ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
12



പൂവ് രവിമംഗലത്തു കൊണ്ടുചെന്നു കമലമ്മയ്ക്കു കൊടുക്കുകപതിവായിരുന്നു.

കമലമ്മയ്ക്ക് ഇതു വളരെ സന്തോഷമായിരുന്നു. അവൾക്കു ക്രമേണ ഭാൎഗ്ഗവിയെ വലിയ സ്നേഹമായിതീൎന്നു. ആമ്പൽ പൂവിൻറെ കാലം കഴിഞ്ഞതിൻറെ ശേഷവും, കൂടക്കൂടെ കമലമ്മ ഭാൎഗ്ഗവിയെ ആളയച്ച് രവിമംഗലത്തു വരുത്തുകയും രണ്ടുപേരുമൊരുമിച്ചു ഉത്സാഹമായി കുറേനേരം കഴിച്ചുകൂട്ടുകയും ചെയ്യാറുണ്ടായിരുന്നു. രണ്ടുപേൎക്കും പുഷ്പങ്ങളിൽ വളരെ ഭ്രമമായിരുന്നതുകൊണ്ട്, ഓരോവിധം പൂച്ചെടികളെ വളൎത്തുന്ന രീതിയെപറ്റിയും മറ്റും ഇവർ കൂടക്കൂടെ സംഭാഷണം ചെയ്തുകൊണ്ടിരിക്കും? ക്രമേണ, കമലമ്മയും ഭാൎഗ്ഗവിയും ഉറ്റസഖികളായി തീരുകയും ചെയ്തു.

കമലമ്മയുടെ ജന്മനാൾ സമീപിച്ചു. ഈ സന്തോഷാവസരത്തിൽ കമലമ്മയ്ക്ക് ഒരു നല്ലകാഴ്ചദ്രവ്യം കൊണ്ടുപോയി കൊടുക്കണമെന്ന് ഭാൎഗ്ഗവി തീൎച്ചയാക്കി. ആ സമ്മാനം തൻറെ സ്ഥിതിക്കനുരൂപമായിരിക്കണമെന്നും അവൾ നിശ്ചയിച്ചു. "പൂച്ചെണ്ടുകൾ ഞാൻ കമലമ്മയ്ക്കു ധാരാളം കൊണ്ടു പോയി കൊടുത്തിട്ടുണ്ട്. അതുകൊണ്ട് അതു പോരാ" എന്ന് അവൾ തീരുമാനിച്ചു. വിശേഷവിധിയായി വേറേ എന്തെങ്കിലും ഒരു സാമാനം വേണമെന്ന് അവൾ ഉറച്ചു. ആശാൻ അനേകം ചെറിയ കട്ടകൾ മെടഞ്ഞു വച്ചിരുന്നതിൽ നിന്ന്, ഏറ്റവും മനോഹരമായ ഒരു ചെറിയ പൂക്കുട ഭാൎഗ്ഗവിയ്ക്കു സമ്മാനമായി കൊടുത്തിട്ടുണ്ടായിരുന്നു. ഇതായാലെന്താണെന്നാലോചിച്ച് ഭാൎഗ്ഗവി ആശാൻറെ അഭിപ്രായം ചോദിച്ചു. ആശാൻ സമ്മതിച്ചു. എന്നുമാത്രമല്ല, ഈ പൂക്കുടയെ ഒന്നുകൂടി മേനിപിടിപ്പിയ്കകുന്നതിനായി അതിൽ ചില വിചിത്രവേലകൾ ചെയ്യുകയും, "കമലമ്മ" എന്നപേര് ചായംപുരട്ടിയ ചീളികൾ കൊണ്ട് അതിൽ മെടഞ്ഞു ചേൎക്കുകയും ചെയ്തു. രവിമംഗലത്തു തറവാട്ടിലെ പരദേവതയായ ഭദ്രകാളിയുടെ ചിലമ്പും അതിൽ വിചിത്രവേലയിൽ നിൎമ്മിച്ചു. ആകപ്പാടെ പണിതീൎന്നപ്പോൾ പൂക്കൂട വളരെ ഭംഗിയായി.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/17&oldid=157991" എന്ന താളിൽനിന്ന് ശേഖരിച്ചത്