ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1888-ലെ ഇംഗ്ലിഷ് പതിപ്പിനുള്ള
മുഖവുര

തികച്ചുമൊരു ജർമ്മൻസംഘടനയായാരംഭിച്ചു് പിന്നീടൊരു സാർവ്വദേശീയ സംഘടനയായി വളരുകയും 1848-നുമുമ്പുള്ള യൂറോപ്യൻരാഷ്ട്രീയപരിസ്ഥിതിയിൽ ഒരു രഹസ്യസംഘമായിട്ടുമാത്രം പ്രവർത്തിക്കാൻ നിർബന്ധിതമാകുകയും ചെയ്തിട്ടുള്ള കമ്മ്യൂണിസ്റ്റ് ലീഗ് എന്ന തൊഴിലാളി സംഘത്തിന്റെ പരിപാടിയായിട്ടാണു് ഈ മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതു്. പാർട്ടിയുടെ താത്വികവും പ്രായോഗികവുമായ ഒരു സമ്പൂർണ്ണപരിപാടി പ്രസിദ്ധീകരണത്തിനുവേണ്ടി തയ്യാറാക്കാൻ 1847-ൽ ലണ്ടനിവച്ചു ചേർന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ കോൺഗ്രസ്സ് മാർക്സിനേയും എംഗൽസിനേയും ഭരണമേല്പിച്ചു. ജർമ്മൻ ഭാഷയിൽ 1848 ജനുവരിയിൽ എഴുതപ്പെട്ട ആ പരിപാടിയുടെ കയ്യെഴുത്തുപ്രതി ഫെബ്രുവരി 24-നു നടന്ന ഫ്രഞ്ചുവിപ്ലവത്തിനു്8 കുറച്ചാഴ്ചകൾക്കുമുമ്പു ലണ്ടനിലുള്ള ഒരു പ്രസ്സിലേക്കു് അയച്ചുകൊടുത്തു. 1848 ജൂണിലെ സായുധകലാപത്തിനല്പം മുമ്പായി പാരീസിൽ ഇതിന്റെ ഒരു ഫ്രഞ്ചുപരിഭാഷ പുറത്തുവന്നു. മിസ്സ് ഹെലൻ മാക്ഫർലേയിന്റെ ആദ്യത്തെ ഇംഗ്ലീഷ് പരിഭാഷ 1850-ൽ ജോർജ്ജ് ജൂലിയൻ ഹാർണിയുടെ റെഡ് റിപ്പബ്ലിക്കൻ എന്ന ലണ്ടൻ പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അതുപോലെ ഡാനിഷ് പതിപ്പും പോളിഷ് പതിപ്പും പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.

1848 ജൂണിൽ പാരീസിൽ നടന്ന സായുധകലാപം-തൊഴിലാളിവർഗ്ഗവും ബൂർഷ്വാസിയും തമ്മിൽ നടന്ന ആദ്യത്തെ ഗംഭീര പോരാട്ടം-പരാജയപ്പെട്ടതിനെത്തുടർന്നു് യൂറോപ്യൻ തൊഴിലാളി വർഗ്ഗത്തിന്റെ രാഷ്ട്രീയ-സാമൂഹ്യാഭിലാഷങ്ങൾക്കു് ഒരിക്കൽക്കൂടി തല്ക്കാലത്തേക്കു് ഒരു പിന്നോട്ടടിയുണ്ടായി. അന്നുമുതൽ അധികാരത്തിനുവേണ്ടിയുള്ള സമരം വീണ്ടും പഴയപടി, ഫെബ്രുവരി വിപ്ലവത്തിനുമുമ്പുണ്ടായിരുന്നതുപോലെതന്നെ, സ്വത്തുടമവർഗ്ഗത്തിന്റെ വിവിധഭാഗങ്ങൾ തമ്മിൽ മാത്രമായിത്തീർന്നു. രാഷ്ട്രീയപ്രവർത്ത

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/56&oldid=157913" എന്ന താളിൽനിന്ന് ശേഖരിച്ചത്