ചോദ്യം 15: സ്വകാര്യസ്വത്തുടമസ്ഥതയുടെ നിർമ്മാർജ്ജനം മുമ്പ് അസാദ്ധ്യമായിരുന്നുവെന്നാണോ ഇതിനർത്ഥം ?
ഉത്തരം: അതെ, അസാദ്ധ്യമായിരുന്നു. സാമൂഹ്യക്രമത്തിലൂടെയുണ്ടാകുന്ന ഓരോ മാറ്റവും സ്വത്തുടമാബന്ധങ്ങളിലുണ്ടാകുന്ന ഓരോ വിപ്ലവവും പഴയ സ്വത്തുടമബന്ധങ്ങളുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞ പുതിയ ഉല്പാദന ശക്തികൾ സൃഷ്ടിക്കപ്പെടുന്നതിന്റെ അവശ്യഫലമാണ്. സ്വകാര്യസ്വത്തുടമസ്ഥത തന്നെ ഉത്ഭവിച്ചത് ഇങ്ങനെയാണ്. സ്വകാര്യസ്വത്തുടമസ്ഥത എക്കാലത്തും നിലവിലുണ്ടായിരുന്നില്ല. മദ്ധ്യയുഗങ്ങളുടെ അവസാനഘട്ടത്തിൽ നിർമ്മാണത്തൊഴിലിന്റെ രൂപത്തിൽ പുതിയൊരു ഉല്പാദനരീതി രംഗപ്രവേശം ചെയ്തു. അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡൽ-ഗിൽഡ് സ്വത്തുടമസ്ഥതയുമായി പൊരുത്തപ്പെടാത്തതായിരുന്നുവത്. പഴയ സ്വത്തുടമബന്ധങ്ങൾക്കപ്പുറത്തേക്ക് വളർന്നു കഴിഞ്ഞിരുന്ന നിർമ്മാണത്തൊഴിലിന്റെ രൂപത്തിൽ പുതിയൊരു ഉല്പാദനരീതി രംഗപ്രവേശം ചെയ്തു. അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡൽ-ഗിൽഡ് സ്വത്തുടമബന്ധങ്ങൾക്കപ്പുറത്തേക്ക് വളർന്നുകഴിഞ്ഞിരുന്ന നിർമ്മാണത്തൊഴിൽ പുതിയ രൂപത്തിലുള്ള സ്വത്തുടമസ്ഥത സൃഷ്ടിച്ചു. അതാണ് സ്വകാര്യസ്വത്തുടമസ്ഥത അടിസ്ഥാനപ്പെടുത്തിയ നിർമ്മാണത്തൊഴിലിന്റെ കാലഘട്ടത്തിലും വൻകിട വ്യവസായത്തിന്റെ വികാസത്തിന്റെ ആദ്യഘട്ടത്തിലും സ്വകാര്യ സ്വത്തുടമസ്ഥതയല്ലാതെ മറ്റൊരു രൂപാത്തിലുള്ള സ്വത്തുടമസ്ഥത സാദ്ധ്യമല്ലായിരുന്നു. എല്ലാവർക്കും നൽകുവാൻ തികയുന്നതിനു പുറമെ സാമൂഹ്യമൂലധനം വർദ്ധിപ്പിക്കുവാനും ഉല്പാദനശക്തികളെ കൂടുതൽ വികസിപ്പിക്കുവാനും വേണ്ടി ഉല്പന്നങ്ങളുടെ കുറെ മിച്ചം വയ്ക്കുവാൻ കൂടി ആവശ്യമായത്ര അളവിൽ ഉല്പാദനം നടത്തുവാൻ കഴിയാത്ത കാലത്തോളം സമൂഹത്തിലെ ഉല്പാദനശക്തികളെ അടക്കി ഭരിക്കുന്ന ഒരു മേധാവി വർഗ്ഗവും ദരിദ്രമായ ഒരു മർദ്ദിതവർഗ്ഗവും എപ്പോഴുമുണ്ടായേ തീരൂ. ഈ വർഗ്ഗങ്ങൾ എത്തരത്തിലുള്ളതാണെന്ന് ഉല്പാദനത്തിന്റെ വികാസഘട്ടത്തെ ആശ്രയിച്ചിരിക്കും. കൃഷിയെ ആശ്രയിച്ചു നിലനിന്ന മദ്ധ്യയുഗങ്ങളിൽ നാം കാണുന്നത് ഭൂപ്രഭുവിനെയും അടിയാളനേയുമാണ്. മദ്ധ്യയുഗങ്ങളുടെ അവസാനകാലത്ത് നഗരങ്ങളിൽ ഗിൽഡ്മേസ്തിരിയും അയാളുടെ കീഴിൽ പണിയെടുക്കുന്ന അപ്രന്റീസുകളേയും ദിവസവേലക്കാരനേയും കാണാം. പതിനേഴാം നൂറ്റാണ്ടിലുണ്ടായിരുന്നത് നിർമ്മാണത്തൊഴിലുടമകളും നിർമ്മാണത്തൊഴിലാളികളുമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലുള്ളത് വൻകിട ഫാക്ടറിയുടമയും തൊഴിലാളിയുമാണ്. എല്ലാവർക്കും മതിയായത്ര അളവിൽ ഇല്പാദനം നടത്തുവാനും സ്വകാര്യ ഉടമസ്ഥത ഉല്പാദനശക്തികൾക്കൊരു വിലങ്ങൗം പ്രതിബന്ധവുമായിത്തീരുവാനുമാവശ്യമായത്ര വി