ചരിത്രമാണു്; ഈ വർഗ്ഗസമരചരിത്രം പലപല പരിണാമങ്ങളിലൂടെയും കടന്നുപോന്നു് ഇന്നു് ഒരു പ്രത്യേകഘട്ടത്തിലെത്തിയിരിക്കുകയാണു്. ഈ ഘട്ടത്തിന്റെ സവിശേഷത ഇതാണു്; തങ്ങളോടൊപ്പംതന്നെ സമൂഹത്തെയാകെ സർവ്വവിധചൂഷണത്തിൽനിന്നും മർദ്ദനത്തിൽനിന്നും വർഗ്ഗവ്യത്യാസത്തിൽനിന്നും വർഗ്ഗസമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദ്ദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ-പിടിയിനിന്നു് ചൂഷണവും മർദ്ദനവുമനുഭവിക്കുന്ന വർഗ്ഗത്തിനു്-തൊഴിലാളി വർഗ്ഗത്തിനു് - രക്ഷ നേടാനാവില്ല.
ജീവശാസ്ത്രത്തിൽ ഡാർവ്വിന്റെ സിദ്ധാന്തം14 എന്തൊരു പങ്കാണോ നിർവ്വഹിച്ചിട്ടുള്ളതു്, ആ പങ്കു് ചരിത്രത്തെ സംബന്ധിച്ചടുത്തോളം നിറവേറ്റാൻ പരികല്പിതമാണു് ഈ പ്രമേയം എന്നാണു് എന്റെ അഭിപ്രായം. 1845-നുമുമ്പുള്ള ഏതാനും കൊല്ലങ്ങളായി ഞഞങ്ങളിരുപേരും ഈ പ്രമേയത്തിലേക്കെത്താൻ തുടങ്ങിയിട്ടുണ്ടായിരുന്നു. ഞാൻ സ്വന്തമായി , സ്വതന്ത്രമായി , അതിലേക്കെത്രകണ്ടുപുരോഗമിച്ചിട്ടുണ്ടായിരുന്നുവെന്നതു് ഞാനെഴുതിയിട്ടുള്ള 'ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്റെ സ്ഥിതി' എന്ന പുസ്തകത്തിൽനിന്നു് സ്പഷ്ടമാകും. എന്നാൽ , 1845-ലെ വസന്തത്തിൽ ബ്രസൽസിവെച്ചു ഞാൻ മാർക്സിനെ വീണ്ടും കണ്ടപ്പോഴേക്കും അദ്ദേഹം അതു് നിർവ്വഹിച്ചുകഴിഞ്ഞിരുവെന്നു മാത്രമല്ല, ഞാൻ മുകളിൽ പ്രസ്താവിച്ച രീതിയിൽ , മിക്കവാറും അത്രതന്നെ വ്യക്തമായ വിധത്തിൽ , അതു് എന്റെ മുമ്പിൽ വെയ്ക്കുകയും ചെയ്തു.
1872-ൽ പ്രസിദ്ധീകരിച്ച ജർമ്മൻ പകിപ്പിനു ഞങ്ങൾ കൂട്ടായെഴുതിയ മുഖവുരയിൽനിന്നു ഞാൻ താഴെ കാണുന്ന ഭാഗം ഉദ്ധരിച്ചുകൊള്ളുന്നു:
'കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ സ്ഥിതിഗതികൾക്കു് എത്രതന്നെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഈ മാനിഫെസ്റ്റോയിൽ ആവിഷ്ക്കരിച്ചിട്ടുള്ളതുപോലെ, എവിടെയും എപ്പോഴും ഈ തത്വങ്ങൾ പ്രയോഗത്തിൽ വരുത്തുന്ന കാര്യം അതാതു സമയത്തു് നിലവിലുള്ള ചരിതത്രപരമായ സ്ഥിതിഗതികളെ ആശ്രയിച്ചാണിരിക്കുക. അതുകൊണ്ടാണു് രണ്ടാം ഭാഗത്തിന്റെ അവസാനത്തിൽ നിർദ്ദേശിച്ചിട്ടുള്ള വിപ്ലവനടപടികളുടെ കാര്യത്തിൽ പ്രത്യേകം ഊന്നൽ കൊടുക്കാതിരുന്നിട്ടുള്ളതു്. ഇന്നായിരുന്നുവെങ്കിൽ ആ ഭാഗം പല പ്രകാരത്തിലും വ്യത്യസ്തരീതിയിലാവും എഴുതുക. കഴിഞ്ഞ നാല്പതു വർഷത്തി