സായം ലോകത്തുള്ള എല്ലാ ജനതകളേയും പരസ്പരം ബന്ധപ്പെടുത്തുകയും, ചെറിയ പ്രാദേശിക കമ്പോളങ്ങളെല്ലാം ഒരൊറ്റ ലോകകമ്പോളമായി ഒന്നിച്ച് ചേർക്കുകയും, എല്ലായിടത്തും നാഗരികതയ്ക്കും പുരോഗതിയ്ക്കും വഴി തെളിക്കുകയും ചെയ്തിരിക്കുന്നു. പരിഷ്കൃതരാജ്യങ്ങളിൽ നടക്കുന്നതെന്തും മറ്റെല്ലാ രാജ്യങ്ങളിലും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു. ഉദാഹരണത്തിന് ഇംഗ്ലണ്ടിലേയോ, ഫ്രാൻസിലേയോ തൊഴിലാളികൾ ഇന്ന് മോചനം നേടുന്നപക്ഷം അത് മറ്റെല്ലാ രാജ്യങ്ങളിലും വിപ്ലവങ്ങൾക്കിടവരുത്താതിരിക്കില്ല. അവ ഇന്നല്ലെങ്കിൽ നാളെ അവിടങ്ങളിലെ തൊഴിലാളികളുടെയും മോചനത്തിന് വഴി തെളിക്കുന്നതാണ്.
രണ്ടാമത്, എവിടെയൊക്കെ വൻകിടവ്യവസായം നിർമ്മാണത്തൊഴിലിന്റെ സ്ഥാനമെടുത്തുവോ, അവിടെല്ലാം വ്യാവസായികവിപ്ലവം ബൂർഷ്വാസിയുടെയും അതിന്റെ സമ്പത്തിനേയും അധികാരത്തേയും പരമാവധി വളർത്തുകയും അതിനെ ആ രാജ്യത്തിലെ ഒന്നാമത്തെ വർഗ്ഗമാക്കുകയും ചെയ്തു. ഇതു സംഭവിച്ചിടത്തെല്ലാം ബൂർഷ്വാസി രാഷ്ട്രീയാധികാരം സ്വന്തം കയ്യിലെടുക്കുകയും അതുവരെ ഭരണം നടത്തിയിരുന്ന വർഗ്ഗങ്ങളെ - പ്രഭുവർഗ്ഗത്തെയും, ഗിൽഡുകളിൽ പെട്ട നഗരവാസികളെയും, ആ രണ്ടു കൂട്ടരെയും പ്രതിനിധാനം ചെയ്ത രാജവാഴ്ചയേയും - പുറത്താക്കുകയും ചെയ്തുവെന്നതാണ് ഇതിൽ നിന്നുളവായ ഫലം. അവകാശ നിർണ്ണയമുള്ള ഭൂസ്വത്തുക്കൾ, അഥവാ ഭൂസ്വത്തുക്കൾ വിൽക്കരുതെന്നുള്ള നിരോധനങ്ങൾ അവസാനിപ്പിച്ചുകൊണ്ടും കുലീനവർഗ്ഗത്തിന്റെ വിശേഷാവകാശങ്ങൾ എടുത്തുകളഞ്ഞുകൊണ്ടുമാണ് ബൂർഷ്വാസി കുലീനവർഗ്ഗത്തിന്റെ, അതായത് പ്രഭുവർഗ്ഗത്തിന്റെ, അധികാരം തകർത്തെറിഞ്ഞത്. എല്ലാ ഗിൽഡുകളും കൈവേലക്കാരുടെ വിശേഷാവകാശങ്ങളും നിലനിർത്തിക്കൊണ്ടാണ് ബൂർഷ്വാസി ഗിൽഡുകളിലെ നഗരവാസികളുടെ അധികാരം തകർത്തത്. അവ രണ്ടിന്റെയും സ്ഥാനത്ത് അത് സ്വതന്ത്രമത്സരത്തെ - അതായത്, ഏത് വ്യവസായശാഖ വേണമെങ്കിലും നടത്തിക്കൊണ്ടുപോകുവാൻ അവകാശമുള്ളതും ആവശ്യമായത്ര മൂലധനത്തിന്റെ കുറവൊഴിച്ച് മറ്റൊന്നും തന്നെ അയാളെ ഇക്കാര്യത്തിൽ തടസ്സപ്പെടുത്താത്തതുമായ ഒരു സാമൂഹ്യവ്യവസ്ഥയെ - ഏർപ്പെടുത്തി. അതുകൊണ്ട് കൈവശമുള്ള മൂലധനം, അസമമായിടത്തോളം മാത്രമേ സമൂഹത്തിലെ അംഗങ്ങൾ തമ്മിൽ അസമത്വമുണ്ടായിരിക്കൂ എന്നും, മൂലധനമാണ് നിർണ്ണായകശക്തിയെന്നും, അക്കാരണത്താൽ മുതലാളികൾ അഥവാ ബൂർഷ്വാസി സമൂഹത്തിലെ ഒ