ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


-96-

ഒരു തലയും മൂന്നു മുഖം എഴുതിയ ഒരു കുടവും വെച്ചുകെട്ടി എടുക്കും. മുഖം ഒന്ന് വെളുപ്പ്, ഒന്ന് കറുപ്പ്, ഒന്ന് ചുകപ്പ് ഈ നിറമായിരിക്കും. കണ്ണുകൾക്ക് പകരം കോഴിമുട്ടയാണ്‌. വാദ്യഘോഷത്തോടുകൂടി എഴുന്നെള്ളത്തായി ചുടലയിൽ പോകും. അവിടെ ആടിനെ അറുത്ത്, റാക്ക് മുതലായ്ത് പൂജിച്ചിട്ട് തല വലിച്ചെറിയും. ശിവൻ അറുത്ത ബ്രഹ്മാവിന്റെ തലയാണത്രേ ഇത്. ശവങ്ങൾ ദഹിപ്പിച്ചതിന്റെ സമീപം ശവവെണ്ണീർ കൊണ്ട് അഞ്ച് “തൃക്കാക്കൂരപ്പ”ന്റെ മാതിരി ഉണ്ടാക്കും. ഗണപതിയാണെന്ന ധ്യാനം. വഴിപാടായി ഓരോരുത്തർ പയർ മുതലായ്ത് വേവിച്ചത്, കുപ്പിവള, വെറ്റില, അരിമാവ്കൊണ്ട് കൈകാൽ മുതലായ അവയവങ്ങൾ ഈ വക കൊണ്ടുവന്നതെല്ലാം മേൽക്കുമേൽ കൂട്ടും. ഉടനെ കൂടിയവർ മീതെവീണ്‌ കിട്ടിയതുംകൊണ്ട് പോകും. അനവധി ആൾക്ക് ഉറച്ചിൽ ഉണ്ടാകും. ശവവെണ്ണീർ തിന്നും. അസ്ഥി കിട്ടിയാൽ കടിക്കും. ഈ വെണ്ണീർ വളരെ ഫലമുള്ളതാണത്രെ. തിന്നാൽ ദേവതോപദ്രവങ്ങൾ മാറും. മച്ചികൾ പ്രസവിക്കും. ചിലർ പ്രാൎത്ഥനയായിട്ട് ശിവന്റെ വേഷം കെട്ടും. ഈ ഉൽസവത്തിന്റെ ഉദ്ഭവം താഴെ പറയും പ്രകാരമാണെന്നു പറയുന്നു. ശിവന്നും ബ്രഹ്മാവിന്നും തല ഒപ്പമായിരുന്നു. സ്വയംവരസമയം പാൎവ്വതിക്കു ശിവനെ തിരിച്ചറിവാൻ കഴിഞ്ഞില്ല. അതിനാൽ ശിവൻ ബ്രഹ്മാവിന്റെ ശിരസ്സുകളിൽ ഒന്ന് വെട്ടിക്കളഞ്ഞു. എന്നാൽ തല ശിവന്റെ കയ്യിന്മേൽ നിന്നു വിട്ടില്ല. വിടുത്തുവാനും കുലപാതകദോഷം പോകുവാനും ശിവൻ പലെ ദിക്കിലും സഞ്ചരിച്ചു. ഒടുക്കം മലയന്നൂർ ശ്മശാനത്തിലെത്തി. അവിടെ പല ഭൂതഗണങ്ങളും ശവം ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. പാൎവ്വതിയും അവിടെ എത്തി-ശിവനെ തിരിച്ചറിവാൻ സാധിച്ചില്ല. അപ്പോൾ കപാലം ചിരിച്ച് ശിവന്റെ കയ്യിൽനിന്നു വീണു. ഭൂതങ്ങൾക്ക് ബഹു സന്തോഷമായി. അവർ പല സസ്യങ്ങളെ ഒരു വലിയ പാത്രത്തിലിട്ട് അതിൽ നിന്ന് ഒരു മധുരമദ്യം ഉണ്ടാക്കി അത് കഴിച്ചു. അപ്പോൾ ശിവന്ന് പാപമോചനം വന്നു. ഇത് നിമിത്തം ഉൽസവ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/110&oldid=158095" എന്ന താളിൽനിന്ന് ശേഖരിച്ചത്