ഭ്യാസം ചെയ്യുകയും ചെയ്യുന്നതുകൊണ്ടാണ് അതിന് ഇതു സാദ്ധ്യമാകുന്നത്. ഇതുവരെ നിലനിന്നിട്ടുള്ള വിവാഹത്തിന്റെ, സ്വകാര്യ സ്വത്തുമായി ബന്ധപ്പെട്ട് ആണികൾ രണ്ടും - അതായത് ഭാര്യ ഭർത്താവിനെയും കുട്ടികൾ മാതാപിതാക്കളേയും ആശ്രയിച്ച് കഴിയുന്ന രീതി - അതുവഴി തകർക്കപ്പെടുന്നു. സദാചാരം പ്രസംഗിക്കുന്ന ഫിലിസ്റ്റൈനുകൾ കമ്മ്യൂണിസ്റ്റ് രീതിയിലുള്ള പൊതുഭാര്യ സമ്പ്രദായത്തിനെതിരെ നടത്തുന്ന മുറവിളികൾക്കുള്ള മറുപടി ഇതാണ്. ബൂർഷ്വാസമൂഹത്തിന്റെ മാത്രം വകയായിട്ടുള്ളതും വ്യഭിചാരത്തിന്റെ അന്യൂന രൂപത്തിൽ ഇന്നു നിലനിൽക്കുന്നതുമായ ഒരു ബന്ധമാണ് പൊതുഭാര്യാ സമ്പ്രദായം. എന്നാൽ വ്യഭിചാരം സ്വകാര്യ സ്വത്തിൽ അധിഷ്ഠിതമാകയാൽ അതോടൊപ്പം അതും നശിക്കുന്നു. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് രീതിയിലുള്ള സംഘടന പൊതുഭാര്യാത്വം ഏർപ്പെടുത്തുകയല്ല, നേരേമറിച്ച്, അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.
ചോദ്യം 22: നിലവിലുള്ള ദേശീയജനവിഭാഗങ്ങളോടു് കമ്മ്യൂണിസ്റ്റ് രീതിയിലുള്ള സംഘടനയുടെ അതിന്റെ മനോഭാവമെന്തായിരിക്കും ?
ഉത്തരം: അവശേഷിക്കുന്നു.
ചോദ്യം 23: നിലവിലുള്ള മതങ്ങളോടു് അതിന്റെ മനോഭാവമെന്തായിരിക്കും ?
ഉത്തരം: അവശേഷിക്കുന്നു.
ചോദ്യം 24: കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും തമ്മിലുള്ള വ്യത്യാസമെന്താണു് ?
ഉത്തരം:സോഷ്യലിസ്റ്റുകാരെന്നു പറയുന്നവരെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കാം.
വൻകിടവ്യവസായവും ലോകവാണിജ്യവും അവ നിലവിൽ കൊണ്ടുവന്ന ബൂർഷ്വാ സമൂഹവും നശിപ്പിച്ചിട്ടുള്ള, ഇന്നും നിത്യേന നശിപ്പിച്ചുകൊണ്ടിരിക്കുന്ന, ഫ്യൂഡൽ -പിതൃതന്ത്രാത്മകസമൂഹത്തിന്റെ പക്ഷക്കാരാണ് ആദ്യത്തെ ഗ്രൂപ്പിൽപെടുന്നത്. ഇന്നത്തെ സമൂഹത്തിന്റെ ദോഷങ്ങളിൽ നിന്ന് അവർഎത്തേച്ചേരുന്ന നിഗമനം ഇതാണ്: ഫ്യൂഡൽ-പിത-തന്ത്രാത്മകസമൂഹത്തെ പുനഃസ്ഥാപിക്കണം.
കാരണം, ഈ ദോഷങ്ങൾ അവയിലില്ലായിരുന്നു. അവരുടെ എല്ലാ നിർദ്ദേശങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ ചെന്നെ