ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൮



ചന്ദ്രരശ്മികളെത്തന്നെ ഇപ്പോൾ എൻറെ അഛനും കാണുന്നുണ്ടായിരിക്കുമോ എന്തോ?" എന്ന് അവൾ വിചാരിച്ചു. ൟ അവസരത്തിൽ, നല്ല സൌരഭ്യമുള്ള പുഷ്പങ്ങൾ ആ മുറിക്കകത്തുള്ളതുപോലെ അവൾക്കുതോന്നി. സൂക്ഷിച്ചു നോക്കിയപ്പോൾ അത് തൻറെ തലമുടിയിൽ തിരുകിയിരുന്ന ചെറിയ പൂങ്കൊത്തിൻറെ സൌരഭ്യമായിരുന്നു വെന്ന് അവൾക്കു മനസ്സിലായി. അന്നു രാവിലെ രവിമംഗലത്തേയ്ക്കു അവൾ പോയ സമയം ചൂടിയതായിരുന്നു അത്. അതിൻറെ സുഗന്ധം ഇനിയും നശിച്ചിട്ടില്ലായിരുന്നു. അതിൽ ഓരോ പൂവിനെയും എടുത്ത് നിലാവെളിച്ചത്തിൽ അവൾ സൂക്ഷ്മമായി പരിശോധിച്ചു. അപ്പോൾ അവളുടെ വിചാരങ്ങൾ ഇപ്രകാരമായിരുന്നു. "കഷ്ടം!ൟശ്വരാ! ഇന്നു കാലത്ത് ഈ പുഷ്പങ്ങളെ പറിച്ചെടുത്ത സമയം എൻറെ വൈകുന്നേരത്തെ അവസ്ഥ ഇങ്ങനെ ആയിരിയ്ക്കുമെന്നു ഞാൻ ലേശമെങ്കിലും അറിഞ്ഞിരുന്നോ?"

0ര0 ലോകത്തിൽ വല്ലതും ശാശ്വതമാണോ? ഇന്നാൎക്കേ ഇന്നതേ സംഭവിക്കാവൂ എന്ന് ആൎക്കും തീരുമാനിക്കാൻ പാടില്ല. എത്ര ക്ഷണത്തിൽ ഒരുവൻറെ സ്ഥിതി ഭേദപ്പെട്ടുപോകുന്നു. നിൎദ്ദോഷമായ പ്രവൃത്തികൾ കൂടി മനുഷ്യൎക്ക് ആപത്തുണ്ടാകുന്നവല്ലോ. നമ്മുക്ക് അടുത്ത ക്ഷണത്തിൽ എന്തു സംഭവിക്കാൻ പോകുന്നുവെന്ന് ആൎക്കെങ്കിലും അറിയുവാൻ കഴിയുമോ? അറിഞ്ഞാൽ തന്നെ അവയെ തടുക്കുവാൻ മനുഷ്യരാൽ സാദ്ധ്യമാകുമോ? ഇല്ല. ൟശ്വരൻ തന്നെ രക്ഷിക്കണം. അതുകൊണ്ട് ദിവസംപ്രതി നാം ഈശ്വരനോടു പ്രാൎത്ഥിക്കേണ്ടതെന്തെന്നാൽ "ദൈവമേ! എനിയ്ക്കു നേരിട്ടേയ്ക്കാവുന്ന ആപുത്തുകളിൽ നിന്നു എന്നെ രക്ഷിക്കണമേ!" എന്നാണ്.

ആ പുഷ്പങ്ങളെ നോക്കിക്കൊണ്ടു ഭാൎഗ്ഗവി വീണ്ടും ഇങ്ങനെ ചിന്തതുടങ്ങി:-"ൟ പുഷ്പങ്ങളെ കാണുമ്പോൾ എൻറെ അഛൻ എനിയ്ക്കു ചെയ്തിട്ടുള്ള തത്വോപദേശങ്ങൾ എൻറെ സ്മരണയിൽ വരുന്നു. ആ ഉപദേശങ്ങളെ ഓൎക്കുന്നതുകൊണ്ട് ഈപ്പോൾ മനസ്സിനെത്ര സമാധാനമുണ്ടാകുന്നു"

ഇത്രയും കഴിഞ്ഞപ്പോൾ പെട്ടെന്നു ചന്ദ്രൻ മേഘഛന്നനായി. ഭാൎഗ്ഗവിയ്ക്കു തൻറെ കയ്യിലിരുന്ന പുഷ്പത്തെപ്പോലും കാണ്മാൻ വഹിയാതായി. സ്വല്പനേരത്തേയ്ക്ക ആ മുറിയ്ക്കകത്തു ഭയങ്കരമായ അന്ധകാരം നിറഞ്ഞു. എന്നാൽ ചന്ദ്രൻ വീണ്ടും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/33&oldid=158009" എന്ന താളിൽനിന്ന് ശേഖരിച്ചത്