ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൩




അച്ഛൻ അറിയും. എന്നേക്കൊണ്ടു കഴിയുന്നതുപോലെ നിന്റെ വാസ്തവത്തെ ഞാൻ പറയാം. പക്ഷെ,അവരെ ഒക്കെ എങ്ങനെയാണു ഞാൻ വിശ്വസിപ്പിക്കേണ്ടത്.?

അതിന്റെ ശേഷം വളരെ മനസ്താപത്തോടു കൂടി കമലമ്മ രവിമങ്ങലത്തേയ്ക്കു മടങ്ങി. കമലമ്മയെ യാത്രയയയ്ക്കുന്നതിനു വേണ്ട മൎ‌യ്യാദ കാണിക്കുന്നതിനു പോലും ഭാൎഗ്ഗവിക്കു ബുദ്ധി പോയില്ല.

ആശാൻ അരുകിലുണ്ടായിരുന്ന ചുമരിൽ ചാരിക്കൊണ്ടു നിലത്തുതന്നെ ചിന്താകുലനായി അല്പനേരമിരുന്നു. ഭാൎഗ്ഗവിയും ആശാനും തമ്മിൽ യാതൊന്നും സംസാരിക്കാതെ ഇങ്ങനെ സ്വല്പനേരം കഴിഞ്ഞു. ഒടുവിൽ ഭാൎഗ്ഗവി ആശാന്റെ അടുക്കൽ ചെന്ന് ആശാന്റെ മടിയിൽ കിടന്നു കരയുവാൻ തുടങ്ങി.

ഭാൎഗ്ഗവി:-അച്ഛാ! ഞാൻ പറഞ്ഞതത്രയും സത്യമാണേ.എന്റെ പേരിൽ യാതൊരു തെറ്റും ഉണ്ടായിട്ടില്ല. അച്ഛനെന്താണു ഒന്നും സംസാരിക്കാതിരിക്കുന്നത്? അച്ഛനെങ്കിലും എന്നെ വിശ്വസിക്കുന്നുണ്ടോ? പറയണം. കേൾക്കട്ടെ--

ആശാൻ ഭാൎഗ്ഗവിയെ താങ്ങി എണീപ്പിച്ചിരുത്തീട്ട് നിരപരാധിത്വത്തെ തെളിയിയ്ക്കുന്ന അവളുടെ മുഖഭാവം കണ്ട് ഇപ്രകാരം പറഞ്ഞു:-

ആശാൻ:-മകളേ! നീ നിരപരാധിയാണെന്ന് എനിക്കു നല്ലപോലെ അറിയാം. നിന്നിൽ ആരോപിക്കപ്പെട്ടിരിക്കുന്നതു പോലെയുള്ള ഒരു പാപകൎമ്മം ചെയ്യുന്നതിനു നീ ഒരിക്കലും ഒരുങ്ങുകയില്ലെന്നും എനിയ്ക്കു ബോദ്ധ്യമുണ്ട്.

ഭാൎഗ്ഗവി:-അച്ഛാ! ഇതിന്റെ അവസാനം എന്തായിരിയ്ക്കും. നമ്മെ അവർ എന്തുചെയ്യും. എനിയ്ക്കു മാത്രമേ ൟ ആപത്തു നേരിട്ടുള്ളൂ. എങ്കിലും സഹിക്കാമായിരുന്നു.എനിയ്ക്കു വേണ്ടി ൟ വയസ്സുകാലത്തു അച്ഛനുംകൂടി കഷ്ടപ്പെടേണ്ടിവരുമല്ലോ ദൈവമേ!

ആശാൻ:- എല്ലാം ദൈവത്തിൽ സമൎപ്പിച്ചേയ്ക്കു കുഞ്ഞേ! ഒന്നും ഭയപ്പെടേണ്ട, ൟശ്വരന്റെ അനുമതി കൂടാതെ നമുക്കു യാതൊന്നും സംഭവിയ്ക്കയില്ല. വരുന്നതൊക്കെ നമ്മുടെ ഗുണത്തിനായിട്ടാണെന്നു ദൃഢമായി വിശ്വസിച്ചുകൊൾക. അതു കൊണ്ട് യാതൊന്നും ഭയപ്പെടേണ്ട ആവശ്യം ഇല്ല. നിന്നോ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/28&oldid=158003" എന്ന താളിൽനിന്ന് ശേഖരിച്ചത്