ല്ലാ കക്ഷികൾക്കും തൃപ്തികരമായ നിലയ്ക്കു് ഈ പരിപാടി തയ്യാറാക്കിയ മാർക്സ് കൂട്ടായ പ്രവർത്തനത്തനത്തിന്റേയും പരസ്പര ചർച്ചകളുടേയും ഫലമായി തൊഴിലാളി വർഗ്ഗത്തിനു സംശയമെന്യേ കൈവന്നിരിക്കേണ്ട ബുദ്ധിപരമായ വികാസത്തിൽ തികച്ചും വിശ്വസിച്ചു. മുതലാളിത്തത്തിനെതിരായുള്ള പോരാട്ടത്തിന്റെ ഗതിയിൽ നിന്നും ജയാപജയങ്ങളിൽനിന്നും - ജയത്തേക്കാളേറെ പരാജയത്തിൽനിന്നും - ജനങ്ങൾക്കു് ഒരു കാര്യം ബോദ്ധ്യമാവാതെ തരമില്ലെന്നു വന്നു. അതായതു് , തങ്ങൾക്കു ഹൃദ്യമായി തോന്നിയിരുന്ന പല ഒറ്റമൂലികളും അപര്യാപ്തമാണെന്നും തൊഴിലാളി വർഗ്ഗത്തിന്റെ മോചനത്തിനുള്ള യഥാർത്ഥ ഉപാധികളെപ്പറ്റി കൂടുതൽ കൂലങ്കുഷമായി പരിശോധിക്കേണ്ടതുണ്ടെന്നും അവർക്കു ബോധ്യപ്പെട്ടു. മാർതക്സിന്റെ കാഴ്ചപ്പാടു് ശരിയായിരുന്നു. 1864-ൽ ഇന്റർ നാഷണൽ സ്ഥാപിച്ചപ്പോഴുനൃണ്ടായിരുന്ന തൊഴിലാളി വർഗ്ഗം 1874-ൽ അതു പിരിഞ്ഞപ്പോഴേക്കു തീരെ മാറിയിട്ടുണ്ടായിരുന്നു. ഫ്രാൻസിലെ പ്രുദോൻവാദഗതിയും ജർമ്മനിയിലെ ലസ്സാലെയൻവാദഗതിയും അന്ത്യശ്വാസം വലിക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. മാത്രമല്ല ഇംഗ്ലണ്ടിലം യാഥാസ്ഥിതികട്രേഡ് യൂണിയനുകൾപോലും , അവയിൽ മിക്കതും ഇന്റർനാഷമലുമായി പണ്ടുമുതൽക്കുതന്നെ ബന്ധം വിടുർത്തിർയിട്ടുണ്ടായിരുന്നെങ്കിൽകൂടി, യൂറോപ്യൻ വൻകരയിലെ സോഷ്യലിസത്തെ ഞങ്ങൾക്കു പേടിയില്ലാതായിരിക്കുന്നു എന്നു് കഴിഞ്ഞ വർഷം സ്വാൻസിയിൽ നടന്ന കോൺഗ്രസ്സിൽവെച്ച് അതിന്റെ അദ്ധ്യക്ഷനു് അവയുടെ പേരിൽ പ്രസ്താവിക്കാൻ കഴിഞ്ഞ നിലയിലേക്കു ക്രമേണ നീങ്ങി. വാസ്തവത്തിൽ മാനിഫെസ്റ്റോയിലടങ്ങിയിട്ടുള്ള തത്വങ്ങൾക്കു് എല്ലാ രാജ്യങ്ങളിലുമുള്ള തൊഴിലാളികൾക്കിടയിൽ പ്രചുരപ്രചാരം സിദ്ധിച്ചിരുന്നു.
അങ്ങനെയാണു് ഈ മാനിഫെസ്റ്റോ വീണ്ടും അരങ്ങത്തു വന്നതു്. അതിന്റെ ജർമ്മൻപതിപ്പുതന്നെ 1850-നു ശേഷം സ്വിറ്റ്സർലണ്ടിലും ഇംഗ്ലണ്ടിലും അമേരിക്കയിലും എത്രയോ തവണ അച്ചടിച്ചിറക്കി. 1872-ൽ ന്യൂയോർക്കിവെച്ചു് അതിന്റെ ഇംഗ്ലീഷ് പരിഭാഷ വിഡ്ഹാൾ ആന്റ് ക്ലാഫ്ളിൻസ് വീക്കിലി യിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ ഇംഗ്ലീഷ് പരിഭാഷയിൽ നിന്നും ഒരു ഫ്രഞ്ചുപരിഭാഷ ന്യൂയോർക്കിലെ ലെ സോഷ്യലിസ്റ്റ് പ്രസിദ്ധീകരിച്ചു. അതിനു ശേഷം അമേരിക്കയിൽ ചുരുങ്ങിയതു രണ്ടു് ഇംഗ്ലീഷ് പരിഭാഷകൾകൂടി പുറത്തുവരികയുണ്ടായി. രണ്ടും ഏറെക്കുറേ വികതങ്ങളായിരുന്നു. അവയിലൊന്നു് ഇംഗ്ലണ്ടിൽ വീണ്ടും അച്ചടിച്ചിറക്കിയിട്ടുണ്ടു്. ബുക്കൂനിനാണ് ഇതിനു് ഒന്നാമതായൊരു റഷ്യൻ പരിഭാഷയുണ്ടാക്കിയതു്. ആ പരിഭാഷ സുമാർ