ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൯



പ്രകാശിച്ചു. ൟ സംഭവം കണ്ട് ഭാൎഗ്ഗവി ഇങ്ങനെയാണ് വിചാരിച്ചത്. "നിരപരാധിയായ ഒരുവന്റെ അവസ്ഥയും ഇങ്ങനെതന്നെയാണ്. സ്വല്പകാലത്തേയ്ക്കു അവൻറെ വാസ്തവങ്ങൾ മറഞ്ഞിരുന്നേയ്ക്കാം. എന്നാൽ ഉടൻതന്നെയോ അല്പം കഴിഞ്ഞിട്ടോ അവ പ്രത്യക്ഷമാകതന്നെ ചെയ്യും. സംശയമാകുന്ന മേഘം ഇപ്പോൾ എന്നെ ഗാഢമായി മറച്ചിരിയ്ക്കുന്നു. എന്നാൽ ദൈവം അതിനെ മാറ്റി എൻറെ വാസ്തവതത്വത്തേ പ്രകാശിപ്പിക്കാതിരിക്കയില്ല." ൟവിശ്വാസത്തോടു കൂടി ഭാൎഗ്ഗവി ദണ്ഡനമസ്കാരം ചെയ്ത് ദൈവത്തെ പ്രാൎത്ഥച്ചു. അതി്ൻറെ ശേഷം അവളുടെ തൃണമയമായ ശയ്യയിൽ കിടന്നുകൊണ്ട് കൊണ്ട് അവൾ ൟശ്വരസ്തോത്രങ്ങളേ മന്ദസ്വരത്തിൽ പാരായണംചെയ് വാൻ തുടങ്ങി. ഈ അവസ്ഥയിൽ അവൾ സുഖനിദ്രയെ പ്രാപിച്ചു. അവളുടെ നിദ്രയിൽ അവൾക്കൊരു നല്ല സ്വപ്നമുണ്ടായി. ഏകാന്തമായ ഒരു മൈതാനത്തിൻറെ നടുവിലുള്ള അതി മനോഹരമായ തോട്ടത്തിൽകൂടെ നല്ല നിലാവത്തു അവൾ നടന്നുകൊണ്ടിരിയ്ക്കുന്നതായും ആ തോട്ടത്തിൻറെ ചുറ്റും നിഴലിനായി വൃക്ഷങ്ങൾ നട്ടുവളൎത്തീട്ടുണ്ടായിരുന്നതായും അവൾക്കു തോന്നി. അപ്പോൾ ചന്ദ്രൻ അത്യന്തം ശോഭയോടെ പ്രകാശിച്ചിരുന്നു. ഈ സ്ഥലത്തുവച്ചു പെട്ടെന്ന് അവളുടെ അഛനെ കണ്ടതുപോലെയും അവൾ അതിവേഗത്തിൽ ഓടി അഛൻറെ അടുക്കൽ ചെന്നതുപോലെയും അവൾക്കു തോന്നി. ഉടനേ ഭാൎഗ്ഗവി കണ്ണുതുറന്നു. ഇത് കേവലം സ്വപ്നമാണെന്നു അപ്പോളാണ് അവൾക്കു മനസ്സിലായത്. എങ്കിലും അതും അവൾക്ക് അല്പം ആശ്വാസമുണ്ടാക്കി.

--------------------------


അദ്ധ്യായം ൫
-------------------


"ഇരുന്നാലും മരിച്ചാലും ധൎമ്മം ഞാൻ വെടിയാധ്രുവം"


പിറ്റേദിവസം ഭാൎഗ്ഗവിയുടെ പേരിലുള്ള കേസ്സു വിസ്തരിക്കുന്നതിനായി അവളെ മജിസ്ത്രേട്ടിൻറെ അടുക്കലേയ്ക്ക് കൊണ്ടു പോയി മജിസ്ത്രേട്ടിൻറെ കച്ചേരി ഠാണാവിനോടു ചേൎന്ന ഒരു കെട്ടിടത്തിലായിരുന്നു. ഭാൎഗ്ഗവിയെ ൟ കച്ചേരി മുന്പാകെ ഹാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/34&oldid=158010" എന്ന താളിൽനിന്ന് ശേഖരിച്ചത്