ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൫


കാകിനിയായി കാലം കഴിച്ചു കൂട്ടണമല്ലോ.

ആശാൻ:- ഓമനേ! നീ ഇങ്ങനെ മനസ്താപപ്പെടരുത്.അറിവില്ലാത്തവരെപ്പോലെ ഈ വിഷയത്തിൽ നീ ദു:ഖിക്കുന്നതു യോഗ്യതയല്ല. പിന്നെ നിന്റെ കാൎ‌യ്യത്തിനു എല്ലാറ്റിനും സഹായമായി ഈശ്വരനുണ്ട്. അഛനില്ലാത്തവൎക്കു അഛൻ ദൈവംതന്നെ. ഈശ്വരനെ ഭജിക്കുന്നവരുടെ കാൎ‌യ്യങ്ങളൊക്കെ ഈശ്വരൻ തന്നെ നോക്കിക്കൊള്ളും. "തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം" എന്നല്ലേ ഭഗവാൻ പറഞ്ഞിരിക്കുന്നത്. നിന്റെ ലൗകിക കാൎ‌യ്യങ്ങളെപ്പറ്റി എനിക്ക് യാതൊരുവിചാരവുമില്ല.പ്രപഞ്ചപിതാവായ ദൈവം വേണ്ടതു തന്നുകൊള്ളും.പക്ഷേ അധൎമ്മത്തിൽമാത്രം ഒരിക്കലും ബുദ്ധിപോകരുത്. ഈ ഒരു കാൎ‌യ്യത്തിൽ നല്ലവണ്ണം ശ്രദ്ധിച്ചുകൊണ്ടാൽ എല്ലാം നേരെയാവും. നിന്നെ ഇത്രനാളും വളരെ സൂക്ഷിച്ചാണു ഞാൻ വളൎത്തീട്ടുള്ളത്. ഈ ലോകത്തുള്ള ദോഷകരങ്ങളായ ദുൎമ്മോഹങ്ങളിലൊന്നും നിന്റെ ബുദ്ധിപോകാൻ ഞാൻ അനുവദിച്ചിട്ടില്ല. ഞാനില്ലാതാകുന്നകാലത്തു നിനക്ക് അന്യന്മാരുമായി സംസൎഗ്ഗം ചെയ്യാൻ ഇടവരും. പലസംഗതികളും നിന്റെ ബുദ്ധിക്കും ആഗ്രഹത്തിനും വിഷയമായേക്കാം. ദുഷ്ടന്മാരാണെന്ന് അറിവുകിട്ടിയാൽ അവരോടുകൂടി നീ ഒരിക്കലും സംസൎഗ്ഗം ചെയ്യരുത്. എന്നാൽ സത്തുക്കളുടെ വേഷം ധരിച്ചിട്ടുള്ള ദുഷ്ടന്മാർ ഈലോകത്തു ധാരാളമുണ്ട്. അവരുടെ ചതിയിൽപെട്ടുപോകാൻ വളരെ എളുപ്പമാണു. എല്ലാക്കാൎ‌യ്യവും ദൈവത്തെ മുൻ നിറുത്തിയാണു ചെയ്യേണ്ടത്. എന്നാൽ ഈശ്വരകാരുണ്യം കൊണ്ടു നല്ലവഴി നിനക്കുതന്നെ തോന്നിക്കൊള്ളും. യാതൊരവസ്ഥാഭേദങ്ങളെക്കൊണ്ടും നിന്റെ ദൈവഭക്തിക്ക് അണുമാത്രവും കുറവുവന്നുപോകരുത്. ഈ വിഷയത്തിൽ മാത്രം അലസത നിന്നെ ലവലേശം ബാധിക്കാ തിരിക്കണം.ലൗകികവിഷയങ്ങളിലുള്ള മോഹം കൊണ്ടൊ മറ്റു സുഖാരുഭോഗങ്ങളില്ല ആസക്തികൊണ്ടോ ഈശ്വരപ്രാൎത്ഥനയ്ക്കു യാതൊരു കുറവും വരുത്തരുത്. നീ ഈ വിധത്തിൽ നിന്റെ ജീവിതത്തെ നയിക്കുമെങ്കിൽ നിനക്കു യാതൊരു ദോഷവുമുണ്ടാവുകയില്ല.നിനക്കു യാതൊന്നിനേയും ഭയപ്പെടേണ്ട ആവശ്യവുമില്ല. എന്റെ ജീവിതചരിത്രത്തെത്തന്നെ നീ ഓൎത്തുനോക്കുക, എനിക്കെത്ര സന്തുഷ്ടിയോടുകൂടി എന്റെ ഭൂതകാലത്തെ ഈ അന്ത്യദശയിൽ സ്മരിക്കുവാൻ സാധിക്കുന്നു. ഏതെല്ലാം ഘട്ടങ്ങളിൽ ഈശ്വരകാരുണ്യം കൊണ്ടു ഞാൻ അനുഗ്രഹീ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/61&oldid=158040" എന്ന താളിൽനിന്ന് ശേഖരിച്ചത്