കമ്മ്യൂണിസത്തിന്റെ തത്വങ്ങൾ
ചോദ്യം 1: കമ്മ്യൂണിസമെന്നാൽ എന്ത് ?
ഉത്തരം: തൊഴിലാളിവർഗ്ഗവിമോചനത്തിനുള്ള ഉപാധികളുടെ സിദ്ധാന്തമാണ് കമ്മ്യൂണിസം.
ചോദ്യം 2: തൊഴിലാളിവർഗ്ഗമെന്നാൽ എന്താണ് ?
ഉത്തരം: സമൂഹത്തിലെ ഏത് വർഗ്ഗമാണോ ഏതെങ്കിലും മൂലധനത്തിൽ നിന്നു കിട്ടുന്ന ലാഭം കൊണ്ടല്ലാതെ പൂർണ്ണമായും സ്വന്തം അദ്ധ്വാനം വിൽക്കുന്നതു വഴി മാത്രം ഉപജീവനമാർഗ്ഗം സമ്പാദിക്കുന്നത്, അവരാണ് തൊഴിലാളി വർഗ്ഗം. അതിന്റെ സുഖവും ദുഖഃവും, ജീവിതവും മരണവും, അതിന്റെ നിലനിൽപാകെതന്നെ ആശ്രയിച്ചിരിക്കുന്നത് അദ്ധ്വാനത്തിനുള്ള ആവശ്യകതയെയാണ്. അതായത് ബിസിനസ്സിന്റെ നല്ല കാലവും ചീത്തക്കാലവും മാറിമാറിവരുന്നതിനെയും അനിയന്ത്രിതമായ മൽസരത്തിൽ നിന്നുള്ളവാകുന്ന ഏറ്റക്കുറച്ചിലുകളെയുമാണ്. പ്രോലെറ്റേറിയേറ്റ്, അഥവാ പ്രോലെറ്റേറിയന്മാരുടെ വർഗ്ഗം, ഒറ്റ വാക്കിൽ പറഞ്ഞാൽ, പത്തൊമ്പതാം നൂറ്റാണ്ടിലെ പണിയാള വർഗ്ഗമാണ്.
ചോദ്യം 3: പ്രോലിറ്റേറിയന്മാർ എക്കാലത്തുമുണ്ടായിരുന്നില്ലെന്നല്ലേ ഇതിന്റെ അർത്ഥം ?
ഉത്തരം: അതെ. പാവങ്ങളും പണിയെടുക്കുന്ന വർഗ്ഗങ്ങളും എക്കാലത്തും നിലനിന്നിട്ടുണ്ട്. പണിയെടുക്കുന്ന വർഗ്ഗങ്ങൾ സാധാരണഗതിയിൽ പാവങ്ങളുമായിരുന്നു. എന്നാൽ മത്സരം എക്കാലത്തും സ്വതന്ത്രവും അനിയന്ത്രിതവുമായിരുന്നില്ലെന്നതുപോലെതന്നെ, മുകളിൽപ്പറഞ്ഞ സാഹചര്യങ്ങളിൽ ജീവിക്കുന്ന തരത്തിലുള്ള പാവ