ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൨


ന്തനമായ രുഗ്മിണിയമ്മയേയാണു് ശ്രീ ധരകുമാരൻ വിവാഹംചെയ്തതു്. അതുകൊണ്ടു് ശ്രീധരകുമാരനു് ഭാൎ‌യ്യ വീട്ടുകാരിൽ നിന്നു് ദ്രവ്യസഹായം ധാരാളമുണ്ടായിരുന്നു. അഭിനവമായ ഈ ബന്ധുത്വംകൊണ്ടു് തനിയ്ക്കു വളരെ മേന്മയുണ്ടായിയെന്നു ശ്രീധരകുമാരൻ ഭാവിക്കയും ചെയ്തു. ശ്രീധരകുമാരനു് ഈ വിവാഹത്തിലുണ്ടായിരുന്ന അഭിനിവേശത്തിൽ കിട്ടുഅമ്മാച്ചനു് ആദ്യംതന്നെ അത്ര നല്ലതൃപ്തിയുണ്ടായിരുന്നില്ല. എങ്കിലും ആനന്തപ്പിള്ളയുടേയും ശ്രീധരന്റേയും നിൎബന്ധംകൊണ്ടാണു് അമ്മാച്ചൻ ഇതിനു് ഒരു വിധത്തിൽ അനുവാദംനൽകിയതു്. തന്നിൽ ഉയൎന്നവരോടുള്ള ചാൎച്ച പലവിധത്തിലും ദോഷകരമാണെന്നു കിട്ടുഅമ്മാച്ചനു ബോദ്ധ്യമുണ്ടായിരുന്നു.

ശ്രീധരകുമാരന്റെ വിവാഹംകഴിഞ്ഞു് ഏകദേശം ഒരുമാസത്തോളമായി. ശ്രീധരകുമാരനും രുഗ്മിണിയമ്മയും മേലാൽ ഇഞ്ചക്കാട്ടുവന്നു താമസിക്കണമെന്നു് തീൎച്ചയാക്കി. കിട്ടുഅമ്മാച്ചനും ആനന്തപ്പിള്ളയും ദമ്പതികളുടെ വരവിനെ അത്യന്തം കൌതുകത്തോടുകൂടെ പ്രതീക്ഷിച്ചു കൊണ്ടിരുന്നു. കൃഷികാൎ‌യ്യങ്ങൾ പുത്രനേയും വീട്ടുകാൎ‌യ്യങ്ങൾ മരുമകളേയും ഏല്പിച്ചു് വയസ്സുകാലത്തു് തങ്ങൾക്കു സുഖമായിരിക്കാമല്ലോ എന്നുള്ള സന്തോഷം അവൎക്കുണ്ടായി.

രുഗ്മിണിയമ്മ രൂപവതിയായ ഒരു സ്ത്രീയായിരുന്നുവെന്നു വരികിലും ശീലഗുണവും വിദ്യാഭ്യാസവുമുള്ളവളായിരുന്നില്ല. അതിലാളനയിൽ വളൎന്നുവന്നതുകൊണ്ടും വളരെ സമ്പത്തും ആഭിജാത്യവുമുള്ള കുടുബത്തിലെ ഏകസന്താനമായിരുന്നതുകൊണ്ടും ലോകപരിചയം വളരെ കുറവായിരുന്നു. തന്നെ ആശ്രയിച്ചു നില്ക്കുന്നവൎക്കോ തന്റെ സേവയുള്ളവൎക്കോ വല്ലതും കൊടുക്കുന്നതല്ലാതെ മറ്റുവിധത്തിലുള്ള ദാതൃത്വശീലം അവൾ അഭ്യസിച്ചിരുന്നില്ല. സാധുക്കളുടെനേൎക്കു് ആൎദ്രതയും ധൎമ്മബുദ്ധിയും ഇവൾക്കുണ്ടാവാൻ സംഗതിവന്നില്ല. സാധുക്കൾ എന്നൊരു വകക്കാർ ഉണ്ടോയെന്നും ഉണ്ടെങ്കിൽ അവർ എങ്ങനെയായിരുന്നു കാലക്ഷേപംചെയ്തിരുന്നതെന്നും ലോകത്തിലുള്ള പരിചയക്കുറവുകൊണ്ടു് ഇവൾക്കു മനസ്സിലാകുവാൻ ഇതേവരെ സാധിച്ചിട്ടില്ല. മറ്റുവിധത്തിലുള്ള അറിവുസമ്പാദിക്കുന്നതിനു് വിദ്യഭ്യാസക്കുറവുകൊണ്ടു് രുഗ്മിണിക്കു് ഇടവന്നില്ല. ഇങ്ങനെ കേവലം മൃഗപ്രായത്തിലാണു് രുഗ്മിണിയമ്മയുടെ വളൎച്ച. സമ്പത്സ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/69&oldid=158048" എന്ന താളിൽനിന്ന് ശേഖരിച്ചത്