ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സമാജങ്ങളെക്കുറിച്ചുള്ള സമാധാനപരമായ പ്രചാരവേലയിലൂടെ ഭാവിയിലെ സോഷ്യലിസ്റ്റ് സമൂഹത്തിലേക്കുള്ള പരിവർത്തനം സാദ്ധ്യമാണെന്നു് അദ്ദേഹം വിശ്വസിച്ചു. എന്നാൽ സ്വകാര്യസ്വത്തു് ഇല്ലാതാക്കാൻ ഫുര്യേ ആഗ്രഹിച്ചില്ല. അദ്ദേഹത്തിന്റെ ഫലൻസ്റ്റേറുകളിൽ പണക്കാരും പാവപ്പെട്ടവരുമുണ്ടായിരുന്നു.-15.
- 13 കബേ, എത്യേൻ (Cabet, Etienne, 1788-1856) - ഫ്രാൻസിലെ ഒരു പെറ്റിബൂർഷ്വാപ്രചാരകനും ഉട്ടോപ്യൻ കമ്മ്യൂണിസത്തിന്റെ ഒരു പ്രമുഖവക്താവുമായിരുന്നു ഇദ്ദേഹം. സമൂഹത്തിന്റെ സമാധാനപരമായ പരിവർത്തനം വഴി ബൂർഷ്വാവ്യവസ്ഥയുടെ കുറവുകൾ നീക്കാൻ കഴിയുമെന്നു് കമ്പേ വാദിച്ചു. തന്റെ അഭിപ്രായങ്ങൾ "ഇക്കാറിയായിലെ യാത്രകൾ" (1840) എന്ന ഗ്രന്ഥത്തിൽ അദ്ദേഹം വിവരിച്ചിട്ടുണ്ട്. അമേരിക്കയിൽ കമ്മ്യൂണുകൾ സംഘടിപ്പിച്ചുകൊണ്ട് അവ പ്രയോഗത്തിൽ വരുത്താൻ അദ്ദേഹം ശ്രമിച്ചെങ്കിലും ആ പരീക്ഷണം പരാജയമടങ്ങുകയാണുണ്ടായതു്.
വൈറ്റ്‌ലിങ്ങ്, വിൽഹം (Weitling, Wilhelm, 1808-1871) - ജർമ്മൻ തൊഴിലാളിപ്രസ്ഥാനത്തിന്റെ പ്രാരംഭദിശയിലെ ഒരു പ്രമുഖനേതാവു്. സമത്വീകരണവാദപരമായ ഉട്ടോപ്യൻ കമ്മ്യൂണിസത്തിന്റെ സൈദ്ധാന്തികരിലൊരാൾ. “ജർമ്മൻ തൊഴിലാളിവർഗ്ഗത്തിന്റെ സ്വതന്ത്രമായ ആദ്യത്തെ സൈദ്ധാന്തിക പ്രസ്ഥാന" മെന്ന നില്യ്ക്കു് വൈറ്റ്ലിലിങ്ങിന്റെ വിക്ഷണങ്ങൾ ക്രിയാത്മകമായ ഒരു പങ്കു വഹിച്ചെന്നു് എംഗൽസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.-16. - 14 7-ആമത്തെ കുറിപ്പു നോക്കുക.
- 15 3-ആമത്തെ കുറിപ്പു നോക്കുക.
- 16 2-ആമത്തെ കുറിപ്പു നോക്കുക.
- 17 1852 ഒക്ടോബർ 4 മുതൽ നവംബർ 12 വരെ പ്രഷ്യൻഗവണ്മെന്റ് നടത്തിയ പ്രകോപനപരമായ വിചാരണയെയാണു് ഇവിടെ പരാമർശിക്കുന്നതു്. കമ്മ്യൂണിസ്റ്റ് ലീഗ് (1847-52) എന്ന സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് സംഘടനയിലെ പതിനൊന്നു് അംഗങ്ങൾക്കെതിരായി ഗുരുതരമായ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടു. കള്ളരേഖകളുടേയും വ്യാജമായ തെളിവുകളുടേയും അ