ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലാഭത്തിനും ഹാനിതട്ടിക്കാത്ത എല്ലാത്തരം കുരുട്ടുവിദ്യകളും പ്രയോഗിച്ചുകൊണ്ട് സർവ്വവിധ സാമൂഹ്യപീഡകളും ശമിപ്പിക്കാമെന്നുപറയുന്നവരാണിക്കൂട്ടർ. ഇരുകൂട്ടരും തൊഴിലാളിപ്രസ്ഥാനത്തിന്റെ പുറത്താണ് നിലക്കുന്നത്; 'അഭ്യസ്തവിദ്യ' വർഗ്ഗങ്ങളുടെ നേർക്കാണു് സഹായത്തിനുറ്റുനോക്കുന്നതു്. വെറും രാഷ്ട്രീയവിപ്ലവങ്ങൾ കൊണ്ടുമാത്രം മതിയാവില്ലെന്നും സമൂഹത്തിന്റെ സമൂലപരിവർത്തനം കൂടിയേ കഴിയൂവെന്നും ബോദ്ധ്യംവന്ന തൊഴിലാളിവിഭാഗങ്ങളെല്ലാം സ്വയം കമ്മ്യൂണിസ്റ്റ് എന്ന പേർ കൈക്കൊണ്ടു. വെറുമൊരുവാസനാവിശേഷത്തിന്റെ സന്തതിയായ, ഒരു തരം അസംസ്കൃതവും പരുക്കൻ മട്ടിലുള്ളതുമായ കമ്മ്യൂണിസമായിരുന്നു അതു് ; എങ്കിൽക്കൂടി അതു് കാര്യത്തിന്റെ കാതൽ സ്പർശിച്ചുവെന്നു് തന്നെയല്ല ഫ്രാൻസിൽ കബേയുടേയും ജർമ്മനിയിൽ വൈറ്റ്ലിങ്ങി13ന്റെയും സാങ്കല്പിക കമ്മ്യൂണിസം ഉളവാക്കത്തക്ക ശക്തി അതിനു് തൊഴിലാളി വർഗ്ഗത്തിനിടയിൽ സിദ്ധിച്ചു. അങ്ങിനെ 1847-ൽ സോഷ്യലിസം ഇടത്തരക്കാരുടേതായ ഒരു പ്രസ്ഥാനവും കമ്മ്യൂണിസം തൊഴിലാളുവർഗ്ഗത്തിന്റേതായ ഒരു പ്രസ്ഥാനവുമായിരുന്നു; സോഷ്യലിസത്തിനു യൂറോപ്പിലെങ്കിലും 'മാന്യത' ഉണ്ടായിരുന്നു; കമ്മ്യൂണിസത്തിന്റെ കാര്യമാകട്ടെ നേരെമറിച്ചായിരുന്നു. മാത്രമല്ല , 'തൊഴിലാളി വർഗ്ഗത്തിന്റെ മോചനം , തൊഴിലാളിവർഗ്ഗംതന്നം സാധിക്കേണ്ട ഒരു കൃത്യമാണെ'ന്നുള്ള ബോദ്ധ്യം ആദ്യംമുതല്ക്കേ ഞങ്ങൾക്കുണ്ടായിരുന്നതുകൊണ്ടു് ഈ രണ്ടു പേരുകളിൽ ഒതാണ്ടു് സ്വീകരിക്കേണ്ടതെന്ന കാര്യത്തിൽ ഞങ്ങൾക്കു സംശയമേ ഇല്ലായിരുന്നു. ഞങ്ങൾ അതു പിന്നീടൊരിക്കലും നിരാകരിച്ചിട്ടുമില്ല. ‌‌

ഈ മാനിഫെസ്റ്റോ ഞങ്ങൾ രണ്ടുപേരും ചേർന്നു തയ്യാറാക്കിയതാണെന്നിരിക്കെ, ഇതിന്റെ ഉൾക്കാമ്പായി നില്ക്കുന്ന മൌലികപ്രമേയം മാർക്സിന്റേതാണെന്നുള്ള വസ്തുത ഇവിടെ പ്രസ്താവിക്കേണ്ടതു് എന്റെ കർത്തവ്യമായി ഞാൻ കരുതുന്നു. ആ പ്രമേയമിതാണു്: ചരിത്രത്തിന്റെ ഓരോ കാലഘട്ടത്തിലും അന്നന്നു നിലവിലുള്ള സാമ്പത്തികേല്പാദനവിനിമയങ്ങളുടെ രീതിയും അതിൽനിന്നു് അനിവാര്യമായി ഉടലെടുക്കുന്ന സാമൂഹ്യഘടനയുമാണു് അതാതു കാലഘട്ടത്തിലെ രാഷ്ട്രീയ-സാംസ്ക്കാരികചരിത്രത്തിന്റെ അടിത്തറയായിത്തീരുന്നതു്. ഈ അടിത്തറ കണ്ടറിഞ്ഞാൽ മാത്രമേ അന്നന്നത്തെ ചരിത്രത്തിന്റെ അർത്ഥവും മനസ്സിലാവുമകള്ളു. (ഭൂമി പൊതുസ്വത്താക്കി നിറുത്തിയിരുന്ന പണ്ടത്തെ പ്രാകൃതസമ്പ്രദായങ്ങളുടെ സാമൂഹ്യഘടന അവസാനിച്ചതിനു ശേഷമുണ്ടായിട്ടുള്ള) മനുഷ്യവംശചരിത്രമാകെത്തന്നെ വർഗ്ഗസമരങ്ങളുടെ ചരിത്രമാണു്; ചൂഷകരും ചൂഷിതരും , ഭരിക്കുന്നവരും മർദ്ദിതരും , തമ്മിലുള്ള പോരാട്ടത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/60&oldid=157918" എന്ന താളിൽനിന്ന് ശേഖരിച്ചത്