ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1882-ലെ റഷ്യൻ പതിപ്പിനുള്ള
മുഖവുര

ബകൂനിൽ തർജ്ജമചെയ്ത കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യത്തെ റഷ്യൻ പതിപ്പു് അറുപതുകളുടെ ആരംഭത്തിൽ4 കോലെക്കൊൽ5 അച്ചടിശാല മുദ്രണം ചെയ്തു. അന്നു് പാശ്ചാത്യരാജ്യങ്ങൾക്കു് സാഹിത്യപരമായ കൗതുകവസ്തുവായേ അതിനെ ( മാനിഫെസ്റ്റോയുടെ റഷ്യൻ പതിപ്പിനെ) കാണുവാൻ കഴിഞ്ഞുള്ളു. അത്തരമൊരഭിപ്രായം ഇന്നു് അസാദ്ധ്യമായിരിക്കും.

അന്നു്, 1847 ഡിസംബറിൽ, തൊഴിലാളിപ്രസ്ഥാനത്തിന്റെ പരിധി എത്രമാത്രം പരിമിതമായിരുന്നുവെന്നു് മാനിഫെസ്റ്റോയുടെ അവസാനഭാഗം - വിവിധരാജ്യങ്ങളിലെ വിവിധ പ്രതിപക്ഷ പാർട്ടികളോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ നിലപാടിനെപ്പറ്റി പരാമർശിക്കുന്ന ഭാഗം - തികച്ചും വ്യക്തമാക്കുന്നുണ്ടു്. റഷ്യയുടേയും, അമേരിക്കയുടേയും പേരുകൾ അതിൽ ഇല്ലതന്നെ. റഷ്യ യൂറോപ്യൻ പിന്തിരിപ്പത്തത്തിന്റെയാകെ അവസാനത്തെ വലിയ കരുതൽ ശക്തിയായി നിലനിൽക്കുകയും, അമേരിക്ക യൂറോപ്പിലെ അധികപ്പറ്റായ തൊഴിലാളികളെ കുടിയേറിപ്പാർപ്പുവഴി ഉൾക്കൊള്ളുകയും ചെയ്തിരുന്ന കാലമായിരുന്നു അതു്. ഇരുരാജ്യങ്ങളും യൂറോപ്പിന്റെ ആവശ്യത്തിനു് വേണ്ടതായ അസംസ്കൃതസാധനങ്ങൾ ഒരുക്കിക്കൊടുക്കുകയും അതേസമയം, അതിന്റെ വ്യവസായികോല്പന്നങ്ങൾ ചെലവഴിക്കുവാനുള്ള കമ്പോളമായി വർത്തിക്കുകയും ചെയ്തു. അതുകൊണ്ടു്, അന്നു് ആ രണ്ടു് രാജ്യങ്ങളും ഒരു നിലയ്ക്കല്ലെങ്കിൽ മറ്റൊരു നിലയ്ക്കു്, അന്നത്തെ യൂറോപ്യൻ വ്യവസ്ഥയുടെ നെടുംതൂണുകളായിരുന്നു.

ഇന്നോ? സ്ഥിതി എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു! യൂറോപ്പിൽ നിന്നുള്ള കുടിയേറിപ്പാർപ്പുതന്നെയാണു് വടക്കെ അമേരിക്കയിൽ ബൃഹത്തായ കാർഷികോല്പാദനത്തിനു് വഴിവച്ചതു്. അതിൽനിന്നു് നേരിടേണ്ടിവരുന്ന മത്സരംകൊണ്ടു് യൂറോപ്പിലെ വലുതും ചെറുതുമായ ഭൂവുടമാവ്യവസ്ഥയുടെ അടിത്തറതന്നെ കുലുങ്ങിക്കൊണ്ടിരിക്കുകയാണു്. ഇതിനു് പുറമേ, പടിഞ്ഞാറൻ യൂറോപ്പിന്റെ, പ്രത്യേകിച്ചു് ഇംഗ്ലണ്ടിന്റെ, ഇതേവരെ നിലനിനിന്നുവന്നിരുന്ന വ്യവസായകുത്തകയെ താമസംവിനാ പൊളിക്കുമാറ്, അമേരിക്കയ്ക്ക് അതിന്റെ വ്യാ-

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/52&oldid=157909" എന്ന താളിൽനിന്ന് ശേഖരിച്ചത്