ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1892-ലെ പോളിഷ് പതിപ്പിനുള്ള
മുഖവുര

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പുതിയൊരു പോളിഷ് പതിപ്പ് ആവശ്യമായിരിക്കുന്നുവെന്ന സംഗതി പല നിഗമനങ്ങളിലുമെത്താൻ സഹായിക്കുന്നു.

ഒന്നാമത് മാനിഫെസ്റ്റോ ഈയിടെയായി യൂറോപ്പിലെ വൻകിട വ്യവസായത്തിനുണ്ടായിട്ടുള്ള വളർച്ചയുടെ ഒരു സൂചികയെന്നവണ്ണം ആയിത്തീർന്നിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഏതൊരു രാജ്യത്തും വൻകിട വ്യവസായത്തിന്റെ വളർച്ചയ്ക്ക് ആനുപാതികമായി, ഉടമവർഗ്ഗങ്ങളുമായുള്ള ബന്ധത്തിൽ തൊഴിലാളിവർഗ്ഗമെന്ന നിലയ്ക്ക് തങ്ങളുടെ സ്ഥാനമെന്താണെന്നതിനെക്കുറിച്ച് അറിയണമെന്ന് ആവശ്യം ആ രാജ്യത്തെ തൊഴിലാളികളികൾക്കിടയിൽ വർദ്ധിച്ചുവരുന്നു, സോഷ്യലിസ്റ്റ് പ്രസ്ഥാനം അവർക്കിടയിൽ പടർന്നുപിടിക്കുന്നു, അതോടെ മാനിഫെസ്റ്റോയുടെ ആവശ്യം വർദ്ധിക്കുകയും ചെയ്യുന്നു. അങ്ങിനെ ഓരോ ഭാഷയിലും പ്രചരിക്കുന്ന മാനിഫെസ്റ്റോയുടെ പ്രതികളുടെ എണ്ണത്തിൽനിന്നും അതാത് രാജ്യത്തെ തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥിതി മാത്രമല്ല അവിടത്തെ വൻകിടവ്യവസായത്തിന്റെ വികാസത്തിന്റെ നിലവാരം കൂടി ഏറെക്കുറെ കൃത്യമായി അളന്നു തിട്ടപ്പെടുത്താവുന്നതാണ്.

ഇതനുസരിച്ച് നോക്കുമ്പോൾ ഈ പുതിയ പോളിഷ് പതിപ്പ് പോളിഷ് വ്യവസായത്തിന്റെ നിസ്തർക്കപുരോഗതിയെ സൂചിപ്പിക്കുന്നു. പത്തുകൊല്ലത്തിനുമുമ്പ് പ്രസിദ്ധീകൃതമായ കഴിഞ്ഞ പതിപ്പിനുശേഷം ഈ പുരോഗതിയുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. പോളിഷ് രാജ്യം, കോൺഗ്രസ്സ് പോളണ്ട്20 , റഷ്യൻ സാമ്രാജ്യത്തിലെ വമ്പിച്ച വ്യവസായമേഖലയായിരിക്കുന്നു. റഷ്യയിലെ വൻകിട വ്യവസായം അങ്ങിങ്ങായി ചിന്നിച്ചിതറിയാണ് കിടക്കുന്നത്: ഒരു ഭാഗം ഫിന്നിഷ് ഉൾക്കടലിനും ചുറ്റിലും, മറ്റൊരു ഭാഗം മദ്ധ്യഭാഗത്തും (മോസ്‌കോ, വ്‌ളദീമിർ എന്നിവിടങ്ങളിൽ) മൂന്നാമതൊന്ന് കരിങ്കടലിന്റേയും ആസോവ് കടലിന്റേയും തീരങ്ങളിലും ഇനിയും വേറെ ചിലതു മറ്റിടങ്ങളിലായും സ്ഥി

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/71&oldid=157930" എന്ന താളിൽനിന്ന് ശേഖരിച്ചത്