ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൫


അറിഞ്ഞൂടെയോ. സത്യത്തിനു ഒരിക്കലും ലയമില്ല ആശാനേ! എന്നൊരുകാലത്തും അതു വെളീവരും. ഭഗവാൻ നിങ്ങളെ രക്ഷിക്കും" എന്നിത്രയും പറഞ്ഞപ്പോഴേക്ക് അയ്യപ്പച്ചാർ കരഞ്ഞു പോയി. ഒരു വിധത്തിൽ യാത്രപറഞ്ഞ് അയാൾ പിരിഞ്ഞു. ആശാനും ഭാൎഗ്ഗവിയും വഴിയാത്ര തുടങ്ങി. അവൎക്ക് ഇന്ന ദിക്കിലേക്കാണു പോകേണ്ടതെന്നു യാതൊരു നിശ്ചയവും ഉണ്ടായിരുന്നില്ല.

---------------


അദ്ധ്യായം ൯.


-----:-----
സന്ദേഹംവേണ്ട പരനുപകാരത്തിനാകാത്തതെങ്കിൽ

കിംദേഹംകൊണ്ടൊരുഫലമിഹപ്രാണിനാംക്ഷോണിതന്നിൽ

ഭാൎഗ്ഗവിയും ആശാനും ഇങ്ങനെ ഒന്നുരണ്ടു ദിവസം യാത്രചെയ്തു. പത്തുമുപ്പതു നാഴികയിലധികം അവർ നടന്നു. ഇതിനിടയ്ക്കു കാലക്ഷേപത്തിനു ഏതെങ്കിലും ഒരു തൊഴിലോ താമസിക്കുന്നതിനു ഒരു ഗൃഹമോ അവൎക്കു ലഭിച്ചില്ല. എത്രയും മിതമായിട്ടാണു അവർ ചിലവുചെയ്തിരുന്നതെങ്കിലും അയ്യപ്പച്ചാർ സമ്മാനിച്ചപണവും ഏകദേശം തീരാറായി. യാചകവൃത്തി അവൎക്കു വളരെ സങ്കടമായിരുന്നു. എങ്കിലും വേറെ യാതൊരു നിവൃത്തിയും ഇല്ലാതിരുന്നതുകൊണ്ട് ഒടുവിൽ അവർ യാചകം തന്നെ ചെയ്യേണ്ടിവന്നു. ഇതിൽ അവൎക്കു അതികഠിനമായ മനസ്താപമുണ്ടായി.ചില വീടുകളിൽ അവൎക്കു യാതൊന്നും ലഭിച്ചില്ല. ചിലേടത്ത് ഒരുപിടിച്ചോറു കഷ്ടിച്ചു കിട്ടി. ഇങ്ങനെ ലഭിച്ച പരാന്നത്തെ വല്ല വഴിയമ്പലത്തിലോ റോട്ടരുകിലോ വച്ച് അവർ ഭക്ഷിച്ചു.അപൂൎവ്വം ചിലർ തങ്ങളുടെ ഗൃഹത്തിൽ വച്ച് ഇവൎക്കു വയറുനിറയെ ഭക്ഷണം കൊടുക്കുകയും ചെയ്തു. ചിലപ്പോൾ ഒരു നേരത്തെ ഭക്ഷണം പോലും അവൎക്കു തൃപ്തിയാം വണ്ണം ലഭിച്ചില്ല.ഇങ്ങനെ അലഞ്ഞുനടന്ന് അവർ നന്നേകുഴങ്ങി. ഒരുദിവസം കുറേയേറെ കുന്നും കാടും ഒക്കെ ക്കടന്നു. വളരെനേരം വഴിനടന്നിട്ടും ആൾപാൎപ്പുള്ളതായി ഒരു ഗൃഹം പോലും അവൎക്കു കാണുന്നതിനു സംഗതിയായില്ല. വൃദ്ധനു വിശപ്പുകൊണ്ടും ദാഹംകൊ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/50&oldid=158028" എന്ന താളിൽനിന്ന് ശേഖരിച്ചത്