ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൮


ടന്നു വഹിച്ചിരുന്ന ഉദ്യോഗത്തിന്റെ ധൎമ്മങ്ങളെ ആചരിക്ക മാത്രമല്ലേ അവിടന്നു ചെയ്തുള്ളൂ. അതു കൂടാതെ നിവൃത്തിയുണ്ടോ. തെളിവനുസരിച്ചാണല്ലോ എന്റെ പേരിലുള്ള കേസ്സ് അവിടന്നു തീരുമാനിച്ചത്. മന:പൂൎവ്വമായി അവിടന്ന് യാതൊന്നും ചെയ്തിട്ടില്ലല്ലോ.ഞങ്ങളുടെ ദുഷ്ക്കാലം കൊണ്ട് ഞാനും അച്ഛനും കുറെ കഷ്ടതയനുഭവിക്കേണ്ടിവന്നുവെന്നേ വിചാരിക്കാനുള്ളൂ.

യുക്തിപൂൎവ്വവും വിനീതവും ആയ ൟ മറുപടി കേട്ടപ്പോൾ കുമാരപിള്ളയ്ക്കു ഭാൎഗ്ഗവിയെക്കുറിച്ച് ഏറ്റവും ബഹുമാനവും സ്നേഹവും തോന്നി. ഭാൎഗ്ഗവിയുടെ പ്രായത്തിലുള്ള ഒരു പെൺകുട്ടിയ്ക്ക് ഇത്രത്തോളം ബുദ്ധിയും വാഗ്വൈഭവവും ഉണ്ടാകുന്നത് സാധാരണമല്ലെന്നു കുമാരപിള്ളയ്ക്കു ബോധമുണ്ടായിരുന്നു. "ഇത്ര വൈഭവമുള്ള ഒരു പെൺകുട്ടിയുടെ പിതാവായിരിക്കുന്നവൻ തന്നെയാണു ഭാഗ്യവാൻ. ഹാ! ദൈവമേ! ആ സാധു ഉമ്മിണിപ്പിള്ള ആശാനു അല്പകാലം കൂടെ ജീവിച്ചിരിക്കാൻ സംഗതി വന്നില്ലല്ലോ". എന്നിങ്ങനെ കുമാരപിള്ള വിചാരിച്ചു വ്യസനിച്ചു.

കുമാരപിള്ളയ്ക്ക് ഭാൎഗ്ഗവിയെക്കുറിച്ച് വാത്സല്യം ക്രമേണ വൎദ്ധിച്കുവന്നു. കുമാരപിള്ള രവിമംഗലത്തു ഒരു നിത്യനായിരുന്നതുകൊണ്ട് ഭാൎഗ്ഗവിയുടെ ഗുണങ്ങളേ അടുത്തു പരിചയിച്ചറിയുന്നതിനും സംഗതിയായി. ഇങ്ങനെ രണ്ടാമതും ഭാൎഗ്ഗവി ഇരവിപുരത്തു താമസം തുടങ്ങീട്ട് ഒരു മാസത്തോളം കഴിഞ്ഞു.

പെൻഷൻഡ് മജിസ്ത്രേട്ട കുമാരപിള്ളയുടെ അനന്തിരവൻ, മാധവൻ, അഥവാ, മാധവൻപിള്ള, ഇത്രനാളും തിരുവനന്തപുരത്തു താമസിച്ച് പഠിക്കുകയായിരുന്നു. ഇയ്യാൾക്ക് ഇപ്പോൾ ൨൨ വയസ്സു പ്രായമുണ്ട്. മാധവൻപിള്ളയുടെ അച്ഛനും അമ്മയും അയാൾക്കു നന്നേ ചെറുപ്പമായിരി ക്കുമ്പോൾ തന്നെ മരിച്ചു പോയി. കുമാരപിള്ളയുടെ അനന്തരാവകാശിയായി മാധവൻപിള്ള ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവരുടെ കുടുംബം സ്വതേ ധനപുഷ്ടിയുള്ള ഒന്നാണു.കുമാരപിള്ള ഒരു ബ്രഹ്മചാരിയായിരുന്നതുകൊണ്ട് അയാളുടെ സ്വന്തസമ്പാദ്യങ്ങൾക്കും അവകാശി മാധവൻ പിള്ള തന്നെയായിരുന്നു. സൎക്കാരുദ്യോഗം രാജികൊടുത്തതിന്റെ ശേഷം ഏതാണ്ടൊരു വേദാന്തിയുടെ മട്ടിലാണു കുമാരപിള്ള ജീവിതം കഴി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/96&oldid=158078" എന്ന താളിൽനിന്ന് ശേഖരിച്ചത്