പുലമായി ഉല്പാദനശക്തികൾ ഇനിയും വളർന്നിട്ടില്ലെന്നത് വ്യക്തമാണ്. എന്നിരുന്നാലും ഒന്നാമത്, വൻകിടവ്യവസായത്തിന്റെ വികസനം ഇതേവരെ കേട്ടുകേൾവി പോലുമില്ലാതിരുന്ന തോതിൽ മൂലധനത്തേയും ഉല്പാദനശക്തികളേയും ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നു. ആ ഉല്പാദനശക്തികളെ ചെറിയൊരു കാലയളവിൽ അവസാനമില്ലാതെ വർദ്ധിപ്പിക്കുവാനുള്ള മാർഗ്ഗങ്ങൾ ഇപ്പോൾ നിലവിലുണ്ട്. രണ്ടാമത്, ഈ ഉല്പാദനശക്തികൾ കുറച്ച് ബൂർഷ്വാകളുടെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതേസമയം, ജനങ്ങളുടെ വമ്പിച്ച വിഭാഗങ്ങൾ തൊഴിലാളി വർഗ്ഗത്തിന്റെ അണികളിലേക്ക് കൂടുതൽ കൂടുതൽ വീണുകൊണ്ടിരിക്കുന്നു. ബൂർഷ്വാകളുടെ സമ്പത്ത് പെരുകുന്ന തോതിൽ തന്നെ അവരുടെ സ്ഥിതി കൂടുതൽ കൂടുതൽ ദുരിതപൂർണ്ണവും ദുസ്സഹവുമായി വരികയാണ്. മൂന്നാമത്, ഊറ്റമേറിയതും എളുപ്പം പെരുകുന്നതുമായ ഈ ഉല്പാദനശക്തികൾ സ്വകാര്യസ്വത്തുടമസ്ഥതയ്ക്കും ബൂർഷ്വാകൾക്കുമപ്പുറത്തേക്ക് വളരെയേറെ വളർന്ന് കഴിഞ്ഞിരിക്കുന്നതിനാൽ അവ സാമൂഹ്യക്രമത്തിൽ പ്രബലമായ കോളിളക്കങ്ങൾക്ക് നിരന്തരം ഇടയാക്കുന്നുണ്ട്. ഇപ്പോൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ മാത്രമാണ്, സ്വകാര്യസ്വത്തുടമസ്ഥതയുടെ നിർമ്മാജനം സാദ്ധ്യവും അനുപേക്ഷണീയവുമായി വന്നിരിക്കുന്നത്.
ചോദ്യം 16: സ്വകാര്യ സ്വത്തുടമസ്ഥതയെ സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ നിർമ്മാർജ്ജനം ചെയ്യാൻ കഴിയുമോ ?
ഉത്തരം: അങ്ങിനെ സംഭവിക്കുന്നതാണ് അഭിലഷണീയം. തീർച്ചയായും കമ്യൂണിസ്റ്റുകാർ അതിനെതിരായിക്കില്ല. എല്ലാ ഗൂഢാലോചനകളും വ്യർത്ഥമാണെന്ന് മാത്രമല്ല ഹാനീകരം കൂടിയാണെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് എത്രയോ ഭംഗിയായിട്ടറിയാം. കല്പിച്ചുകൂട്ടിയും സ്വേച്ഛാനുസൃതമായും വിപ്ലവങ്ങൾ നടത്താനാവില്ലെന്നും ഏതെങ്കിലും പാർട്ടിളുടേയും മുഴുവൻ വർഗ്ഗങ്ങളുടേയും ഹിതത്തേയോ നേതൃത്വത്തേയോ തെല്ലും ആശ്രയിക്കാത്ത സാഹചര്യങ്ങളുടെ അവശ്യമായ അനന്തരഫലം എന്ന നിലയ്ക്കാണ് എവിടെയും എക്കാലത്തും വിപ്ലവങ്ങൾ നടന്നിട്ടുള്ളതെന്നും അവർക്ക് എത്രയോ ഭംഗിയായിട്ടറിയാം. എന്നാൽ ഏതാണ്ട് എല്ലാ പരിഷ്കൃത രാജ്യങ്ങളിലും തെഴിലാളി വർഗ്ഗത്തിന്റെ വികാസത്തെ ബലം പ്രയോഗിച്ച് അടിച്ചമർത്തുകയാണെന്നും കമ്മ്യൂണിസ്റ്റുകാരുടെ എതിരാളികൾ അതുവഴി വിപ്ലവത്തെ സർവ്വവിധേന പ്രോത്സാഹിപ്പിക്കുകയാണെന്നും