ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1872-ലെ ജർമ്മൻ പതിപ്പിനുള്ള
മുഖവുര

തൊഴിലാളികളുടെ ഒരു സാർവ്വദേശീയസംഘടനയായ കമ്മ്യൂണിസ്റ്റു് ലീഗു് - അന്നത്തെ സാഹചര്യങ്ങളിൽ അതു് നിശ്ചയമായും ഒരു രഹസ്യസംഘടനയാവാനേ വഴിയുണ്ടായിരുന്നുള്ളു - പ്രസ്തുതപാർട്ടിയുടെ താത്വികവും പ്രായോഗികവുമായ ഒരു വിശദപരിപാടി പ്രസിദ്ധീകരണാർത്ഥം തയ്യാറാക്കുന്നതിനു് 1847 നവംമ്പറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസ്സിൽവച്ചു് ഈ മുഖവുര എഴുതിയവരെ ചുമതലപ്പെടുത്തുകയുണ്ടായി. ഈ മാനിഫെസ്റ്റോയുടെ ഉത്ഭവം അവിടെ നിന്നാണു്. ഫെബ്രുവരി വിപ്ലവത്തിനു്1 ഏതാനുമാഴ്ചകൾക്കു് മുമ്പു് അതിന്റെ കൈയെഴുത്തു് പ്രതി മുദ്രണത്തിനായി ലണ്ടനിലെത്തിച്ചേർന്നു. ആദ്യത്തെ പതിപ്പു് ജർമ്മൻ ഭാഷയിലായിരുന്നു. അതിനു് ശേഷം ജർമ്മനിയിലും, ഇംഗ്ലണ്ടിലും, അമേരിക്കയിലുമായി ആ ഭാഷയിൽ തന്നെ കുറഞ്ഞതു് പന്ത്രണ്ടു് വിവിധപതിപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ടു്. 1850-ലെ മിസ്സ് ഹെലൻ മാക് ഫർലെയിൽ അതു് ആദ്യമായി ഇംഗ്ലീഷിലേക്കു് വിവർത്തനം ചെയ്യുകയും ലണ്ടനിലെ 'റെഡ് റിപ്പബ്ലിക്ക'നിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. പിന്നീടു് 1871-ൽ അമേരിക്കയിൽ അതിനു് കുറഞ്ഞതു് മൂന്നു് വിവർത്തനങ്ങളുണ്ടായി. 1848-ലെ ജൂൺ കലാപ2ത്തിനു് അല്പംമുമ്പു് പാരീസിലും, ഈയിടെയായി ന്യൂയോർക്കിലെ 'ലെ സോസ്യലിസ്റ്റി'ലും അതിന്റെ ഫ്രഞ്ചുപരിഭാഷകൾ പ്രത്യക്ഷപ്പെട്ടു. ഒരു പുതിയ വിവർത്തനം തയ്യാറാക്കപ്പെട്ടുകൊണ്ടിരിക്കുകയാണു്. ജർമ്മൻ ഭാഷയിലുള്ള ആദ്യത്തെ പതിപ്പിനെത്തുടർന്നു് ലണ്ടനിൽ ഒരു പോളിഷ് വിവർത്തനവും അറുപതുകളിൽ ജനീവയിൽ ഒരു റഷ്യൻ വിവർത്തനവും പുറത്തിറങ്ങി. കൂടാതെ ആദ്യം പുറത്തുവന്ന ഉടൻ ഡാനിഷ് ഭാഷയിലേക്കും അതു് വിവർത്തനം ചെയ്യപ്പെട്ടിരുന്നു.

കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ സ്ഥിതിഗതികൾക്കെത്രതന്നെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഈ മാനിഫെസ്റ്റോയിൽ ആവിഷ്കരി

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/49&oldid=157905" എന്ന താളിൽനിന്ന് ശേഖരിച്ചത്