ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഴിഞ്ഞകാലത്തു് മുതലാളിത്തം നിർവഹിച്ച വിപ്ലവകരമായ പങ്കിനോടു് മാനിഫെസ്റ്റോയിൽ തികച്ചും നീതി കാണിച്ചിട്ടുണ്ടു്. ഒന്നാമത്തെ മുതലാളിത്ത രാഷ്ട്രം ഇറ്റലിയായിരുന്നു. ഇറ്റലിക്കാരനായ ഒരു അതികായകനാണു് - മദ്ധ്യകാലകവികളിൽ അവസാനത്തേതും ആധുനികകവികളിൽ ആദ്യത്തേതുമായ ദാന്തേയാണു് - ഫ്യൂഡൽമദ്ധ്യകാലത്തിന്റെ അന്ത്യവും ആധുനികമുതലാളിത്തത്തിന്റെ ആരംഭവും കുറിച്ചതു്. 1300-ലെന്നപോലെ ഇന്നു പുതിയൊരു ചരിത്രകാലഘട്ടം ആസന്നമായിരിക്കുന്നു. ഈ പുതിയ തൊഴിൽവർഗ്ഗകാലഘട്ടത്തിന്റെ ഉദയമുഹൂർത്തം കുറിക്കുന്ന പുതിയൊരു ദാന്തേയെ ഇറ്റലി നമുക്കു പ്രദാനം ചെയ്യുമോ?


ലണ്ടൻ,
ഫെബ്രുവരി 1, 1893
ഫെഡറിക്ക് എംഗൽസ്
"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/76&oldid=157935" എന്ന താളിൽനിന്ന് ശേഖരിച്ചത്