ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യും അതേസമയം അതിന്റെ വ്യവസായോൽപ്പന്നങ്ങൾ ചെലവഴിക്കാനുള്ള കമ്പോളമായി വർത്തിക്കുകയും ചെയ്തു. അതുകൊണ്ട് അന്ന് ആ രണ്ടു രാജ്യങ്ങളും ഒരു നിലയ്ക്കല്ലെങ്കിൽ മറ്റൊരു നിലയ്ക്ക്, അന്നത്തെ യൂറോപ്യൻ വ്യവസ്ഥയുടെ നെടുംതൂണുകളായിരുന്നു.

ഇന്നോ? സ്ഥിതി എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു! യൂറോപ്പിൽ നിന്നുള്ള കുടിയേറിപ്പാർപ്പുതന്നെയാണ് വടക്കേ അമേരിക്കയിൽ ബൃഹത്തായ കാർഷികോല്പാദനത്തിനു വഴിവെച്ചതു്. അതിൽ നിന്നു നേരിടേണ്ടിവരുന്ന മത്സരം കൊണ്ടു് യൂറോപ്പിലെ വലുതും ചെറുതുമായ ഭൂവുടമവ്യവസ്ഥയുടെ അടിത്തറതന്നെ കുലുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനു പുറമേ പടിഞ്ഞാറൻ യൂറോപ്പിന്റെ പ്രത്യേകിച്ച് ഇംഗ്ലണ്ടിന്റെ, അതേവരെ നിലനിന്നു വന്നിരുന്ന വ്യവസായക്കുത്തകയെ താമസംവിനാ പൊളിക്കുമാറ് അമേരിക്കയ്ക്ക് അതിന്റെ വ്യവസായിക വിഭവങ്ങളെ ഊർജ്ജിതമായും വിപുലമായ തോതിലും ചൂഷണം ചെയ്യാൻ തൽഫലമായി കഴിഞ്ഞു. ഈ രണ്ടു സാഹചര്യങ്ങളും വിപ്ലവകരമായ രീതിയിൽ അമേരിക്കയിൽത്തന്നെ ചില പ്രത്യാഘാതങ്ങളുളവാക്കുന്നു. ചെറുകിടയും ഇടത്തരവുമായ ഭൂവുടമസമ്പ്രദായം -അവിടത്തെ രാഷ്ട്രീയഘടനയുടെയാകെ അടിത്തറയിതാണ്-ക്രമേണ പടുകൂറ്റൻ കൃഷിക്കളങ്ങളുടെ മത്സരത്തിന്റെ മുമ്പിൽ കീഴടങ്ങുന്നു; അതോടൊപ്പം വ്യവസായപ്രദേശങ്ങളിലാകട്ടെ, ആദ്യമായി, വമ്പിച്ച തൊഴിലാളിവർഗ്ഗവും ഭീമമായ മൂലധനകേന്ദ്രീകരണവും വളർന്നുവരുന്നു.

പിന്നെ റഷ്യ! 1848-49-ലെ വിപ്ലവകാലത്തു് യൂറോപ്പിലെ രാജാക്കന്മാരെന്നല്ല, ബൂർഷ്വാസിപോലും, ഉണർന്നുതുടങ്ങുകമാത്രം ചെയ്തിരുന്ന തൊഴിലാളിവർഗ്ഗത്തിൽ നിന്നുള്ള തങ്ങളുടെ ഒരേയൊരു മോക്ഷമായി ഉറ്റുനോക്കിയിരുന്നതു് റഷ്യൻ ഇടപെടലിനെയാണ് . സാർ യൂറോപ്യൻ പ്രതിലോമ ശക്തികളുടെ നായകനായി വിളംബരം ചെയ്യപ്പെട്ടു. എന്നാൽ ഇന്നാകട്ടെ അയാൾ വിപ്ലവത്തിന്റെ യുദ്ധത്തടവുകാരനായി ഗാത്ചിനയിൽ കഴിയുകയാണ്. റഷ്യ യൂറോപ്പിലെ വിപ്ലവപ്രവർത്തനത്തിന്റെ മുന്നണിയായിത്തീർന്നിരിക്കുന്നു.

ആധുനിക ബൂർഷ്വാസ്വത്തുടമസമ്പ്രദായത്തിന്റെ വിനാശം അനിവാര്യം ആസന്നവുമാണെന്നു പ്രഖ്യാപിക്കുകയെന്നതായിരുന്നു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ലക്ഷ്യം. എന്നാൽ അതിവേഗം പെരുകിവരുന്ന മുതലാളിത്തക്കൊള്ളയ്ക്കും വളരാൻ തുടങ്ങുകമാത്രം ചെയ്യുന്ന ബൂർഷ്വാഭൂവുടമവ്യവസ്ഥയ്ക്കും അഭിമുഖമായി പകുതിയിലേറെ നിലവും കൃഷിക്കാരുടെ പൊതുവുടമയിലാണെന്ന വസ്തുത നാം റഷ്യയിൽ കാണുന്നു. അപ്പോൾ ചോദ്യമിതാണ്: സാരമായി കോട്ടംത

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/64&oldid=157922" എന്ന താളിൽനിന്ന് ശേഖരിച്ചത്