ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുറിപ്പുകൾ

1ഫ്രാൻസിൽ നടന്ന 1848-ലെ ഫെബ്രുവരി വിപ്ലവത്തെയാണ് ഇവിടെ പരാമർശിക്കുന്നത്. - 5.
21848 ജൂൺ 23-നും 26-നുമിടക്ക് പാരീസിലെ തൊഴിലാളി വർഗ്ഗം നടത്തിയ കലാപത്തെക്കുറിച്ചാണ് പരാമർശം. യൂറോപ്പിലെ 1848-49 കാലത്തെ വിപ്ലവത്തിലെ വികാസപാരമ്യത്തെ കുറിക്കുന്നതായിരുന്നു ജൂൺകലാപം. -5.
3 1871-ലെ പാരീസ്‌കമ്മ്യൂൺ - പാരീസിലെ തൊഴിലാളിവർഗ്ഗവിപ്ലവം രൂപീകരിച്ച തൊഴിലാളിവർഗ്ഗവിപ്ലവസർക്കാർ. ചരിത്രത്തിലാദ്യമായി തൊഴിലാളിവർഗ്ഗസർവ്വാധിപത്യം സ്ഥാപിക്കുന്നതിന്റെ അനുഭവമായിരുന്നു അതു്. 1871 മാർച്ച് 18 മുതൽ മേയ് 28 വരെ 72 ദിവസക്കാലം പാരീസ് കമ്മ്യൂൺ നിലനിന്നു. -6.
4 ഇവിടെ പരാമർശിക്കുന്ന പതിപ്പു് 1869-ലാണു് പുറത്തുവന്നതു്. 1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിന്റെ മുഖവുരയിലും ഈ റഷ്യൻവിവർത്തനം പ്രസിദ്ധീകരിച്ച വർഷം തെറ്റായിട്ടാണു് കൊടുത്തിരിക്കുന്നതു്. (ഈ പുസ്തകത്തിന്റെ 14-ആം പേജ് നോക്കുക).-8.
5 കോലൊക്കൊൽ("മണി”) - 1857-67-ൽ അലക്സാണ്ടർ ഹെർത്സന്റേയും നിക്കൊലായ് ഒഗറ്യോവിന്റേയും പ്രസാധകത്വത്തിൽ ആദ്യം(1865 വരെ) ലണ്ടനിൽനിന്നും പിന്നീടു് ജനീവയിൽനിന്നും പുറപ്പെടുവിച്ചിരുന്ന, റഷ്യൻ വിപ്ലവജനാധിപത്യവാദികളുടെ പത്രം.-8.
6 നാറോദ്നിക് ഭീകരപ്രവർത്തകരുടെ ഒരു രഹസ്യരാഷ്ട്രീയസം
"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/77&oldid=157936" എന്ന താളിൽനിന്ന് ശേഖരിച്ചത്