ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തുന്നത് ഈയൊരു ലക്ഷ്യത്തിലാണ്. പിന്തിരിപ്പൻ സോഷ്യലിസ്റ്റുകാരുടേതായ ഈ ഗ്രൂപ്പ് തൊഴിലാളിവർഗ്ഗത്തിന്റെ ദുരിതങ്ങളോട് സഹതാപം ഭാവിക്കുകയും അവയെപ്പറ്റി കണ്ണുനീരൊഴുക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവരെ കമ്മ്യൂണിസ്റ്റുകാർ ശക്തിയുക്തം എതിർക്കുന്നതാണ്. എന്തുകൊണ്ടെന്നാൽ ;

1. തികച്ചും അസാദ്ധ്യമായ ഒന്നിനുവേണ്ടിയാണ് അവർ ശ്രമിക്കുന്നത്.

2. കലീനന്മാരുടേയും ഗിൽഡേമേസ്ത്രിമാരുടേയും നിർമ്മാണത്തൊഴിലുടമകളുടേയും അവരുടെ പരിവാരങ്ങളായ ഏകച്ഛത്രാധിപതികളോ നാടുവാഴികളോ ആയ രാജാക്കന്മാരുടേയും ഉദ്യോഗസ്ഥന്മാരുടേയും പട്ടാളക്കാരുടേയും പുരോഹിതന്മാരുടേയും വാഴ്ച പുനഃസ്ഥാപിക്കാനാണ് അവരുടെ ശ്രമം. ഇന്നത്തെ സമൂഹത്തിന്റെ ദോഷങ്ങളില്ലായിരുന്നെങ്കിലും ആ സമൂഹത്തിന് അതിന്റേതായി ചുരുങ്ങിയത് ഇത്രയെങ്കിലും തിന്മകളുണ്ടായിരുന്നു. മർദ്ദിതരായ തൊഴിലാളികൾക്ക് കമ്മ്യൂണിസ്റ്റ് രീതിയിലുള്ള സംഘടനയിലൂടെ മോചനം നേടാനുള്ള യാതൊരു സാദ്ധ്യതയും അതിലുണ്ടായിരുന്നില്ല.

3. തൊഴിലാളിവർഗ്ഗം വിപ്ലവസ്വഭാവവും കമ്മ്യൂണിസ്റ്റ് സ്വഭാവവും ആർജ്ജിക്കുമ്പോഴെല്ലാം അവർ തങ്ങളുടെ യഥാർത്ഥമായ ഉദ്ദേശങ്ങൾ വെളിപ്പെടുത്തുന്നു. അത്തരം സന്ദർഭങ്ങളിൽ അവർ ഉടൻ തൊഴിലാളി വർഗ്ഗത്തിനെതിരെ ബൂർഷ്വാസിയുടെ കൂടെ ഒത്തുചേരുന്നു.

ഇന്നത്തെ സമൂഹത്തിന്റെ പക്ഷക്കാരടങ്ങിയതാണ് രണ്ടാമത്തെ ഗ്രൂപ്പ്. ആ സമൂഹത്തിന്റെ അനിവാര്യഫലങ്ങളായ ദോഷങ്ങൾ അതിന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ഉൽകണ്ഠ അവരിൽ ഉളവാക്കിയിരിക്കുന്നു. അതുകൊണ്ട് ഇന്നത്തെ സമൂഹത്തെ ഭദ്രമായി നിലനിർത്താനും എന്നാൽ അതുമായി ബന്ധപ്പെട്ട ദോഷങ്ങൾ ഇല്ലാതാക്കാനുമാണ് അവരുടെ ശ്രമം. ഈ ലക്ഷ്യം മുൻനിർത്തി അവരിൽ ചിലർ പലതരം പരോപകാരനടപടികൾ നിർദ്ദേശിക്കുന്നു. വേറെ ചിലർ ഉജ്ജ്വലങ്ങളായ പരിഷ്‌ക്കരണപദ്ധതികൾ മുന്നോട്ടുവയ്ക്കുന്നു. സമൂഹത്തെ പുനഃസംഘടിപ്പിക്കുകയാണെന്ന് നടിച്ചുകൊണ്ട് അവ ഇന്നത്തെ സമൂഹത്തിന്റെ അടിത്തറകളേയും അങ്ങിനെ ഇന്നത്തെ സമൂഹത്തെത്തന്നെയും നിലനിർത്തുന്നതാണ്. ഈ ബൂർഷ്വാ സോഷ്യലിസ്റ്റുകാർക്കെതിരായും കമ്മ്യൂണിസ്റ്റുകാർക്ക് അക്ഷീണം പൊരുതേണ്ടിവരും. കാരണം, അവർ കമ്മ്യൂണിസ്റ്റുകാരുടെ ശത്രുക്കൾക്കുവേണ്ടി പ്രവർത്തിക്കുന്നവരാണ്, കമ്മ്യൂണിസ്റ്റുകാർ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തെ കാത്തുരക്ഷിക്കുന്നവരാണ്.

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml)_appendix.djvu/23&oldid=157965" എന്ന താളിൽനിന്ന് ശേഖരിച്ചത്