ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


-97-


ത്തിങ്കൽ ശിവന്ന് മദ്യം നിവേദിക്കും. ഇത്പോലെ ഒരു കൎമ്മം വാജാളപേട്ടാ എന്ന സ്ഥലത്തും നടത്തിവരുന്നുണ്ട്.

ചെമ്പോട്ടി.


കമ്മാളരിൽ മീതെ മലയാളത്തിൽ ഒരു കൂട്ടർ. തളിപ്പറമ്പ് ക്ഷേത്രം ചെമ്പുതകിട് തറച്ച കലശസമയം ശ്രീകോവിലിൽ നിന്ന് ഒരു ചെമ്പോട്ടി അവന്റെ പണി അവസാനിപ്പിച്ച് പുറത്ത് വന്നു. ശുദ്ധം മാറ്റി എന്നായി. അപ്പോൾ അശരീരി വാക്കുണ്ടായി. അന്ന് മുതല്ക്ക് അശുദ്ധിയില്ല.

ചെറുമൻ.


പുലയൻ, കണക്കൻ, രൊളൻ, ഏറാളൻ, കൂടാൻ ഇങ്ങിനെ ജാതിയുണ്ട്. കൂടാൻ മിക്കതും വള്ളുവനാട്ടാണ്‌. ഏറാളൻ പാലക്കാട്ടും, വള്ളുവനാട്ടും. ആലൻ പറമ്പൻ ഇങ്ങിനേയും ജാതിയുണ്ട്. ആകെ 37 ആണത്രേ. തിരുവാങ്കൂറിൽ അയ്ക്കരയജമാനൻ എന്ന ഒരുവനുണ്ട്. അവന്റെ പൂൎവ്വന്മാർ പുലയരാജാക്കന്മാരായിരുന്നുപോൽ. ഒരിക്കൽ ഒരു പുലയനും പുലച്ചിയുമനന്തൻ കാട്ടിൽ പാൎത്തിരുന്നു. ഒരുനാൾ ഒരു കുട്ടിയുടെ കരച്ചിൽ കേട്ട് ചെന്നു നോക്കുമ്പോൾ ഒരു കുട്ടി നിലത്ത് കിടക്കുന്നതും ഒരു സൎപ്പം അതിനെ കാത്തുകൊണ്ടിരിക്കുന്നതും കണ്ടു. വിസ്മയിച്ച് എടുത്തുകൊണ്ട്പോന്ന് തന്റെ കുട്ടിയെപ്പോലെ വളൎത്തി. രാജാവ് കേട്ടപ്പോൾ കുട്ടിയെ കണ്ട സ്ഥലത്ത് ഒരു ക്ഷേത്രം നിൎമ്മിച്ച്` ശ്രീപത്മനാഭനെ പ്രതിഷ്ഠിച്ചു. തിരുവനന്തപുരത്ത് മുമ്പ് ഒരു പുലയൻ രാജാവായി വാണിരുന്നു എന്ന് ഇന്നും പുലയർ പറയുന്നു. ഇറയൻ എന്നൊരു ജാതിയുണ്ട്. അവൎക്ക് ഇറവരെ അടുത്തുവരാം എന്നൎത്ഥം. 1792-ൽ ഇംഗ്ലീഷുകാരുടെ ഭരണം മലയാളത്തിൽ തുടങ്ങിയപ്പോൾ ഒരു പരസ്യം ഉണ്ടായി അടിമവ്യാപാരം പാടില്ലെന്ന്. ചെറുമക്കളെ നികുതിബാക്കിക്ക് വിറ്റിരുന്നു. ആ നടപ്പ് 1819-ൽ നിൎത്തി. സൎക്കാർ ഭൂമികളിലെ ചെറുമക്കളുടെ നികുതി ഉറുപ്പിക 927-13-ം ഉണ്ടായിരുന്നത് 1836-ൽ വിട്ടു. ഇവരെ വിധികടത്തിന്‌ ജപ്തിചെയ്ത് വിൽക്കലും ഉണ്ടായിരുന്നു. കൊച്ചി ശീമയിൽ വിളക്കത്തലവൻ, മണ്ണാൻ, പാണൻ,

                                                 7

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/111&oldid=158096" എന്ന താളിൽനിന്ന് ശേഖരിച്ചത്