ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൩

മൃദ്ധിയുണ്ടായിരുന്നതുകൊണ്ടു് ഈവക ദോഷങ്ങളൊന്നും ആ സ്ത്രീയുടെ മറ്റു് ഐഹികാവസ്ഥകളെ ബാധിച്ചില്ല.

ശുദ്ധനായ കിട്ടുഅമ്മാച്ചനും സാധുവായ ആനന്തപ്പിള്ളയ്ക്കും ഉണ്ടായമാറ്റത്തേയാണു് ഇനി വിവരിക്കേണ്ടതു്. ശ്രീധരകുമാരനു രുഗ്മിണിയമ്മയും ഇഞ്ചക്കാട്ടു വന്നുചേൎന്നു് പ്രധാനഗൃഹത്തിൽ ഇവരുടെ താമസമായി. കിട്ടുഅമ്മാച്ചനും ആനന്തപ്പിള്ളയും ഭാൎഗ്ഗവിയും പ്രത്യേകമുണ്ടായിരുന്ന ചെറിയ ഗൃഹത്തിലേയ്ക്കു മാറുകയും ചെയ്തു.

രുഗ്മിണിയമ്മയ്ക്കു പ്രഥമദൃഷ്ടിയിൽതന്നെ ഭാൎഗ്ഗവിയെ അത്രപിടിച്ചില്ല. തന്റെ സമവയസ്ക്ക യായിരുന്ന ഭാൎഗ്ഗവിയിൽ ദുഷ്ടസ്ത്രീസഹജമായ ഒരസൂയയാണു് രുഗ്മിണിക്കു തോന്നിയതു്. കാലക്രമേണ ആ വീട്ടിൽ ഭാൎഗ്ഗവിയുടെ താമസം രുഗ്മിണിക്കു രുചിക്കാതായി. ഇപ്പോൾ ഗൃഹനായികയുടെ പദവി രുഗ്മിണിക്കായിരുന്നുവല്ലോ. ഇങ്ങനെ വീണ്ടും ഒരു ഗ്രഹപ്പകൎച്ച ഭാൎഗ്ഗവിക്കു വന്നുചേൎന്നു. ഭാൎഗ്ഗവിയ്ക്കു മാത്രമല്ല ഗ്രഹപ്പിഴയുണ്ടായതു്. രുഗ്മിണിയമ്മയെ ഒന്നു കാണുന്നതിന്നു് അത്യൌത്സുക്യത്തോടു കൂടിയിരുന്ന കിട്ടു അമ്മാച്ചനും ആനന്തപ്പിള്ളയ്ക്കും അതുപോലെതന്നെ ദുഷ്കാലംവന്നു. ഭൎത്താവിന്റെ മാതാപിതാക്കന്മാരെ അനുസരിക്കയും ബഹുമാനിക്കയും ചെയ്യേണ്ടതാണെന്നുള്ള നല്ലബുദ്ധി രുഗ്മിണിക്കുണ്ടായിരുന്നില്ല. അവൾഇവരെ യാതൊരുവിധത്തിലും ശുശ്രൂഷിച്ചിരുന്നില്ലെന്നു മാത്രമല്ല, ചിലകാൎ‌യ്യങ്ങളിൽ ഉപദ്രവിക്കുകയുമാണു് ചെയ്തുവന്നതു്. തന്റെ ഭൎത്താവുമായുള്ള പെരുമാറ്റവും അത്ര തൃപ്തികരമായിരുന്നില്ല. ഭൎത്താവിനെ അനുസരിച്ചു നടക്കയെന്നുള്ളതു് രുഗ്മിണിയമ്മയുടെ ശീലമല്ലായിരുന്നു. അവൾക്കു് അഹിതമായിട്ടു് ശ്രീധരകുമാരൻ എന്തെങ്കിലും പറഞ്ഞാൽ അവൾ അതികഠിനമായി ശഠിക്കും. വളരെ സ്വത്തുള്ള കുടുംബത്തിലെ ഏകസന്താനമെന്നുള്ള അഹംഭാവം ഈ വിഷയത്തിലും അവളെ അത്യധികം ഗൎവിഷ്ഠയാക്കി. കിട്ടു അമ്മാച്ചനോടും ആനന്തിപ്പിള്ളയോടും സ്വൈരമായി സ്വല്പനേരം സംസാരിപ്പാൻപോലും ഇവൾ ശ്രീധരകുമാരനെ അനുവദിച്ചില്ല ഇങ്ങനെ വിവാഹംകൊണ്ടു് ഒരുവലിയ കുഴക്കിലാണു് ശ്രീധരകുമാരൻ അകപ്പെട്ടതു്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/70&oldid=158050" എന്ന താളിൽനിന്ന് ശേഖരിച്ചത്