ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-110-

ഷന്റെ പിന്നിലായിട്ട നിൽക്കണം. വഴിയെ ഇവനും ചങ്ങാതിമാരും ഭക്ഷണം കഴിക്കും. പെണ്ണിന്റെ അമ്മ മണവാളന്നും തണ്ടാൻ ചങ്ങാതിമാൎക്കും വിളമ്പികൊടുക്കണം. പെണ്ണിന്റെ അമ്മ മണവാളന്റെ എലയിൽനിന്ന കുറെ ചോറ്റിൽ പഴവും പപ്പടവും പഞ്ചസാരയും നെയ്യും കൂട്ടികുഴച്ച മൂന്നപ്രാവശ്യം അവന വായിലേക്കു കാട്ടും, ഭക്ഷിപ്പാനയക്കില്ല. മണ്ണാത്തിക്കുകൊടുക്കും. മണവാളന്റെ പെങ്ങൾ ഇങ്ങിനെ പെണ്ണിന്നും പ്രവൃത്തിക്കും. ഈ ചോറ്റിന്ന അയിനി എന്നാണ പേർ. അകമ്പടി നായന്മാർ ഓരോരുത്തൎക്ക കല്യാത്തലെനാൾ മൂന്ന എടങ്ങഴി അരി, പത്തപന്ത്രണ്ട പപ്പടം, പഴം ഒര നാളികേരം, കുറെ കൂട്ടുവാൻ വെപ്പാനുഅള്ളത ഇതൊക്ക മണവാളൻ കൊടുക്കണം.കല്യാണത്തിങ്കൽ എത്തിയാൽ അവൎക്ക അവിൽ, അപ്പം, നാളികേരം, കുടിപ്പാൻ റാക്ക, ഇതെല്ലാം കൊടുക്കണം മംഗലംകഴിഞ്ഞ പുറപ്പെടുന്ന സമയം പെണ്ണിന്റെ മച്ചനർ (അഛൻ പെങ്ങളുടെ മകൻ) രണ്ടപണം ചോദിക്കും പെണ്ണിനെ കൊണ്ടുപോകാനുള്ള അനുവാദത്തിനായി. പെണ്ണിനെ ഭൎത്താവിന്റെ പെങ്ങന്മാരാണ പിടിച്ചും കൊണ്ടുപോകേണ്ടത. തെക്കേമലയാളത്തിൽ എങ്ങും പെണ്ണിന്റെ അഛന്റെ പെങ്ങളുടെ മകന്ന അവളെ വിവാഹം ചെയ്‌വാൻ ഒന്നാമതായി അവകാശം ഉണ്ട. ഇവനല്ലാതെ ആരാനാണ വിവാഹം ചെയ്യുന്നതെങ്കിൽ ഇവന്ന രണ്ട പണത്തിന്ന അവകാശമുണ്ടായിരിക്കും.ഭൎത്താവിന്റെ വീട്ടിൽ എത്തിയാൽ അയിനിച്ചോർ എന്ന മുമ്പ വൎണ്ണിച്ച ക്രിയ പെണ്ണിന ആണിന്റെ അമ്മ പെങ്ങന്മാർ പിന്നേയുംചെയ്യണം. പിന്നേയാണ സാധാരണമായി ആചാരം എന്ന ക്രിയ. സംബന്ധികൾ നൂറ്റൊന്ന പണം കൊടുക്കേണ്ടതാണ. ശക്തിയില്ലെങ്കിൽ ഇരുപത്തൊന്നായാലും മതി. ബാക്കിയുള്ളവർ യഥാശക്തി. ഈ കൊടുക്കുന്നത മേലിൽ മടങ്ങികൊടുക്കുമെന്നാണ സങ്കല്പം. തണ്ടാൻ ഇതിന്റെ ഒരശരിയായ കണക്ക തെയ്യാറാക്കിച്ച മണവാളന്ന കൊടുക്കണം. അതിന്ന അവന എടുന്ന അവകാശമുണ്ട. എഴുത്തകാരന്നും, നാണ്യം നോട്ടം നോക്കിയവന്നും ഓരൊകെട്ട വെറ്റിലയും നന്നാല അടെക്കയും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/124&oldid=158110" എന്ന താളിൽനിന്ന് ശേഖരിച്ചത്