിലാളി വർഗ്ഗവിപ്ലവത്തിന്റെ നാന്ദി മാത്രമായിരിക്കുമെന്നതുകൊണ്ടും കമ്മ്യൂണിസ്റ്റുകാർ തങ്ങളുടെ ശ്രദ്ധ പ്രധാനമായും ജർമ്മനിയിൽ കേന്ദ്രീകരിക്കുന്നു.
ചുരുക്കത്തിൽ കമ്മ്യൂണിസ്റ്റുകാർ എല്ലായിടത്തും നിലവിലുള്ള സാമൂഹ്യ-രാഷ്ട്രീയക്രമങ്ങൾക്കെതിരായ എല്ലാ വിപ്ലവപ്രസ്ഥാനങ്ങളേയും പിന്താങ്ങുന്നു.
ഈ പ്രസ്ഥാനങ്ങളിലെല്ലാം തന്നെ കമ്മ്യൂണിസ്റ്റുകാർ സ്വത്തുടമ