ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
15



നാരാ-കൊകുഞ്ഞുങ്ങളേ! പോയിൻ, ഈ പൂക്കുട എടുത്തുകൊണ്ടുപോയി ഭദ്രമായി സൂക്ഷിച്ചുവെയ്ക്കിൻ. ഉച്ചയ്ക്കുമുമ്പ് അതിൽ ഇരിയ്ക്കുന്ന പൂക്കളൊന്നും വാടാതെ നോക്കിക്കൊള്ളണം. ഉച്ചയ്ക്ക് ഊണിനു ഇവിടെ അനേകം ആളുകൾ വരും. അപ്പോൾ ഇതിനെ നാലുകെട്ടിൻറെ കീഴക്കേ മുറിയിൽ നടുക്കുള്ള മേശമേൽ ഒരലങ്കാരമായിട്ട് വച്ചേക്കണം. എന്നാൽ ഭാൎഗ്ഗവി ഇപ്പോൾ പോകയല്ലേ? കമലമ്മയ്ക്കു ഇത്രയാണ് സന്തോഷമെന്നില്ല. നിൻറെ കാഴ്ചസ്സാധനം വളരെ നന്നായി.

കമലമ്മ, മാളികയിൽ നിന്നു വേഗത്തിൽ ഇറങ്ങി. തൻറെ പരിചാരികയായ കുഞ്ഞിയോടു കത്തിച്ചാൎത്തുപുടവ എടുത്തുകൊണ്ടുവരുവാൻ പറഞ്ഞു. കുഞ്ഞി കുറേ മടിയോടുകൂടി!

കുഞ്ഞി- കൊച്ചമ്മയ്ക്കുടുപ്പാൻ തന്യോ, കുത്തിച്ചാൎത്തുപുടവ?
കമല-അല്ല, ഭാൎഗ്ഗവിയ്ക്കു സമ്മാനം കൊടുപ്പാനാണ്.
കുഞ്ഞി- പാൎക്ഖവിയ്ക്കു കൊടുപ്പാനോ? കൊളളാം! അമ്മച്ചി അറിഞ്ഞോ?

ഇതുകേട്ടപ്പോൾ അസാരം ഗൌരവത്തോടുകൂടി കമലമ്മ ഇങ്ങനെ പറഞ്ഞ.

കമല- ചിലപ്പോൾ തന്നത്താനെ മറന്നുപോകുന്നതെന്തെടി! കുഞ്ഞീ! ഞാൻ പറയുന്നതുപോലെ കേൾക്കാനോ നീ. അതോ, അഭിപ്രായം പറയാനോ? ക്ഷണം ചെന്നു പുടവയെടുത്തുകൊണ്ടുവരണം! "പോണം!"

എന്നു പറഞ്ഞു കുഞ്ഞിയുടെ മുഖത്തു ദേഷ്യത്തോടുകൂടി ഒന്നു നോക്കി.

അത്യന്തം നീരസത്തോടുകൂടിയാണെങ്കിലും,കുഞ്ഞി വേഗത്തിൽ അവിടെനിന്നു പോയി. അവൾക്കു അസൂയയും ദേഷ്യവും കലശലായിട്ടുണ്ടായി... കമലമ്മയുടെ മുറിയിൽ ചെന്നു അലമാരിതുറന്നു കുറേ മുണ്ടുകളും പുടവകളും ഒക്കെ വലിച്ചു താഴത്തിട്ടു. ഒടുവിൽ കുത്തിച്ചാൎത്തുപുടവയും വലിച്ചെടുത്ത് താഴത്തിട്ടിട്ട് തന്നത്താൻ ഇങ്ങനെ മുറുമുറുത്തു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/20&oldid=157995" എന്ന താളിൽനിന്ന് ശേഖരിച്ചത്