ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
3


പ്രായനായി രവിമംഗലത്ത് ഒരു പ്രഭുകുമാരൻ ഉണ്ടായിരുന്നു. ഈ പ്രഭുകുമാരനു പള്ളിക്കൂടത്തിൽ പഠിച്ചു കൊണ്ടിരുന്ന കാലത്തു തന്നെ ഉമ്മിണിയെ വളരെ സ്നേഹമായിരുന്നു. പ്രഭുകുമാരൻ, വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ, ഉമ്മിണിയെ തന്റെ ഭൃത്യന്മാരിലൊരാളായി നിയമിച്ചു. ക്രമേണ ഉമ്മിണി, പ്രഭുകുമാരന്റെ വിശ്വസ്തഭൃത്യനായിതീൎന്നു. ഈ വിശ്വാസത്തിനെ ഉമ്മിണി യാതൊരു വിധത്തിലും ദുരുപയോഗം ചെയ്തില്ല. ഇങ്ങനെ കുറെ കാലം കഴിഞ്ഞപ്പോൾ, ഉമ്മിണിപ്പിള്ളയെ തന്റെ "കെട്ടുകെട്ടുകാറൻ" (മുതല്പിടിയും, കണക്കെഴുത്തും,കാൎ‌യ്യസ്ഥനും, എല്ലാം കൂടി ചേൎന്ന ഒരു ഉദ്യോഗം) ആക്കുവാൻ പ്രഭുകുമാരൻ നിശ്ചയിച്ചു. എന്നാൽ ഇത് ഉമ്മിണിപ്പിള്ളയ്ക്ക് അത്ര സമ്മതമായില്ല.

ഉമ്മിണിപ്പിള്ളയ്ക്ക് രവിമംഗലത്തു തന്നെ സ്ഥിരമായി താമസിക്കുന്നതിൽ അത്ര സന്തോഷമുണ്ടായിരുന്നില്ല. സത്യം,ധൎമ്മം, ജീവകാരുണ്യം, ഈശ്വരവിശ്വാസം ഈവക ഗുണങ്ങളിൽ ബഹുമാന മുള്ളവരാരും, ഒരു പ്രഭുകുടുംബത്തിലെ കാൎ‌യ്യസ്ഥൻ വേലയ്ക്കു മോഹിക്കരുതെന്നായിരുന്നു ഉമ്മിണിപ്പിള്ളയുടെ അഭിപ്രായം. ഒരു കാൎ‌യ്യസ്ഥന്റെയോ കെട്ടുകെട്ടുകാറന്റെയോ നിലയിൽ, തന്റെ മനസ്സിനു ഹിതമല്ലാത്ത വിധത്തിൽ പലതും ചെയ്യേണ്ടിവന്നേക്കുമെന്നുള്ള ഭയം ഉമ്മിണിപ്പിള്ളയ്ക്കു നല്ലവണ്ണം ഉണ്ടായിരുന്നു. അതുകൊണ്ട് ഈ ഉദ്യോഗം തനിക്കത്ര കൗതുകമുള്ളതല്ലെന്ന് ഉമ്മിണിപ്പിള്ള വണക്ക ത്തോടുകൂടി ബോധിപ്പിച്ചു. തനിയ്ക്കു, രവിമംഗലത്തു വകയായി സമീപത്തിൽ ഏതെങ്കിലും ഒരു പറമ്പു പാട്ടം ചാൎത്തി കിട്ടിയാൽ മതിയെന്നു ഉമ്മിണിപ്പിള്ള അപേക്ഷിച്ചു.അപേക്ഷാനുസരണം കുറഞ്ഞപാട്ടത്തിനു സമീപത്തിലുള്ള ഒരു നല്ല പറമ്പ് ഉമ്മിണിപ്പിള്ളക്കു ചാൎത്തികിട്ടുകയും ചെയ്തു. ഈ പറമ്പിൽ ഒരു ചെറിയ കെട്ടിടം ഉണ്ടായിരുന്നു. ഉമ്മിണിപ്പിള്ള പാട്ടമേറ്റ് അവിടെ പാൎപ്പായപ്പോൾ ആ കെട്ടിടത്തിൽ അറ്റകുറ്റപ്പെട്ടിരുന്ന സ്ഥലമെല്ലാം മണ്ണുവെച്ചുനന്നാക്കി കെട്ടിടത്തിനു ചുറ്റും ഒരു ചെറിയ മലക്കറി തോട്ടമുണ്ടാക്കി. ഉമ്മിണിപ്പിള്ള പ്രകൃത്യാപ്രയത്നശീലനായിരുന്നതു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/7&oldid=158049" എന്ന താളിൽനിന്ന് ശേഖരിച്ചത്