ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ൎക്കും സമം. ഇവർ വലിയ ഉത്സാഹശീലന്മാരും വലിയ കച്ചോടക്കാരും പണം കടം കൊടുക്കുന്നവരും ആണ. ഒര ആൺകുട്ടി ജനിച്ച ഉടന കുറെ ഉറുപ്പിക നീക്കിവെക്കും. അതിന്റെ പലിശ അതിന്റെ വിദ്യാഭ്യാസത്തിന്നാണ. കാൎയ്യശേഷിയായാൽ മറ്റൊരാളുടേ കീഴായി കച്ചവടത്തിനൊ ഏജണ്ടായൊ അയക്കും. കുറെ ദ്രവ്യവും സഹായിക്കും. ചിലപ്പോൾ ലക്ഷം ഉറുപ്പികവരെ കൊടുക്കും. ഓലകഷണത്തിൽ ഒര കുറിപ്പ മതി ലക്ഷ്യം.അകത്തെചിലവ മിക്കതും ഭാൎയ്യ വട്ടികൊട്ടയുണ്ടാാക്കിയും നൂൽനൂറ്റും കഴിക്കും. ലാഭത്തിൽ ഉറുപ്പിക ഒന്നിന്ന ഒര പൈകണ്ട ധൎമ്മവിഷയങ്ങൾക്ക നീക്കിവെക്കുക സാധാരണമാണ. വളരെ ഭക്തന്മാരും ദാതാക്കളൂമാകുന്നു. ഒരുത്തൻ കുഴങ്ങിയാൽ ബാക്കിയുള്ളവർ ഒന്നിച്ച ചേൎന്ന അവനെ വീണ്ടും ഉദ്ധരിക്കും. വീരശൈവന്മാരാണ. ദ്രവ്യവിഷയത്തിൽ ബഹുകൃത്യക്കാരാണ. ഒർ സംബന്ധി വിരുന്ന ചെന്നാൽ ഒര നേരത്തെ ഭക്ഷണം മാത്രം വെറുതെ കൊടുക്കും. അധികം പാൎത്താൽ അവന്റെ പേൎക്ക ചിലവെഴുതും. ഇവൎക്ക ഹിന്തുക്ഷേത്രങ്ങളിൽ ശ്രീകോവിലിന്റെ വാതിൽക്കലോളം ചെല്ലാം. അഛനും മക്കളൂം എല്ല്ലാം ഒരു വീട്ടിൽ തന്നെ പാൎത്താലും വിവാഹം കഴിഞ്ഞവർ പ്രത്യേകം പ്രത്യേകം വെച്ചുണ്ണണം. അമ്മ വിധവയാണെങ്കിൽ അമ്മയും വേറെ പാകം ചെയ്ത കൊള്ളണം. ഈ കാലം നാട്ടുകോട്ടചെട്ടികൾ ഒമ്പത വംശമായിട്ടാണ. ഒമ്പത കോവിൽ എന്നാണ പറയുക. പുത്രസ്വീകാരം ചെയ്യുന്നത അവനവന്റെ കോവിലിൽ ചേന്ന കുട്ടിയെ മാത്രമെ പാടുള്ളു. സ്വീകൃതപുത്രന മഞ്ഞൾനീർ പുത്രൻ എന്നാകുന്നു പേർ. മുഖ്യ ക്ഷേത്രങ്ങളുള്ളെടങ്ങളിൽ അന്യദേശക്കാരായ നാട്ടുകോട്ടചെട്ടിമാൎക്ക ക്ഷേത്രകാൎയ്യസ്ഥൻ ഭക്ഷണം കൊടുത്തുകൊള്ളണം. പക്ഷെ അന്യകോവിൽ പെട്ട ആളായൽ ആ കോവിലോടെ വസൂലാക്കും. പുരുഷന്മാർ തല മുഴുമൻ ക്ഷൗരം ചെയ്യും. സ്ത്രീപുരുഷന്മാർ കാതും വളൎത്തും. അഛന്റെ മരുമകളെ കെട്ടാൻ അവകാശമുള്ളതാകുന്നു. വിവാഹത്തിന പുരോഹിതനായി ബ്രാഹ്മണൻ വേണം. താലികെട്ടുക അധികം കുട്ടി
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/153&oldid=158142" എന്ന താളിൽനിന്ന് ശേഖരിച്ചത്