ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൮


നാ കൊ:--ശാസ്ത്രികൾ പറഞ്ഞ ദിക്ക് ഇവിടെനിന്നു അല്പം ദൂരത്തിലാണു. ഇന്നിനി പോയാൽ മടങ്ങി വരാൻ രാത്രിയായിപ്പോകും. നാളെ വെളുപ്പാൻ കാലത്തു നാലുമണിക്കു മുമ്പ് ഇവിടെ നിന്നും തിരിച്ചാൽ അതിരാവിലെ അവിടെ എത്താം. നിനക്കു സഹായത്തിനു ആരെങ്കിലും കൂടെ വേണം.

കമല:-- കൂടെ വേറെയാരും വേണ്ടമ്മേ. മേനാക്കാർ ഉണ്ടല്ലോ. പിന്നെ ആ കൊച്ചുപെണ്ണ്, ജാനകികൂടെ ഇരുന്നോട്ടെ. റോഡ്ഢരുകിൽ മേനാവു നിറുത്തി പറഞ്ഞ സ്ഥലത്തിറങ്ങി അൻവേഷിക്കാം. ഉത്സാഹമായി ആ കാട്ടിൻപുറങ്ങളിൽ നടന്നുകൊണ്ടിരിക്കായാണെന്നേ കാണുന്നവർ വിചാരിക്കയുള്ളൂ.

പിറ്റേന്നാൾ അതിരാവിലേ കമലമ്മയും ഒരു മേനാവിൽ വേലക്കാരി ജാനകിയുംകൂടി കയറി തിരിച്ചു. ശാസ്ത്രികൾ പറഞ്ഞ ദിക്കിനെ ലക്ഷ്യമാക്കി ഒരു മൂന്നാലുനാഴിക പോയതിന്റെ ശേഷം റോഡ്ഡരുകിൽ ഒരിടത്തു മേനാവുകെട്ടി കമലമ്മയും ജാനകിയും ഇറങ്ങി. ചെറിയ കുന്നുകളും കുറ്റിക്കാടുകളും ഉള്ള ഓരോ പറമ്പുകളിൽകൂടി കടന്ന് ഇവർ ഉമ്മിണിപ്പിള്ള ആശാന്റെ ശവ കുടീരം അൻവേഷിച്ചു നടന്നു.

------------+--------------
അദ്ധ്യായം ൧൭
--------------------------



വിലപിതമിതു മതി വരുവതു സുഖമിനി

ഞ്ചക്കാട്ടു നിന്നും പുറത്താക്കപ്പെട്ട ഭാൎഗ്ഗവി ആശാന്റെ ശവകുടീരത്തിലിരുന്ന് രാത്രി കഴിച്ചുകൂട്ടുകയായിരുന്നുവെന്നു ൧ർ-ആമദ്ധ്യായത്തിൽ വിവരിച്ചിരുന്നുവല്ലോ. ശവകുടീരത്തിനടുത്തുണ്ടായിരുന്ന മൺതിട്ടയിൽ കയറിയിരുന്ന ഭാൎഗ്ഗവി അങ്ങനെ തന്നെ നേരം വെളുപ്പിച്ചു. ഏകദേശം നല്ല പ്രഭാതമായി. ഇനി എങ്ങോട്ടേക്കെങ്കിലും പുറപ്പെടണമെന്നു തീൎച്ചയാക്കി ആലോചിച്ചപ്പോഴാണു തന്റെ നിരാലംബമായ അവസ്ഥ അവൾക്കു ബോധം വന്നത്. എങ്ങോട്ടു പോകും? ആരെ ആശ്രയിക്കും? യൗവ്വനയുക്തയായ ഒരു സ്ത്രീ ഇതുപോലെ അലഞ്ഞുനടക്കുന്നതു കണ്ടാൽ ജനങ്ങൾ എന്തു വിചാരിക്കും? ഈ വക വിചാരങ്ങൾ കൊണ്ടു മനസ്സു കുഴങ്ങി ദേഹം തളൎന്ന് അവൾ വിവശയായി വീ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/86&oldid=158067" എന്ന താളിൽനിന്ന് ശേഖരിച്ചത്