ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


                    -114-

രാൻ പറയും. ഇതകൂടാതെയുള്ള ക്രിയകൾ മിക്കതും നായന്മാരേ പോലെതന്നെയാകുന്നു. ശിശുവിന്റെ മുടികളയുക മൂന്നാംവയസ്സിലൊ അഞ്ചാംവയസ്സിലൊ ആണ. കുട്ടികളെ എഴുത്തിനവെക്കുക (വിദ്യാഭ്യാസം ആരംഭിക്കുക) നവരാത്രി ദശമിദിവസമാകുന്നു. താലികെട്ട പെണ്ണതിരളുംമുമ്പ വേണം. കല്യാണം നാലദിവസമാണ. അന്നും തിരണ്ട മാതിരിതന്നെ മത്സ്യമാംസം പാടില്ല. ഉപ്പും വഹിയാ. ആകാശം, കാക്ക, പൂച്ച ഇത കണ്ടകൂടാ. ചാലിയൻ മന്ത്രകോടി കൊടുക്കണം. പന്തലിൽ ഒരപായയിൽ മണ വെച്ചിട്ടുണ്ടാകും. അമ്മായി പായിൽ ഇരിക്കണം. അമ്മാമൻ കുട്ടിയെ എടുത്ത പന്തൽ മൂന്നപ്രദക്ഷിണം വെച്ചിട്ട അമ്മായിയുടെ മടിയിൽ കൊടുക്കും. അവളാണ താലികെട്ടാൻ. കെട്ടു കഴിഞ്ഞാൽ 3 എലയിൽ ചോറും കറികളും വിളമ്പി അതിൽ നിന്ന കുറേശ്ശ 3 പ്രാവശ്യം അമ്മായി കുട്ടിയുടെ വായിൽകാട്ടും. ഭക്ഷിപ്പാനയക്കയില്ല. വഴിയെ ക്ഷേത്രത്തിൽ കൊണ്ടുപോകും. ചിലസമയം ഭൎത്താവാവാൻ പോകുന്നവൻ തന്നെയായിരിക്കും താലികെട്ടാൻ. അപ്പോൾ അവന്റെ പെങ്ങളായിരിക്കും അമ്മായിക്ക പകരം. ഭൎത്താവ താലികെട്ടിയാൽ വിവാഹമോചനം പാടില്ല. ഭൎത്താവ മരിച്ചപോയാൽ വിധവെക്ക പിന്നെ വിവാഹവുമില്ല. ചാവക്കാട പ്രദേശത്ത അല്പം ചില ഭേദങ്ങളുണ്ട. താലികെട്ടുക ഭൎത്താവാവാൻ പോകുന്നവനൊ അവന പകരം ഒരുത്തനൊ ആയിരിക്കും. അടിയന്തരം തുടങ്ങുന്നതിന 7 ദിവസം മുമ്പ തണ്ടാൻ എന്ന അവകാശിയുടെ അനുവാദത്തോടുകൂടി ദേശത്താശാരി പന്തലിന്ന കഴുങ്ങമുറിച്ച അതിന്റെ കഷണം കല്യാണ പന്തലിന്റെ തെക്കുകിഴക്കെ തൂണായി നാട്ടണം. 6-ആം ദിവസമാണ പെണ്ണിനെ പടിഞ്ഞാറ്റയിലിരുത്തുക. ആശാരി മണകൊണ്ടുവരണം. അതിന്റെ ചിലവ അഛൻ ചെയ്യണം. മണ ആശാരി പൂജിക്കണം. അപ്പോഴെക്ക മണവാളന്റെ കൂട്ടർ എത്തും. പന്തലിൽ ഒരവിളക്ക കൊളുത്തി അതിന്നരികെ നിറ എടങ്ങഴിയും നാഴിയും ഒര കണ്ണാടിയും കിണ്ടിയും വെള്ളവും ചെപ്പും വെക്കണം. തണ്ടാത്തിയും കുട്ടിയുടെ അമ്മായിയുംകൂടി അ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/128&oldid=158114" എന്ന താളിൽനിന്ന് ശേഖരിച്ചത്