ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
22 റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പോളിഷ് ഭൂപ്രദേശത്തു് 1863 ജനുവരിയിൽ ആരംഭിച്ച ദേശീയവിമോചനകലാപത്തെക്കുറിച്ചാണു് പരാമർശം. സാറിന്റെ പട്ടാളം കലാപത്തെ മൃഗീയമായി അടിച്ചമർത്തി. പശ്ചിമയൂറോപ്യൻഗവണ്മെന്റുകൾ ഇടപെടുമെന്നു് കലാപത്തിന്റെ നേതാക്കളിൽ ചിലർ പ്രതീക്ഷിച്ചെങ്കിലും അവ നയതന്ത്രനടപടികളിൽ ഒതുങ്ങി നിൽക്കുകയും ഫലത്തിൽ കലാപകാരികളെ വഞ്ചിക്കുകയുമാണു് ചെയ്തതു്.-28.
23 പോപ്പു്, പയസ് ഒമ്പതാമൻ - 1846-ൽ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു "ഉല്പതിഷ്ണു"വായി അക്കാലത്തു് കരുതപ്പെട്ടിരുന്നെങ്കിലും, 1848-ലെ വിപ്ലവത്തിനു മുമ്പുതന്നെ യൂറോപ്പിലെ സായുധപോലീസുകാരന്റെ പങ്കു വഹിച്ചിരുന്ന റഷ്യൻ സാർ നിക്കോലാസ് ഒന്നാമനോളംതന്നെ സോഷ്യലിസത്തോടു് ശത്രുത പുലർത്തി.
മെറ്റൈർനിക്ക് - ആസ്ട്രിയൻ സാമ്രാജ്യത്തിന്റെ ചാൻസലർ; യൂറോപ്പിലെ മുഴുവൻ പിന്തിരിപ്പത്തത്തിന്റേയും അംഗീകൃതനേതാവു്; ഗിസോയുമായി അക്കാലത്തു് വിശേഷിച്ചും ഗാഢമായ ബന്ധം പുലർത്തി.
ചരിത്രകാരനും ഫ്രഞ്ച് മന്ത്രിയുമായിരുന്ന ഗിസോ ഫിനാൻസ് പ്രഭുക്കളും വ്യവസായികളുമായ ഫ്രാൻസിലെ വൻകിടബൂർഷ്വാസിയുടെ പ്രത്യയശാസ്ത്രജ്ഞനും തൊഴിലാളിവർഗ്ഗത്തിന്റെ ബദ്ധശത്രുവുമായിരുന്നു. പ്രഷ്യൻ ഗവണ്മന്റിന്റെ ആവശ്യപ്രകാരം ഗിസോ മാർക്സിനെ പാരിസിൽ നിന്നു് ബഹിഷ്കരിച്ചു. ജർമ്മൻ പോലീസു് ജർമ്മനിയിലെന്നല്ല ഫ്രാൻസിലും ബൽജിയത്തിലും സ്വിറ്റസർലണ്ടിൽപോലും കമ്മ്യൂണിസ്റ്റുകാരെ ദ്രോഹിക്കുകയും അവരുടെ പ്രചാരവേലയെ എല്ലാ വിധത്തിലും തടസ്സപ്പെടുത്താൻ സർവ്വകഴിവുകളും പ്രയോഗിക്കുകയും ചെയ്തു. -33.
24 ഹക്സ്ത്ഹൌസൻ, ഓഗസ്റ്റ് (Haxthausen, August, 1792-1866) - 1843-44 കാലത്തു് റഷ്യയിൽ വന്നു് അവിടത്തെ കാർഷികവ്യവസ്ഥയെക്കുറിച്ചും റഷ്യൻ കർഷകരുടെ ജീവിതത്തെക്കുറിച്ചും പഠനം നടത്താൻ സാർ നിക്കൊലാസ് ഒന്നാമനിൽനിന്നു് അനുമതി ലഭിച്ച ഒരു പ്രഷ്യൻ പ്രഭു. റഷ്യയിലെ ഭൂവുടമബന്ധങ്ങളിലുള്ള പൊതുവുടമസമ്പ്രദായത്തിന്റെ അവശിഷങ്ങളെക്കുറിച്ച് ഒരു പുസ്തകമെഴുതിയിട്ടുണ്ടു്.-34
25 മൌറർ, ഗിയോർഗ്ഗ് ലുദ്‌വിഗ് (Maurer, Georg Ludwig, 1790-1872) - പ്രാചീന-മദ്ധ്യകാലികജർമ്മനിയിലെ സാമൂഹ്യവ
"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml).djvu/83&oldid=157943" എന്ന താളിൽനിന്ന് ശേഖരിച്ചത്