വർഗ്ഗത്തെ ആശ്രയിക്കുന്നുവോ, അത്രകണ്ട് ഈ താല്പരൈ്യക്യം വർദ്ധിക്കുന്നതാണ്. ഉദാഹരണത്തിന് ഇംഗ്ലണ്ടിൽ. തൊഴിലാളികൾക്കിടയിൽ നിന്നും രൂപമെടുത്തിട്ടുള്ള ചാർട്ടിസ്റ്റുകാർ ജനാധിപത്യവാദികളായ പെറ്റിബൂർഷ്വാകളേക്കാൾ - അഥവാ റാഡിക്കലുകളെന്നും വിളിക്കപ്പെടുന്നവരേക്കാൾ - എത്രയോ കൂടുതൽ കമ്മ്യൂണിസ്റ്റുകാരോട് അടുത്തുനിൽക്കുന്നു.
ഒരു ജനാധിപത്യഭരണഘടന ഏർപ്പെടുത്തിയിട്ടുള്ള അമേരിക്കയിൽ, ആ ഭരണഘടനയെ ബൂർഷ്വാസിക്കെതിരെ പ്രയോഗിക്കുകയും തൊഴിലാളി വർഗ്ഗത്തിന്റെ താല്പര്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പാർട്ടിയെയാണ്, അതായത് ദേശീയ കാർഷിക പരിഷ്‌ക്കരണവാദികളെയാണ്, കമ്മ്യൂണിസ്റ്റുകാർ പിന്താങ്ങേണ്ടത്.
സ്വിറ്റ്‌സർലണ്ടിൽ റാഡിക്കലുകൾ ഇപ്പോഴും ഒരു സങ്കരകക്ഷിയാണെങ്കിലും കമ്മ്യൂണിസ്റ്റുകാർക്ക് ധാരണയിലെത്താവുന്ന ഒരേയൊരു കൂട്ടർ അവരാണ്. ഈ റാഡിക്കലുകളുടെ കൂട്ടത്തിൽത്തന്നെ വോദി, ജനീവ എന്നീ ജില്ലകളിലുള്ളവരാണ് ഏറ്റവും പുരോഗമനവാദികൾ.
അവസാനമായി, ജർമ്മനിയിൽ ബൂർഷ്വാസിയും ഏകച്ഛത്രാധിപത്യവും തമ്മിലുള്ള നിർണ്ണായകസമരം ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂ. എന്നാൽ ബൂർഷ്വാസി അധികാരത്തിൽ വരുന്നതിനു മുമ്പ് അതുമായി നിർണ്ണായകസമരത്തിലേർപ്പെടുന്ന കാര്യം കണക്കിലെടുക്കാൻ കമ്മ്യൂണിസ്റ്റുകാർക്ക് നിർവ്വാഹമില്ലാത്തതിനാൽ എത്രയും വേഗം അധികാരത്തിൽ നിന്നിറക്കാൻവേണ്ടി എത്രയും വേഗം അധികാരത്തിലേറാൻ ബൂർഷ്വാസിയെ സഹായിക്കുകയെന്നത് കമ്മ്യൂണിസ്റ്റുകാരുടെ താല്പര്യമാണ്. അതുകൊണ്ട് കമ്മ്യൂണിസ്റ്റുകാർ എപ്പോഴും ഗവൺമെന്റുകൾക്കെതിരായി ലിബറൽ ബൂർഷ്വാകളുടെ ഭാഗത്ത് നിൽക്കണം. എന്നാൽ ബൂർഷ്വാകളുടെ ആത്മവഞ്ചനയിൽ പങ്കുകൊള്ളാതിരിക്കാനും തങ്ങളുടെ വിജയം തൊഴിലാളിവർഗ്ഗത്തിന് നന്മവരുത്തുമെന്ന ബൂർഷ്വാസിയുടെ പ്രലോഭനീയങ്ങളായ പ്രഖ്യാപനങ്ങൾ വിശ്വസിക്കാതിരിക്കാനും അവർ ജാഗ്രത പുലർത്തണം. ബൂർഷ്വാസിയുടെ വിജയം കമ്മ്യൂണിസ്റ്റുകാർക്ക് കൈവരുത്തുന്ന പ്രയോജനങ്ങൾ ഇത്ര മാത്രമാണ് : 1) തങ്ങളുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കാനും ചർച്ച ചെയ്യാനും പ്രചരിപ്പിക്കാനും അങ്ങിനെ തൊഴിലാളിവർഗ്ഗത്തെ കെട്ടിറപ്പും സമരസന്നദ്ധതയുമുള്ള ഒരു സുസംഘടിതവർഗ്ഗമായി ഏകോപിപ്പിക്കാനും കമ്മ്യൂണിസ്റ്റുകാർക്ക് കൂടുതൽ