ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൪


ന്റെ കിടക്ക, അതിൽ വിരിച്ചിരുന്ന വസ്ത്രങ്ങൾ, തലേണകൾ, ഇവയൊക്കെ എത്രയും വൃത്തിയായി വച്ചുകൊണ്ടിരുന്നു. ഈ വക ഓരോ കൃത്യങ്ങളും താന്തന്നെ നിൎവഹിച്ചിരുന്നു എങ്കിലും ആശാൻ വിളിക്കുമ്പോഴൊക്കെ അടുത്തു ചെന്നു വേണ്ടതു ചെയ്യുന്നതിനും ഭാൎഗ്ഗവി എപ്പോഴും തയ്യാറായിരുന്നു. പലപ്പോഴും രാത്രിമുഴുവൻ ഭാൎഗ്ഗവി ആശാന്റെ അരുകിൽതന്നെയിരുന്നു ശുശ്രൂഷിക്കേണ്ടി വന്നിട്ടുണ്ട്. ചിലപ്പോൾ കൃത്യമെല്ലാം കഴിഞ്ഞ് സ്വല്പനേരമൊന്നു മയങ്ങുമ്പോൾകൂടിയും വല്ലതും കാൎ‌യ്യത്തിനു അവൾ ഉണരേണ്ടിയിരുന്നു. ആശാൻ ഒന്നു ചുമയ്ക്കുകയോ, അനങ്ങുകയോ ചെയ്താൽ ഭാൎഗ്ഗവി ഉടനെ ഉണരും. ചിലപ്പോൾ സൗകൎ‌യ്യമുണ്ടെങ്കിൽ അവൾ രാമായണമെടുത്ത് ആശാന്റെ അരികിൽ ഇരുന്ന് ഉറക്കെ വായിച്ചുകേൾപ്പിക്കും. ഇതിനു പുറമെ ദിവസേന രണ്ടുനേരം ആശാന്റെ ദേഹസുഖത്തിനു വേണ്ടി അവൾ പ്രത്യേകമായി ഈശ്വരപ്രാൎത്ഥനയും നടത്തിവന്നു.

ഇങ്ങനെ സ്വല്പദിവസം കഴിഞ്ഞപ്പോൾ ആശാന്റെ ദീനത്തിനു അല്പമൊരാശ്വാസമുണ്ടായി. എന്നാൽ അതു കേവലം താൽക്കാലികമാണെന്നുള്ളതു പ്രത്യക്ഷമായിരുന്നു. ആശാൻ തന്നെ "ഇനി ഇങ്ങോട്ടേക്കില്ല" എന്നു തീൎച്ചയാക്കി കഴിഞ്ഞിരിക്കുന്നു. എങ്കിലും ആശാന്റെ മനസ്സിനു യാതൊരിളക്കവുമുണ്ടായില്ല. തന്റെ അന്ത്യകാലം സമീപിച്ചിരിക്കുന്നു എന്നുള്ള വൎത്തമാനം വളരെ ശാന്തമായ സ്വരത്തിലും ഭാവത്തിലും ആശാൻ ഭാൎഗ്ഗവിയെ അറിയിച്ചു. ഇതിൽ പരിഭ്രമിക്കാനൊന്നുമില്ലെന്നും അങ്ങനെ സംഭവിക്കുമ്പോൾ അവൾ വളരെ ധീരതയോടുകൂടി മേലാൽ വേണ്ട കൃത്യങ്ങൾ നടത്തേണ്ടതാണെന്നും ആശാൻ അവളോടുപദേശിച്ചു. എങ്കിലും സാധുവായ ഭാൎഗ്ഗവിക്ക് ൟവൎത്തമാനം അത്യന്തം ദുസ്സഹമായിട്ടാണിരുന്നത്. അവൾ തന്റെ ദു:ഖത്തെ കഴിയുന്നിടത്തോളം അടക്കുവാൻ ശ്രമിച്ചുവെങ്കിലും ചിലപ്പോൾ നിവൃത്തിയില്ലാതായിപ്പോയിരുന്നു. ഒരവസസത്തിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ ആശാനോടിങ്ങനെ പറഞ്ഞു:-

ഭാൎഗ്ഗവി:- അഛാ! അഛൻ എന്നോട് ഈ വൎത്തമാനം പറയാതിരിക്കണേ! ആകാൎ‌യ്യം എനിക്കു വിചാരിക്കാൻപോലും വയ്യാ. അഛൻ മരിച്ചുപോയാൽ പിന്നെയെന്റെ കഥയെന്താണു? എനിക്കുപിന്നെ ലോകത്തിൽ ആരുമില്ലല്ലോ. ഞാൻ ഏ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/60&oldid=158039" എന്ന താളിൽനിന്ന് ശേഖരിച്ചത്