ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1893-ലെ ഇറ്റാലിയൻ പതിപ്പിനുള്ള
മുഖവുര

ഇറ്റാലിയൻ വായനക്കാരോടു്

മിലാനിലേയും ബർലിനിലേയും വിപ്ലവങ്ങൾ നടന്ന ഏതാണ്ടതേ ദിവസം തന്നെയാണു് - 1848 മാർച്ച് 18നു - കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചതെന്നു പറയാം. ഈ സായുധകലാപങ്ങൾ നടത്തിയ രാഷ്ട്രങ്ങളിൽ ഒന്നു യൂറോപ്യൻ വൻകരയുടേയും മറ്റേതു് മദ്ധ്യധരണ്യാഴിയുടേയും മദ്ധ്യത്തിലാണ് സ്ഥിതി ചെയ്യുന്നതു്. ആഭ്യന്തരകലഹവും വിഭജനവും നിമിത്തം അവശരായിരുന്ന ഈ രണ്ടു രാഷ്ട്രങ്ങളും വിദേശമേധാവിത്വത്തിൻകീഴിൽ കഴിയുകയായിരുന്നു. ഇറ്റലി ആസ്ട്രിയൻ ചക്രവർത്തിക്കു കീഴ്പ്പെട്ടെങ്കിൽ ജർമ്മനി കൂടുതൽ പരോക്ഷമെങ്കിലും അത്രതന്നെ ഫലപ്രദമായ റഷ്യൻ സാർചക്രവർത്തിയുടെ നുകത്തിൻകീഴിലാണ് അടിപ്പെട്ടതു്. 1848 മാർച്ച് 18-ന്റെ അനന്തരഫലങ്ങൾ ജർമ്മനിയേയും ഇറ്റലിയേയും ഈ അപമാനത്തിൽ നിന്നു വിമുക്തമാക്കി. 1848-നും 1871-നും ഇടയ്ക്കു് ഈ രണ്ടു മഹാരാജ്യങ്ങളും പുനസ്സംഘടിപ്പിക്കപ്പെടുകയും ഏതെങ്കിലും തരത്തിൽ വീണ്ടും സ്വന്തം കാലുകളിന്മേൽ നിൽക്കുമാറാകുകയും ചെയ്തുവെങ്കിൽ, അതിനു കാരണം, കാൾ മാക്സ് പറയാറുള്ളതുപോലെ, 1848-ലെ വിപ്ലവത്തെ അടിച്ചമർത്തിയ അതേ ആളുകൾതന്നെ വാസ്തവത്തിൽ , അവരുടെ ഉദ്ദേശത്തിനു വിപരീതമായി , ആ വിപ്ലവത്തിന്റെ വിൽപ്പത്രം നടപ്പിലാക്കാൻ ബാദ്ധ്യതപ്പെട്ടവരായിരുന്നുവെന്നതാണു്.

ആ വിപ്ലവം എല്ലായിടത്തും തൊഴിലാളിവർഗ്ഗത്തിന്റെ പ്രവർത്തിയായിരുന്നു. ബാരിക്കേഡുകൾ ഉയർത്തിയതും സ്വന്തം ജീവരക്തം നൽകിയതും അവരായിരുന്നു. ഗവണ്മെന്റിനെ മറിച്ചിടുമ്പോൾ ബൂർഷ്വാ ഭരണത്തെത്തന്നെ അട്ടിമറിക്കണമെന്ന വ്യക്തമായ ലക്ഷ്യം പാരീസിലെ തൊഴിലാളികൾക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. തങ്ങളുടെ വർഗ്ഗവും ബൂർഷ്വാസിയും തമ്മിലുള്ള അനിവാര്യമായ വൈരുദ്ധ്യത്തെക്കുറിച്ചുള്ള ബോധവും അവർക്കുണ്ടായിരുന്നു. എന്നിരുന്നാൽത്തന്നെയും സാമൂഹ്യപുനഃനിർമ്മാണം സാദ്ധ്യമാകത്തക്ക നിലയിൽ

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/74&oldid=157933" എന്ന താളിൽനിന്ന് ശേഖരിച്ചത്