ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കൊടുത്തിട്ട നിവേദ്യങ്ങൾ കുളത്തിൽ ഇടും. അസ്ഥികൊണ്ടുപോ യി വീട്ടിനരികെ കുഴിച്ചിട്ടിട്ടു 12ാം ദിവസംവരെ ബലികൊടുക്കും. 11ാംദിവസം പുലപോകും.

വിവാഹം ശൈശവത്തിലാകുന്നു. തിരളുംമുമ്പ കഴിഞ്ഞി ട്ടില്ലെങ്കിൽ ധൎമ്മവിവാഹം എന്ന ക്രിയചെയ്യണം. അത ഒരു വൃ ദ്ധനായിരിക്കും. പെണ്ണിന്റെ പിതാമഹൻ ഉത്തമം. ഇല്ലെങ്കിൽ ഒരു മരത്തിനോടൊ അസ്ത്രത്തോടൊ.

ചക്കാൻ.

വടക്കേമലയാളത്തിൽ വാണിയൻ, തെക്കെമലയാളത്തിൽ വട്ടെക്കാടൻ എന്നും പറയും. ഇവർ മറേറവരേക്കാൾ ഉയൎന്നവ രാണ. ഇവരെ തൊട്ടാൽ നായന്മാൎക്ക അശുദ്ധിയില്ല. ഇവൎക്ക് ക്ഷേത്രങ്ങളിൽ കടക്കാം. മറേറവൎക്ക പാടില്ല. ചക്കാന്റെ പൎ‌യ്യാ യമാകുന്നു ചക്കിആലവൻ

ചക്കിളിയൻ.

ഇവനൊ പറയനൊ താഴെ എന്ന സംശയം. താലിആ ദ്യംകെട്ടുക ഒരു ആവീരചെടിയോടാകുന്നു. തിരളുംമുമ്പ വിവാ ഹം വേണമെന്നില്ല. സ്ത്രീക്കു പുരുഷനേക്കാൾ വയസ്സ ഏറാം. വിവെക്ക വിവാഹമാവാം. ഭൎത്താവിന ഭാൎ‌യ്യയെയും ഭാൎ‌യ്യക്ക ഭ ൎത്താവിനെയും ഉപേക്ഷിക്കാം. 12-ക. 12-ണ കൊടുത്താൽ മതി. സ്ത്രീകൾ സുന്ദരികളാണെന്നു വിചാരിച്ചവരുന്നു. പത്മിനികളാ ണത്രെ. എന്തമാംസവും ഭക്ഷിക്കും. മദ്യം ധാരാളം കുടിക്കും. പച്ചകുത്തുക നടപ്പാണ. അത നെററിക്ക മാത്രമല്ല. നെഞ്ഞ ത്തും കയ്യിന്മേലുംകൂടി തന്റെ പേരും സ്ത്രീരുപവും മററും കുത്തും. മധുരജില്ലയിൽ പുരുഷന്മാർ വലംകൈക്കാരാണ. സ്ത്രീകൾ എ ടംകൈക്കാരും. കമ്മാളൻ, പള്ളി, കൈക്കോളൻ ഇവൎക്ക ചെ ണ്ടകൊട്ടാൻ ചക്കിളിയനാണ. പെണ്ണുതിരണ്ടാൽ ഭൎത്താവഎങ്കി ലും അമ്മാമനെങ്കിലും പച്ച എലകളും കൊമ്പുകൊണ്ട ഒരു പന്തലുണ്ടാക്ക അതിൽ പാൎപ്പിക്കും. മാംസം, തയിർ, പാൽ ക ഴിച്ചുകൂടാ. ഒടുവിൽ പന്തൽ ചുട്ടുകളയണം. വിവാഹത്തിന പെ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/105&oldid=158089" എന്ന താളിൽനിന്ന് ശേഖരിച്ചത്