ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൪


ണ്ടു സൎക്കാരിൽനിന്ന് അന്യായമായ തീൎപ്പുചെയ്യുവാൻ സംഗതിയായിട്ടുണ്ടെന്നും, ദ്രോഹ ക്കുറ്റത്തിനു ഇവളെ കഠിനമായിട്ടു ശിക്ഷിക്കേണ്ടതാണെന്നും പറ." ഇത്രയും പറഞ്ഞുതീരുന്നതിനു മുമ്പിൽ ഭുത്യൻ കുഞ്ഞിയുടെ പുറകിൽ കൂടിവന്ന് കഴുത്തിൽപിടിച്ചു ഒന്നുതള്ളിക്കൊണ്ട് " നട! നീ കുഴിച്ചകുഴിയിൽ നീതന്നെ വീണു. കള്ളവും കൌശലവും എന്നെന്നേക്കും നടക്കുമോ. നീ ഇവിടത്തെ കൊച്ചമ്മമാരെ വളരെക്കാലം കളിപ്പിച്ചു. ഇപ്പഴെങ്കിലും നിന്റെ ചെമ്പു തെളിഞ്ഞല്ലോ. നിലാവൊണ്ടെന്നുവച്ചു വെളുക്കണവരെ കക്കാൻതൊടങ്ങിയാലോ" എന്നിങ്ങനെ പറഞ്ഞുകൊണ്ട് കുഞ്ഞിയേ വീട്ടിനുപുറത്തേക്കു നടത്തിക്കൊണ്ടു് അകമ്പടിയായിട്ട് ആ ഭൃത്യ൯ പിന്നാലെ നടന്നു. കുഞ്ഞി അധോമുഖിയായിട്ടു മുമ്പേ നടകൊണ്ടു. പിന്നാലെ അവിടെക്കൂടിയിരുന്നവരൊക്കെ എത്തി. ഇങ്ങനെ കുഞ്ഞിയെ പോലീസ്സു കച്ചേരിയിലേക്കു കൊണ്ടുപോയി. വഴിക്കു കുഞ്ഞിയുടെ പുറകിൽ കൂടിയിരുന്നവരോരോരുത്തർ അവരവൎക്കു തോന്നിയമാതിരിയിലെല്ലാം കുഞ്ഞിയെ ശകാരിച്ചുകൊണ്ടുതന്നെ കൂടെ പോയി.

ഒരുസാക്ഷിയുടെ നിലയിൽ ദ്രോഹോദ്ധേശത്തോടുകൂടി കളവുപറഞ്ഞെന്നുള്ള കുറ്റം കുഞ്ഞിയുടെ പേരിൽ പ്രബലമായി. ഇതിനുശിക്ഷയായിട്ടു അവളെ നാടു കടത്തുവാനും വിധിച്ചു. മുറപ്രകാരം സൎക്കാരിൽ നിന്നും ശിക്ഷ നടത്തി. കുഞ്ഞിയെപറ്റി പിന്നീടാരും ഒന്നും കേട്ടിട്ടല്ല, എടവാ കടത്തിയതുവരെ ഉള്ള കഥ എല്ലാവൎക്കും അറിയാമായിരുന്നു. അവളുടെ ദ്രോഹബുദ്ധിക്കു ഇങ്ങനെ ദൈവശിക്ഷ ലഭിച്ചു.

മോതിരം കിട്ടിയവൎത്തമാനം നാടൊക്കെ പരന്നു കഴിഞ്ഞു. ആശാനെയും ഭാൎഗ്ഗവിയേയും ശിക്ഷിച്ച മജിസ്രേട്ടുകുമാരപ്പിള്ള ൟ വൎത്തമാനം അറിഞ്ഞയുടനേ സൎക്കാർ ജോലി രാജികൊടുത്തു.. ൟ ആൾ വളരെ കണിശക്കാരനും ഗൌരവമുള്ളവനും കാഴ്ചയിൽ വളരെക്രൂരനും ആയിരുന്നുവെങ്കിലും നിയമാനുസരണമായ ന്യായം മാത്രമേ ചെയ്കയുള്ളുവെന്നു ദൃഢമായ വ്രതമുള്ളയാളായിരുന്നു. എത്ര നീതിതൽപരനായ ന്യായാതിപതിയും ചിലപ്പോൾ താനറിയാതെ അനീതി പ്രവൎത്തിച്ചുപോകുന്നു. ഒരിക്കലും ഒന്നുകൊണ്ടും തെറ്റിപ്പോകാതെയിരിക്ക എന്നുള്ളത് മനുഷ്യസാദ്ധ്യമല്ല. ഒരിക്കലും തെറ്റാതെി വിധിയെഴുതുന്ന ന്യായാധിപതി ദൈവംമാത്രമെയുള്ള. എ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/82&oldid=158063" എന്ന താളിൽനിന്ന് ശേഖരിച്ചത്