ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
13



കമലമ്മയുടെ പുറന്നാൾ ദിവസം രാവിലെ ഭാൎഗ്ഗവി വളരെ പുഷ്പങ്ങൾ ശേഖരിച്ചു. ഈ ശേഖരത്തിൽ നിന്നു ഏറ്റവും ഭംഗിയുള്ള പുഷ്പങ്ങളെ തിരിഞ്ഞെടുത്ത് അവയെ സമ്മാനത്തിനായി പണിചെയ്തു വച്ചിട്ടുള്ള പൂക്കുടയിൽ കൌതുകകരമായി അടുക്കി. പൂക്കടയിൽ കമലമ്മയുടെ പേര് പണി ചെയ്തിരുന്നിടത്ത് നല്ല നിറമുള്ള പുഷ്പലതകളെക്കൊണ്ട് അലംകരിച്ചു. ഇങ്ങനെ കാഴ്ചസ്സാധനത്തെ എത്രത്തോളം മോടിപിടിപ്പിക്കാമൊ അത്രത്തോളം മോടിപിടിപ്പിച്ചു. ഒരുക്കങ്ങളെല്ലാം കഴിഞ്ഞപ്പോൾ ആശാനുതന്നെ സന്തോഷം തോന്നീട്ട് ഭാൎഗ്ഗവിയോടിങ്ങനെ പറഞ്ഞു.

ആശാൻ - മകളേ! നില്ക്കു- ഞാൻ അതിനെ ഒന്നു കൂടി കണ്ടോട്ടെ. അതിനെ ഈ ഇറയത്തു സ്വല്പനേരം വയ്ക്കുക. അതിനെ കണ്ടെങ്കിലും എൻറെ കൊതി തീരട്ടെ.

ആശാനു പൂക്കുടയെ കണ്ടിട്ടും കണ്ടിട്ടും. മതിയായില്ല. ഒടുവിൽ മകളെ താമസിപ്പിക്കരുതെന്നു കരുതി പൂക്കുടയും കൊടുത്ത് അവളെ പറഞ്ഞയച്ചു.

ഭാൎഗ്ഗവി, പൂക്കുടയെ രവിമംഗലത്തുകൊണ്ടുപോയി കമലമ്മയ്ക്കു കാഴ്ചവച്ചു. കമലമ്മയ്ക്കുണ്ടായ സന്തോഷത്തിനതിരില്ല.

കമല - എത്ര ഒന്നാന്തരം സമ്മാനമാണ് ഭാൎഗ്ഗവി എനിയ്ക്ക് തന്നത്. ഇതുണ്ടാക്കുന്നതിന് നിങ്ങൾ വളരെ ബുദ്ധിമുട്ടിയിരിക്കണമല്ലോ. നിങ്ങളുടെ തോട്ടത്തിലുള്ള പൂവു മുഴുവൻ ഇതിനുതന്നെ ഉപയോഗിച്ചുവെന്നു തോന്നുന്നു. പൂക്കുട എത്ര വിശേഷമായി പണിചെയ്തിരിക്കുന്നു. ഭാൎഗ്ഗവിയുടെ അഛൻ സമൎത്ഥൻതന്നെ. ഇത്ര നല്ല പൂക്കുട ഞാൻ കണ്ടിട്ടേയില്ല. വരു! നമുക്കു അമ്മയെക്കൊണ്ടുപോയി കാണിക്കാം.

ഇത്രയും പറഞ്ഞ് ഭാൎഗ്ഗവിയേയും കൈയ്ക്കുപിടിച്ചുകൊണ്ട് കമലമ്മ മാളികയിലേയ്ക്ക് കയറി. മാളികയിലാണ് നാരായണിപ്പിള്ള കൊച്ചമ്മയുടെ ഇരിപ്പ്. കമലമ്മ മാളികയിൽ കയറി അമ്മയുടെ പുരവാതുക്കൽ ചെന്നു അവരോടു പറഞ്ഞു:-

കമല- അമ്മേ! അമ്മേ! ഇത് നോക്കണം. ഭാൎഗ്ഗവി എനിയ്ക്കു പുറന്നാളിനു തന്ന സമ്മാനം, എത്ര ഒന്നാന്തരം സമ്മാനം!




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/18&oldid=157992" എന്ന താളിൽനിന്ന് ശേഖരിച്ചത്