ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൬



വേറൊരാൾ:- പക്ഷെ, ഇവരുടെ പേരിൽ ൟ കുറ്റം ചുമത്തിയിരിക്കുന്നത് അന്യായമായിട്ടാണോ അല്ലയോ എന്നാൎക്കറിയാം? അങ്ങനെയാണെങ്കിൽ ഈശ്വരൻ സത്യം വെളിപ്പെടുത്തട്ടെ! ഇവർ കുറ്റം ചെയ്തിട്ടുള്ളവരാണെങ്കിലോ, ഇതിൻറെ ഫലം ഇവർ അനുഭവിയ്ക്കുകയും വേണമല്ലോ.

ആ പ്രേദശത്തുണ്ടായിരുന്ന കുട്ടികൾക്കാകട്ടെ, ആകപ്പാടെ ഈ സംഭവം പരിതാപകരമായിട്ടാണിരുന്നത്. അവരുടെയിടയിൽ വിപരീതാഭിപ്രായമേ ഉണ്ടായിരുന്നില്ല. ഭാൎഗ്ഗവി അവരുടെയൊക്കെ കണ്ണിലുണ്ണിയായിരുന്നു. ഭാൎഗ്ഗവിയെ ഠാണാവിലേയ്ക്കു കൊണ്ടുപോകുന്നതു കണ്ടപ്പോൾ അവരെല്ലാവരും കൂടി നിലവിളിച്ചു കരഞ്ഞു തുടങ്ങി. "അയ്യോ" കഷ്ടം! ഇത്ര നല്ല ആശാനെയും ഭാൎഗ്ഗവി അക്കനേയും ഠാണാവിൽ കൊണ്ടു പോകുന്നതെന്തിന് ? അവർ ഒരു കുറ്റവും ചെയ്യൂല്ല. ൟശ്വരാ! ഇനി നമുക്കാരു പൂക്കളും പഴങ്ങളും ഒക്കെ വെറുതേ തരും? ആ ഭാൎഗ്ഗവിഅക്കനു നമ്മളെ എന്തു സ്നേഹമാണ്".

കേവലം നിൎദ്ദോഷികളായ ആശാനും ഭാൎഗ്ഗവിയ്ക്കും ഈ വിധത്തിൽ ഒരു അത്യാപത്തു വന്നുചേൎന്നു. നിഷ്കാമമായ ൟശ്വരഭജനത്തിൻറെയും നിഷ്കളങ്കമായ സദാചാരത്തിൻറെയും ഫലം ഇങ്ങനെ ആയിരിക്കുമോ എന്നു വായനക്കാർ ശങ്കിക്കേണ്ട ലോകജീവിതത്തിൽ, ഈ മാതിരി വിപരീതഫലങ്ങളും നാം പലപ്പൊഴും കാണുന്നുണ്ട്. പക്ഷേ; ആ വക വിപരീതഫലങ്ങൾ അനുഭവിയ്ക്കുമ്പോഴും മനസ്സിന്റെ സ്ഥിരത വിടാതിരിക്കുന്നതാണ് വാസ്തവമായ ധീരസ്വഭാവം.

--------------------


അദ്ധ്യായം ൪.'
----------------------

                                     


ഏഷണിക്കാരനാം പാമ്പിൻ

വിഷം വിഷമമെത്രയും.
കിടയ്ക്കുന്നൊരുവൻ കാതിൽ
മരിയ്ക്കുന്നന്യനഞ്ജസാ.

ശിപായിമാർ ഭാൎഗ്ഗവിയെ ഠാണാവിലേയ്ക്കു കൊണ്ടുവന്നു അവിടെ വന്നു ചേരുന്നതുവരെ അവൾക്കു ഓൎമ്മയുണ്ടായി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/31&oldid=158007" എന്ന താളിൽനിന്ന് ശേഖരിച്ചത്