ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൨


ന്നതെന്നും തന്റെ അന്ത്യകാലം ഏതാണ്ട് സമീപിച്ചിരിക്കുന്നുവെന്നും ആശാനു തോന്നി. അപ്പോൾ ഭാൎഗ്ഗവിയ്ക്കു വലുതായ ഒരു സങ്കടം നേരിടും. അതിനു അവൾക്കുവേണ്ട ധൈൎ‌യ്യമുണ്ടാവണം. ഭാൎഗ്ഗവിയ്ക്കു തനിയെ കഴിച്ചുകൂട്ടേണ്ടകാലമാവും. അതിനു അവളെ സന്നദ്ധയാക്കേണ്ടത് എത്രയും ആവശ്യമാണു.എന്നു ആശാനു തോന്നി. ആശാന്റെ ദേഹസ്ഥിതി ഭാൎഗ്ഗവിയ്ക്ക് ഏറക്കുറെ മനസ്സിലായി അവൾക്കും ഏതോ ചില സംശയങ്ങൾ തോന്നി. വലിയ കുണ്ഠിതമായി. ഈയിടെ ഒരു ദിവസം ആശാനും ഭാൎഗ്ഗവിയും ഒരുമിച്ചു പൂന്തോട്ടത്തിൽ നിൽക്കുകയായിരുന്നു. അപ്പോൾ ഭാൎഗ്ഗവി ഒരു റോസാപ്പൂവിനെ ചെടിയിൽനിന്നു പറിക്കുവാനായിട്ടടുത്തു. ആ പുഷ്പത്തെ തൊട്ടമാത്രയിൽ അതിന്റെ ഇതളുകളെല്ലാം ഉതിൎന്നു അവളുടെ കയ്യിൽ വീണു. ഇതു കണ്ടുകൊണ്ടിരുന്ന ആശാൻ ഇപ്രകാരം പറഞ്ഞു:-

ആശാൻ:- ഇതുതന്നെയാണു മനുഷ്യന്റെയും ഗതി. വസന്തകാലത്തു നല്ല മനോഹരമായും ആരോഗ്യത്തോടും ഇരിക്കും. ശരൽക്കാലത്താകട്ടെ ക്ഷീണിച്ചു ശോഭാരഹിതമായി തീരുന്നു. എങ്കിലും ൟശ്വരനിൽ ദൃഢവിശ്വാസമുള്ളവൎക്ക് ൟ അവസ്ഥകളെല്ലാം അവരുടെ ദേഹത്തെ മാത്രമേ ബാധിക്കുന്നുള്ളൂ. അതും ൟ ലോകത്തിൽ ജീവിച്ചിരിക്കുന്ന കാലത്തോളമേയുള്ളൂ. സ്വൎഗ്ഗപ്രാപ്തി യുണ്ടായാൽ പിന്നെ അവൎക്ക് എന്നും യൗവ്വനമാണല്ലോ. കുഞ്ഞേ! ഇതുകണ്ടു മനുഷ്യരുടെ സ്ഥിതിയേ നീ ധരിച്ചുകൊള്ളുക. ഞാൻ എന്റെ ജീവിതത്തിന്റെ ശരൽക്കാലത്തെ പ്രാപിച്ചി രിക്കുന്നു. നിനക്കും ഒരുകാലത്ത് ൟ അവസ്ഥതന്നെ വന്നു ചേരും.

ആയിടയ്ക്ക് ആശാന്റെ സംഭാഷണങ്ങളിലൊക്കെ ഒരു ഐഹികവിരക്തന്റെ വേദാന്തതത്വങ്ങളാണു അന്തൎഭവിച്ചിരുന്നത്. ഇങ്ങനെയുള്ള സംഭാഷണങ്ങളുടെ മദ്ധ്യേ പലപ്പോഴും ആശാൻ ഭാൎഗ്ഗവിയോട് ഇങ്ങനെ പറഞ്ഞിരുന്നു.

ആശാൻ:-മരണമെന്നുള്ളത് എല്ലാവൎക്കും ഉള്ള ഒരു അവസ്ഥയാണു. കുഞ്ഞേ! എന്റെ കാലവും ഏതാണ്ടു അവസാനിക്കാറായി. ഞാൻ മരിച്ചുപോകുമ്പോൾ നീ സങ്കടപ്പെടരുതേ; വ്യസനിയ്ക്കുന്നതെന്തിനു? മരണമെന്നുള്ളത് സ്വൎഗ്ഗത്തേയ്ക്കുള്ള പടിവാതിലാണു.

ഭാൎഗ്ഗവിയ്ക്ക് ഈ വൎത്തമാനം അളവില്ലാത്ത സങ്കടമുണ്ടാക്കി. എങ്കിലും അതു പുറത്തുകാണിക്കാതെതന്നെ അവൾ ദിവസേനയുള്ള ഗൃഹകൃത്യങ്ങളേ നടത്തിവന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/58&oldid=158036" എന്ന താളിൽനിന്ന് ശേഖരിച്ചത്