ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൬



ടെ കവിൾത്തടങ്ങൾ വിളറി താഴ്ന്നുപോയി. കണ്ണുകൾ ചുവന്നു നീൎകൊണ്ടിരിയ്ക്കുന്നു. തലമുടി ചെമ്പിച്ചു ചിന്നിക്കിടന്നിരുന്നു. ൟ കാഴ്ച കണ്ടു ആശാൻ ഇങ്ങനെ പറഞ്ഞു.

ആശാൻ--ഓമനേ; ഇതു ദൈവത്തിന്റെ കടുങ്കയ്യായിപ്പോയി. നീ വളരെ സങ്കടങ്ങൾ അനുഭവിച്ചു. ഇനിയും ഇതിലധികം എന്തെല്ലാമോ വരുവാനും ഇരിയ്ക്കുന്നു. നീ നിൎദ്ദോഷിയാണെന്നു ള്ളത് അവൎക്ക് ഒന്നുകൊണ്ടും വിശ്വാസം വരുന്നില്ല. അവർ എന്തെങ്കിലും ചെയ്തുകൊള്ളട്ടെ. നീ ധൈൎ‌യ്യമായിരിയ്ക്കണം. നിന്നെ കൊന്നുകളവാൻ കൂടി അവൎക്കു അധികാരമുണ്ടെന്നുള്ളത് നിനക്കറിയാമല്ലോ.

ഭാ:- അച്ഛാ, എന്നേക്കുറിച്ചു എനിയ്ക്കു യാതൊരു ഭയവും ഇല്ല. അഛനെ വിട്ടേയ്ക്കുമെങ്കിൽ അവർ എന്നേ എന്തു ചെയ്താലും ഞാൻ അനുഭവിച്ചു കൊള്ളാം. അവർ അച്ശനേയും ഉപദ്രവിക്കുന്നല്ലോ. അച്ശനേയും കൊന്നു കളയുമെന്നാണു മജിസ്ത്രേട്ടു എന്നോടു ഇന്നലെ പറഞ്ഞത്. കഷ്ടം! എനിയ്ക്കു അതു വിചാരിയ്ക്കുവാൻ പോലും വയ്യാ.

ആശാൻ:-ഭാൎഗ്ഗവീ. നീ സമാധാനമായിരിയ്ക്ക്. എന്നേ കുറിച്ചു നീ യാതൊന്നും ഭയപ്പെടേണ്ട. നിന്നേ പരീക്ഷിയ്ക്കാൻ വേണ്ടിയാണു മജിസ്ത്രേട്ടു അങ്ങനെ പറഞ്ഞത്. എനിയ്ക്കു ആപത്തൊന്നും ഇല്ല നിന്റെ കാൎ‌യ്യം അങ്ങനെയല്ല.

ഭാൎഗ്ഗ:- എന്നാൽ സാരമില്ല. എനിയ്ക്കു സമാധാനമായി. അച്ശൻ രക്ഷപ്പെടുമെങ്കിൽ എനിയ്ക്കു മരിയ്ക്കാൻ പോലും മടിയില്ല. ഞാൻ ഈശ്വരനേ പ്രാപിച്ചുകൊള്ളാം. സ്വൎഗ്ഗത്തിൽ എനിയ്ക്കു എന്റേ അമ്മയേയും കാണാമല്ലോ. എനിയ്ക്കു പിന്നെ പരമാനന്ദമായി.

ൟ വാക്കുകൾ സാധുവായ ആശാന്റെ ഹൃദയത്തിൽ അതിശക്തിയോടെ പതിഞ്ഞു. അയാൾ ഒരു കൊച്ചുകുട്ടിയെപ്പോലെ കരയുവാൻ തുടങ്ങി.

ആശാൻ:-ദൈവം തന്നെ സഹായം. എന്റെ കുഞ്ഞേ നിനക്കു ൟ ധൈൎ‌യ്യം എങ്ങനെ ഉണ്ടായി. പക്ഷെ എന്റെ അവസ്ഥ നീ ആലോചിച്ചു നോക്ക്. എനിയ്ക്കു ൟ ലോകത്തിൽ സൎവസ്വവും നീ തന്നെയല്ലേ. നിന്നെ കൂടാതെ ഞാൻ എങ്ങനേ കഴിച്ചു കൂട്ടും. ദൈവേശ്ഛ പോലെയെല്ലാം വരട്ടെ. എങ്കിലും മരണശിക്ഷയേ പോലും ഭയന്നു അധൎമ്മം പ്രവൎത്തിച്ചുകൂടാ. പാപം ചെയ്തുകൊണ്ടു ജീവിച്ചിരിക്കുന്നതിനേക്കാൾ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/41&oldid=158018" എന്ന താളിൽനിന്ന് ശേഖരിച്ചത്