ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ത്തെ ഉടനടി ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ തൊഴിലാളിവർഗ്ഗത്തിന് ജനാധിപത്യം കൊണ്ടു് യാതൊരു പ്രയോജനവുമില്ല. നിലവിലുള്ള സാഹചര്യങ്ങളിൽ നിന്നു് ഇപ്പോത്തന്നെ ഉളവാകുന്ന ആ നപടികളിൽ ഏറ്റവും പ്രധാനം താഴെപ്പറയുന്നവയാണു്.
- ക്രമപ്രവൃദ്ധമായ ആദായനികുതിക, ഉയർന്ന പിന്തുടർച്ചാവകാശനികുതികൾ, ഭിന്നശാഖയിലുള്ളവർക്ക് (സഹോദരന്മാർ, അനന്തിരവന്മാർ, മുതലായവർക്കു്) ലഭിക്കുന്ന പിന്തുടർച്ചാവകാശം ഇല്ലാതാക്കൽ, നിർബ്ബന്ധിതവായ്പകൾ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ സ്വകാര്യസ്വത്തുടമസ്ഥത പരിമിതപ്പെടുത്തുക.
- ഭാഗീകമായി പൊതുമേഖലാവ്യവസായങ്ങളുടെ ഭാഗത്തുനിന്നുള്ള മത്സരം വഴിക്കും ഭാഗികമായി നേരിട്ടു് കറൻസിനോട്ടുകളായി നഷ്ടപരിഹാരം നൽകിയും ഭൂസ്വത്തുടമകളുടേയും ഫാക്ടറി ഉടമകളുടേയും റെയിൽവേ-കപ്പൽഗതാഗത ഉടമകളുടേയും സ്വത്തുക്കൾ ക്രമേണ പിടിച്ചെടുക്കുക.
- എല്ലാ പ്രവാസികളുടെയും ജനങ്ങളുടെ ഭൂരിപക്ഷത്തിനെതിരെ കലാപം നടത്തുന്നവരിടേയും സ്വത്തു് കണ്ടുകെട്ടുക.
- അദ്ധ്വാനം സംഘടിപ്പിക്കുന്നത്, അഥവാ തൊഴിലാളികളെ പണിക്കു വയ്കുന്നതു്, ദേശീയ എസ്റ്റേറ്റുകളിലും ഫാക്ടറികളിലും വർക്ക്ഷോപ്പുകളിലുമായിരിക്കണം. അങ്ങിനെ തൊഴിലാളികൾക്കിടയിലുള്ള മത്സരം അവസാനിപ്പിക്കുകയും ഫാക്ടറി ഉടമകൾ നിലനിൽക്കുന്ന കാലത്തോളം സ്റ്റേറ്റ് നൽകുന്ന ഉയർന്ന കൂലി കൊടുക്കാൻ അവരെ നിർബ്ബന്ധിക്കുകയും ചെയ്യുക.
- സ്വകാര്യസ്വത്തുടമസ്ഥതയുടെ നിർമ്മാർജ്ജനം പുർത്തിയാക്കുന്നതുവരെ സമൂഹത്തിലെ എല്ലാ അംഗങ്ങളേയും പണിയെടുക്കാൻ ഒരുപോലെ ബാദ്ധ്യസ്ഥരാക്കുക. വ്യവസായികസേനകൾ രൂപീകരിക്കുക - വിശേഷിച്ചും കൃഷിക്കുവേണ്ടി.
- സ്റ്റേറ്റ് മൂലധനത്തോടുകൂടിയ ദേശീയബാങ്കുവഴി വായ്പ ബാങ്കിങ്ങ് ഏർപ്പാടുകളെ സ്റ്റേറ്റിന്റെ കൈകളിൽ കേന്ദ്രീകരിക്കുക. ഏല്ലാ സ്വകാര്യബാങ്കുകളും ബാങ്കർമാരുടെ ആഫീസുകളും അടച്ചുപൂട്ടുക.
- രാഷ്ട്രത്തിന്റെ വരുതിയിലുള്ള മൂലധനവും തൊഴിലാളികളുടെ എണ്ണവും വർദ്ധിക്കുന്ന അതേ അനുപാതത്തിൽ ദേശീയഫാക്ടറികൾ, വർക്ക്ഷോപ്പുകൾ, റെയിൽവേകൾ , കപ്പലുകൾ എന്നിവയുടെ എണ്ണം കൂട്ടുക, കൃഷിചെയ്യാതെ കിടക്കുന്ന എല്ലാ ഭൂമിയികളിലും കൃഷി ചെയ്യുക; ഇപ്പോൾത്തന്നെ കൃഷിചെയ്യുന്ന ഭൂമികളിൽ കൂടുതൽ മെച്ചമായി കൃഷിചെയ്യുക.
- മാതൃസംരക്ഷണത്തിന്റെ ആവശ്യമില്ലാതാവുന്നയുടൻതന്നെ