നിടയിൽ ആധുനികവ്യവസായത്തിലുണ്ടായിട്ടുള്ള വമ്പിച്ച പുരോഗതി, അതിനെത്തുടർന്നു് തൊഴിലാളിവർഗ്ഗത്തിന്റെ പാർട്ടിസംഘടനയ്ക്കു കൈവന്നിട്ടുള്ള അഭിവൃദിധിയും വികാസവും, ആദ്യം ഫെബ്രുവരിവിപ്ലവത്തിൽവനിന്നും പിന്നീടു്, അതിലുമുപരിയായി, തൊഴിലാളിവർഗ്ഗത്തിനു ചരികത്രത്തിലാദ്യമായി രണ്ടു മാസം തികച്ചും രാഷ്ട്രീയാധികാരം കൈവശംവെയ്ക്കാനിടയാക്കിയ പാരീസ് കമ്മ്യൂണിൽ15 നിന്നും ലഭിച്ച പ്രായോഗികാനുഭവങ്ങൾ- ഇതെല്ലാം വെച്ചുനോക്കുമ്പോൾ ഈ പരിപാടി ചില വിശദാംശങ്ങളിൽ പഴഞ്ചനായിത്തീർന്നിട്ടുണ്ടു്. പാരീസ് കമ്മ്യൂൺ പ്രത്യേകിച്ചും തെളിയിച്ചതു് ഒരു സംഗതിയാണു്: 'മുമ്പുള്ളവർ തയ്യാർ ചെയ്തുവച്ചിട്ടുള്ള ഭരണയന്ത്രത്തെ വെറുതെയങ്ങു് കൈവശപ്പെടുത്തി സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുവാൻ തൊഴിലീളിവർഗ്ഗത്തിനു സാദ്ധ്യമല്ല.' ('ഫ്രാൻസിലെ ആഭ്യന്തരയുദ്ധം. ഇന്റ്ർനാഷമൽ വർക്കിങ്ങ് മെൻസ് അസോസിയേഷന്റെ ജനറൽ കൌൺസിലിന്റെ ആഹ്വാനം ,' ലണ്ടൻ, ട്രൂലവ്, 19871, പേജ് 15, എന്നതിൽ ഈ സംഗതി കൂടുതൽ വിശദീകരിച്ചിട്ടുണ്ടു്.) ഇതിനുപുറമേ സോഷ്യലിസ്റ്റ് സാഹിത്യത്തെപ്പറ്റിയുള്ള വിമർശനം ഇന്നത്തെ സ്ഥിതി വെച്ചുനോക്കുമ്പോൾ അപൂർണ്ണമാണെന്നതു് സ്വയംസിദ്ധമാണു്. കാരണം, 1847 വരെയുള്ള വിമർശനമേ അതിലുള്ളൂ. കൂടാതെ കമ്മ്യൂണിസ്റ്റുകാരും വിവിധ പ്രതിപക്ഷകക്ഷികളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച പ്രസ്താവങ്ങ(നാലാം ഭാഗം) താത്വകമായി ഇന്നും ശരിയാണെങ്കിലും പ്രായോഗികമായി കാലഹരമപ്പെട്ടിരിക്കുന്നു. കാരണം, രാഷ്ട്രീയസ്ഥിതി ഇന്നു പാടേ മാരിയിരിക്കുന്നു; മാത്രമല്ല , അതിൽ പറഞ്ഞിട്ടുള്ള രാഷ്ട്രീയ കക്ഷികളിൽ അധികവും ചരിത്രത്തിന്റെ പുരോഗതിയിൽ ഭൂമുഖത്തുനിന്നും തെറിച്ചുപോയിരിക്കുന്നു.
'ഇങ്ങനെയൊക്കെയാണെങ്കിൽക്കൂടി, ഈ മാനിഫെസ്റ്റോ ചരിത്രപ്രധാനമായ ഒരു രേഖയായിത്തീർന്നിട്ടുണ്ടു്. അതിനെമാറ്റാൻ ഞങ്ങൾക്കു് ഇനിമേൽ യാതൊരധികാരവുമില്ല.'
മാർക്സിന്റെ 'മൂലധന'ത്തിന്റെ അധികഭാഗവും പരിഭാഷപ്പെടുത്തിയ മി.സാമുവൽ മൂറാണു് ഈ വിവർത്തനത്തിന്റെ കർത്താവു്. ഞങ്ങൾ രണ്ടുപേരുംകൂടി അതിനെ പുനഃപരിശോധിക്കുകയും ചരിത്രവിഷയകമായ ഏതാനും വിശദീകരണക്കുറിപ്പുകൾ ഞാൻ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ടു്.
ലണ്ടൻ, ജനുവരി 30, 1888 |
ഫെഡറിക്ക് എംഗൽസു് |