ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഘടനയായിരുന്ന "നാറോദ്നയ വോല്യ” (ജനഹിതം) എന്ന സംഘത്തിലെ അംഗങ്ങൾ 1881 മാർച്ച് 1-ആം നു് സാർ അലക്സാണ്ടർ രണ്ടാമനെ വധിച്ചതിനെത്തുടർന്നു് റഷ്യയിലുളവായ സാഹചര്യത്തെപ്പറ്റിയാണു് ഇവിടെ പ്രതിപാദിക്കുന്നതു്. പുതിയ സാർ അലക്സാണ്ടർ മൂന്നാമൻ ആ സമയം വിപ്ലവപ്രവർത്തനങ്ങളേയും "നാറോദ്നയ വോല്യ”യുടെ ഭാഗത്തുനിന്നുള്ള കൂടുതൽ ഭീകരനടപടികളേയും ഭയന്നു് സെന്റ് പീറ്റേഴ്സ്ബർഗ്ഗിനു സമീപത്തുള്ള ഗാതചിനയിൽ കഴിയുകയായിരുന്നു.-9.

7 ഡാർവിൻ, ചാർത്സ് റോബർട്ട് (Darwin, Charles Robert, 1809-1882)- ഭൗതിക ജീവശാസ്ത്രത്തിന്റെ സ്ഥാപകനായ ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ. പ്രകൃതി സമൃദ്ധമായി പ്രദാനംചെയ്യുന്ന വസ്തുതകളുപയോഗിച്ചുകൊണ്ടു്, സചേതനപ്രകൃതിയുടെ വികാസത്തെസ്സംബന്ധിച്ച സിദ്ധാന്തം ആദ്യമായി സ്ഥാപിച്ചതു് അദ്ദേഹമാണു്. സചേതനലോകത്തിന്റെ വളർച്ച താരതമ്യേന കുറച്ചു സങ്കീർണ്ണമായ രൂപങ്ങളിൽനിന്നും കൂടുതൽ സങ്കീർണ്ണമായവയിലേക്കാണെന്നും പുതിയ രൂപങ്ങളുടെ ആവിർഭാവം പഴയവയുടെ തിരോധാനത്തെപ്പോലെതന്നെ പ്രകൃത്യാ സംഭവിക്കുന്ന ചരിത്രപരമായ വളർച്ചയുടെ ഫലമാണെന്നും ആദ്യമായി തെളിയിച്ചതു് അദ്ദേഹമാണു്. പ്രകൃതിനിർദ്ധാരണവും കൃതകനിർദ്ധാരണവും മുഖേനയുള്ള ജീവികളുടെ ഉൽപ്പത്തിയെസ്സംബന്ധിച്ച സിദ്ധാന്തമാണു് ഡാർവിന്റെ മുഖ്യ ആശയം. പരിവർത്തനക്ഷമതയും വംശപാരമ്പര്യവും ജൈവവസ്തുക്കളിൽ അന്തർലീനമാണെന്നും ജന്തുക്കളായാലും സസ്യങ്ങളായാലും ജീവിതസമരത്തിൽ അവയ്ക്കു് അനുഗുണമായ മാറ്റങ്ങൾ പരമ്പരാഗതമായി അവ ആർജ്ജിക്കുന്നുണ്ടെന്നും പുതിയ ജന്തുക്കളുടെയും സസ്യങ്ങളുടെയും ആവിർഭാവത്തിനു് ഇതാണു് ഹേതുവെന്നും ഡാർവിൻ സമർത്ഥിക്കുകയുണ്ടായി. തന്റെ സിദ്ധാന്തത്തിന്റെ മുഖ്യതത്വങ്ങൾ തെളിവുകളടക്കം "ജീവികളുടെ ഉൽപത്തി” (1859) എന്ന ഗ്രന്ഥത്തിൽ ഡാർവിൻ വിവരിച്ചിട്ടുണ്ട്.-7.
8 1-ആമത്തെ കുറിപ്പു നോക്കുക.
9 പ്രുദോൻ, പിയെർ-ജോസഫ് (Proudhon, Pierre-Joseph, 1809-1865) - ഫ്രഞ്ച് സാമൂഹ്യകാര്യലേഖകനും ധനശാസ്ത്രജ്ഞനും സാമൂഹ്യശാസ്ത്രജ്ഞനും. ഇദ്ദേഹം പെറ്റിബൂർഷ്വാസിയുടെ തത്വശാസ്ത്രജ്ഞനും അരാജകവാദത്തിന്റെ സ്ഥാപകരിലൊ
"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/78&oldid=157937" എന്ന താളിൽനിന്ന് ശേഖരിച്ചത്